Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ചൂടില് ഐസ് വെള്ളം കുടിയ്ക്കുമ്പോള്..
നല്ല ചൂടുകാലം. ചൂടില് നിന്നും രക്ഷപ്പെടാന് മിക്കവാറും പേര് ആശ്രയിക്കുന്ന ഒന്നാണ് തണുത്ത വെള്ളം അല്ലെങ്കില് ഐസ് വെള്ളം. പ്രത്യേകിച്ചു ചൂടില് നിന്നും വരുമ്പോള്. ശരീരം തണുപ്പിയ്ക്കാനും ദാഹം ശമിപ്പിയ്ക്കാനുമുള്ള എളുപ്പമാര്ഗമെന്ന വിധത്തിലാണ് ഇതു ചെയ്യുന്നതും.
എന്നാല് ചൂടില് നിന്നും കയറി വരുമ്പോള് തണുത്ത വെള്ളം കുടിയ്ക്കുന്നത് ശരീരം തണുപ്പിയ്ക്കുമെന്ന ധാരണ തെറ്റാണ്. ഇതുപോലെ തണുത്ത വെള്ളം കുടിയ്ക്കുമ്പോഴുള്ള ആരോഗ്യപ്രശ്നങ്ങള് ഏറെയാണ്. ഇവയെക്കുറിച്ചു കൂടുതലറിയൂ, നല്ല പുളിച്ച മോരു കുടിയ്ക്കാം, കാരണം....

ഐസ് വെള്ളം കുടിയ്ക്കുമ്പോള്....
തണുത്ത വെള്ളം അതായത് ഐസ് വെള്ളം കുടിയ്ക്കുമ്പോള് രക്തധമനികള് ചുരുങ്ങുന്നു. രക്തപ്രവാഹം കുറയും. ഇത് ദഹനപ്രക്രിയയെ വിപരീതമായി ബാധിയ്ക്കുന്നു.

ഐസ് വെള്ളം കുടിയ്ക്കുമ്പോള്.....
ശരീരത്തിന്റെ താപനില 37 ഡിഗ്രി സെല്ഷ്യസാണ്. തണുത്ത വെള്ളം കുടിയ്ക്കുമ്പോള് പെട്ടെന്നുണ്ടാകുന്ന താപവ്യത്യാസം കുറയ്ക്കാന് ദഹനമടക്കമുള്ള മറ്റു കാര്യങ്ങള്ക്കുപയോഗിയ്ക്കുന്ന ഊര്ജം ശരീരത്തിന് ഇതിനായി ഉപയോഗിയ്ക്കേണ്ടി വരും. ഇത് ശരീരത്തിന് പോഷകങ്ങള് ലഭിയ്ക്കുന്നതു തടയും.

ഐസ് വെള്ളം കുടിയ്ക്കുമ്പോള്.....
തണുത്ത വെള്ളം കുടിയ്ക്കുന്നത് കഫക്കെട്ടിന് ഇട വരുത്തും. തണുത്ത വെള്ളം ശ്വാസനാളിയുടെ ലൈനിംഗിനെ കേടു വരുത്തുമെന്നാണ് പറയുന്നത്.

ഐസ് വെള്ളം കുടിയ്ക്കുമ്പോള്.....
തണുത്ത വെള്ളം കുടിയ്ക്കുന്നത് വേഗസ് നാഡിയെ ബാധിയ്ക്കും. വേഗസ് നെര്വ് പത്താമത് ക്രേനിയല് നെര്വാണ്. ഇത് ഹൃദയത്തിന്റെ പള്സിനെ നിയന്ത്രിയ്ക്കുന്ന ഒന്നാണ്. തണുത്ത വെള്ളം കുടിയ്ക്കുമ്പോള് ഹൃദയമിടിപ്പു കുറയാന് ഇത് കാരണമാകും.

ഐസ് വെള്ളം കുടിയ്ക്കുമ്പോള്.....
തണുത്ത വെള്ളം കുടിയ്ക്കുമ്പോള് രക്തം കട്ടയാവുകയാണ് ചെയ്യുന്നത്. ഇത് രക്തപ്രവാഹത്തെയും ഇതുവഴി മറ്റു ശാരീരിക പ്രവര്ത്തനങ്ങളേയും ബാധിയ്ക്കും.

ഐസ് വെള്ളം കുടിയ്ക്കുമ്പോള്.....
ഭക്ഷണത്തോടൊപ്പമോ ശേഷമോ തണുത്ത വെള്ളം നിര്ബന്ധമായും ഒഴിവാക്കുക. ഇത് ഭക്ഷണം ദഹിയ്ക്കാതിരിയ്ക്കാനും ഇതുവഴി വയറിന് അസ്വസ്ഥതകള്ക്കും വഴി വയ്ക്കും. ചൂടുവെള്ളമോ റൂം ടെമ്പറേച്ചറിലെ വെള്ളമോ ആണ് കൂടുതല് ഗുണകരം.

ഐസ് വെള്ളം കുടിയ്ക്കുമ്പോള്.....
തലച്ചോറിനേയും ഇതു ബാധിയ്ക്കും. പെട്ടെന്നു താപനിലയില് വ്യത്യാസം വരുന്നത് തലച്ചോറിന് ആഘാതമുണ്ടാക്കും. ഇത് ഇതിന്റെ പ്രവര്ത്തനത്തേയും ആരോഗ്യത്തേയും ബാധിയ്ക്കും.




Click it and Unblock the Notifications
