Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
രാത്രി വൈകിയുള്ള ഭക്ഷണം രോഗമാകുമ്പോള്
രാത്രി എട്ട് മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നതിന്റെ ദോഷങ്ങളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. രാത്രി വൈകി കഴിക്കുന്ന ഭക്ഷണങ്ങള്‍ ശരീരത്തില്‍ കൊഴുപ്പ് രൂപത്തില്‍ സംഭരിക്കപ്പെടും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നതിന്റെ പ്രശ്നം ലക്ഷക്കണക്കിന് ആളുകള്‍ അനുഭവിക്കുന്നുണ്ട്. അവര്‍ക്ക് രാത്രി കിടക്കുന്നതിന് മുമ്പായി ഭക്ഷണം കഴിക്കാതിരിക്കാനാവില്ല.
നൈറ്റ് ഈറ്റിങ്ങ് സിന്‍ഡ്രോം ഉള്ളവര്‍ക്ക് കാര്‍ബോഹൈഡ്രേറ്റും, കൊഴുപ്പും ഉയര്‍ന്ന അളവിലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ പ്രേരണയുണ്ടാകും. ഇത്തരക്കാര്‍ അത്താഴത്തിന് കഴിക്കുന്ന ഭക്ഷണത്തേക്കാള്‍ അതിന് ശേഷം കഴിക്കും. ഇവര്‍ പകല്‍ സമയത്ത് കുറവായേ ഭക്ഷണം കഴിക്കുകയുള്ളുവെങ്കിലും രാത്രിയില്‍ കൂടിയ അളവില്‍ ഭക്ഷണം കഴിക്കും.

ചിലര്‍ക്ക് ഭക്ഷണത്തേക്കുറിച്ചുള്ള ചിന്ത മൂലം രാത്രി ഉറങ്ങാന്‍ പോലും വിഷമം നേരിടും. അവര്‍ക്ക് വെറുപ്പോ കുറ്റബോധമോ തോന്നാം.
അടുത്തിടെ ഒരു ജേര്‍ണലില്‍ ഭക്ഷണക്രമത്തിലെ തകരാറിനെ രാത്രി സമയത്തെ ഉത്കണ്ഠ, മെലാട്ടോണിന്റെ അളവ് കുറവ്, കോര്‍ട്ടിസോളിന്റെ വര്‍ദ്ധനവ് എന്നിവയുമായി ബന്ധിപ്പിക്കുന്നു,
ഈ പ്രശ്നമുള്ളവര്‍ ഭക്ഷണക്രമത്തിലെ തകരാര്‍, ഉറക്കത്തിലെ തകരാര്‍, മാനസികസമ്മര്‍ദ്ദം പോലുള്ള മൂഡിലുള്ള പ്രശ്നങ്ങള്‍ എന്നിവയും അനുഭവിക്കുന്നു.

നിങ്ങള്‍ വൈകിട്ട് 6 മണിക്ക് അത്താഴം കഴിച്ചിട്ട് അര്‍ദ്ധരാത്രിയായിട്ടും കിടന്നിട്ടില്ലെങ്കില് ആറുമണിക്കൂറോളം നിങ്ങള്‍ ഒന്നും കഴിച്ചിട്ടുണ്ടാവില്ല. ഈ ദീര്‍ഘമായ ഇടവേള അമിതഭക്ഷണം കഴിക്കാന്‍ ഇടയാക്കും.
ചിലര്‍ രാത്രി വ്യായാമം ചെയ്യുന്നത് ഒഴിവാക്കും. കാരണം ഇത് വയര്‍ അമിതമായി നിറഞ്ഞിരിക്കുന്നു എന്ന തോന്നലും കരുത്ത് കുറവും അനുഭവപ്പെടാന്‍ കാരണമാകും. ശരിയായ സമയത്ത് ചെയ്താല്‍ വ്യായാമത്തിന്റെ ഗുണങ്ങള്‍ ഉപയോഗപ്പെടുത്താനും നല്ല ഉറക്കം നേടാനും സാധിക്കും.
ഇത് രാത്രിയിലെ വിശപ്പില്‍ നിന്ന് നിങ്ങളെ അകറ്റി നിര്‍ത്തും. ശരീരം ഭക്ഷണത്തെ മറക്കാന്‍ സഹായിക്കുന്ന പല വിദ്യകളുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.




Click it and Unblock the Notifications
