ശരീരത്തില്‍ പതുക്കെ ക്യാന്‍സര്‍ വളരുന്നുണ്ടോ?

Posted By:
Subscribe to Boldsky

ക്യാന്‍സര്‍ പലപ്പോഴും നമുക്ക് തുടക്കത്തില്‍ കണ്ടു പിടിയ്ക്കാന്‍ പറ്റാറില്ല. ചില അസാധാരണ ലക്ഷണങ്ങള്‍ ശരീരത്തില്‍ കണ്ടാല്‍ മാത്രമേ പലരും പരിശോധനയ്ക്ക് വിധേയമാകുകയുള്ളൂ. എന്നാല്‍ അപ്പോഴേക്കും ക്യാന്‍സര്‍ എന്ന മഹാവിപത്ത് നമ്മുടെ ശരീരത്തെ ആക്രമിക്കാന്‍ തുടങ്ങിയുട്ടുണ്ടാവും.

എന്നാല്‍ ക്യാന്‍സര്‍ നമ്മുടെ ശരീരത്തില്‍ വളരുന്നുണ്ടോ എന്ന് ചില ലക്ഷണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. തുടക്കത്തില്‍ തന്നെ ഇത്തരം ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് ബോധ്യം വന്നാല്‍ പിന്നീട് ക്യാന്‍സറിനെ പേടിപ്പിക്കാന്‍ അധികം നമുക്ക് ചിന്തിക്കേണ്ടി വരുന്നില്ല. സ്ത്രീ ശരീരം നിങ്ങള്‍ക്കു പിടി തരില്ല...

സാധാരണയായി ഉള്ളതില്‍ നിന്നും എന്തൊക്കെ ലക്ഷണങ്ങളാണ് ക്യാന്‍സര്‍ ശരീരത്തില്‍ എവിടെയെങ്കിലും സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെങ്കില്‍ ശരീരം കാണിയ്ക്കുക എന്ന് നോക്കാം.ഇവനാണ് പെണ്ണിനെ മയക്കുന്നവന്‍.....

ശ്വാസതടസ്സം

ശ്വാസതടസ്സം

ശ്വാസതടസ്സമോ അലര്‍ജിയോ ഇല്ലാതിരിയ്ക്കുന്ന ഒരാള്‍ക്ക് പെട്ടെന്ന് ശ്വാസതടസ്സം ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയമാകണം. പലപ്പോഴും ശ്വാസകോശ ക്യാന്‍സറിന് ഇത് കാരണമാകാം.

 ഇടക്കിടെയുള്ള പനിയും അലര്‍ജിയും

ഇടക്കിടെയുള്ള പനിയും അലര്‍ജിയും

ഇടയ്ക്കിടയ്ക്ക് വിട്ടുമാറാതെയുള്ള പനിയും അലര്‍ജിയും ഉണ്ടെങ്കില്‍ രക്താര്‍ബുദത്തിന്റെ ലക്ഷണമായി കണക്കാക്കാം. ക്യാന്‍സര്‍ കോശങ്ങള്‍ രക്തകോശങ്ങളെ ആക്രമിക്കുകയും വെളുത്ത രക്താണുക്കളുടെ അളവ് കുറയുകയും ചെയ്യുന്നു. സെക്‌സില്ലെങ്കില്‍ സ്തനങ്ങളില്‍

 കടുത്ത ചുമ

കടുത്ത ചുമ

വിട്ടുമാറാതെയുള്ള പനി മാത്രമല്ല കടുത്ത ചുമയും പലപ്പോഴും ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ ചിലതാണ്.

അമിത ക്ഷീണം

അമിത ക്ഷീണം

അമിതക്ഷീണം തോന്നുന്നുണ്ടെങ്കില്‍ അതൊരിക്കലും ക്യാന്‍സര്‍ ലക്ഷണമാകണം എന്നില്ല. എന്നാല്‍ ഒരു കോമണ്‍ ക്യാന്‍സര്‍ ലക്ഷണമാണ് എപ്പോഴുമുള്ള ക്ഷീണം.

മലശോധന കൂടുതലും കുറവും

മലശോധന കൂടുതലും കുറവും

മലബന്ധം ഉണ്ടാവുന്നതും ശോധന വര്‍ദ്ധിക്കുന്നതും ചിലപ്പോള്‍ വയറ്റിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഒന്നാകാം.എല്ലാ രാത്രിയും ഹണിമൂണാക്കാം

അനോറെക്‌സിയ

അനോറെക്‌സിയ

അനോറെക്‌സിയ എന്ന അവസ്ഥയും പലപ്പോഴും ക്യാന്‍സര്‍ കാരണമാകാം. ഭക്ഷണത്തോട് വിരക്തി തോന്നുന്നതും പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ വരുത്തി വെയ്ക്കുന്നു.

 മലത്തില്‍ രക്തം

മലത്തില്‍ രക്തം

മലത്തില്‍ രക്തം കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമാകുക. ഇത് പലപ്പോഴും കൊളാക്ടറല്‍ ക്യാന്‍സര്‍ കാരണമാകാം.

കഴുത്തില്‍ നീര്‍വീക്കം

കഴുത്തില്‍ നീര്‍വീക്കം

കഴുത്തില്‍ നീര്‍വീക്കം ഉണ്ടാവുന്നതും കഴുത്തില്‍ മുഴ കാണപ്പെടുന്നതും തൊണ്ടയിലെ ക്യാന്‍സര്‍ ലക്ഷണമാകാം.

മൂക്കിലൂടെ രക്തം വരുന്നത്

മൂക്കിലൂടെ രക്തം വരുന്നത്

മൂക്കിലൂടെ രക്തം വരുന്നത് നമ്മള്‍ സിനിമയില്‍ കണ്ടിട്ടുണ്ട്. രക്താര്‍ബുദമാണ് ഇതിന് പിന്നിലെന്നാണ് പൊതുവേ ഉള്ള ധാരണ. എന്നാല്‍ രക്തസമ്മര്‍ദ്ദം കൂടുതലാവുന്നതു കൊണ്ടും രക്താര്‍ബുദം ഉണ്ടാവാം.

വയറു വീര്‍ക്കലും ഭാരം വര്‍ദ്ധിക്കലും

വയറു വീര്‍ക്കലും ഭാരം വര്‍ദ്ധിക്കലും

വയറു വീര്‍ക്കുന്നതും ഭാരം വര്‍ദ്ധിക്കുന്നതും ഓവേറിയന്‍ ക്യാന്‍സര്‍ ലക്ഷണമാകും. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കണം.

 ഭാരം കുറയുന്നത്

ഭാരം കുറയുന്നത്

ഭാരം വര്‍ദ്ധിക്കുന്നതു മാത്രമല്ല യാതൊരു നിയന്ത്രണവും വെക്കാതെ ഭാരം കുറയുന്നതും ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പെടുന്നു. കുടലിലെ ക്യാന്‍സര്‍ ആണ് ഇതിന് കാരണം.

സ്തനങ്ങളിലെ മാറ്റം

സ്തനങ്ങളിലെ മാറ്റം

സ്തനങ്ങളില്‍ മാറ്റം ഉണ്ടാവുന്നതും ശ്രദ്ധിക്കേണ്ടതാണ്. നിപ്പിളിനു ചുറ്റും ചുവന്ന പാടുകളും വിട്ടു മാറാത്ത വേദനയും കല്ലിപ്പും മുഴകളും പലപ്പോഴും സ്തനാര്‍ബുദത്തിന്റെ കാരണമാകാം.

ചര്‍മ്മത്തിലെ മാറ്റം

ചര്‍മ്മത്തിലെ മാറ്റം

ചര്‍മ്മത്തിലെ മാറ്റങ്ങള്‍ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണമാകാം. കാക്കപ്പുള്ളികളുടെ എണ്ണം വര്‍ദ്ധിക്കുക, വലിപ്പം വര്‍ദ്ധിക്കുക തുടങ്ങിയവ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

നഖത്തിനു താഴെ കറുപ്പ് നിറം

നഖത്തിനു താഴെ കറുപ്പ് നിറം

നഖത്തിനു താഴെ കറുപ്പ് നിറം കാണുന്നുണ്ടെങ്കില്‍ കരളിലെ ക്യാന്‍സറിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

അമിത രക്തസ്രാവം

അമിത രക്തസ്രാവം

അമിത രക്തസ്രാവം ആണ് മറ്റൊന്ന്. ആര്‍ത്തവസമത്തും അല്ലാതെയും അമിതമായി രക്തസ്രാവം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഗര്‍ഭപാത്ര ക്യാന്‍സറിന്റെ ലക്ഷണമാകാം.

നെഞ്ചു വേദന

നെഞ്ചു വേദന

നെഞ്ചുവേദനകളെല്ലാം ഹാര്‍ട്ട് അറ്റാക്ക് ലക്ഷണമല്ല. നെഞ്ചു വേദന സ്ഥിരമായി ഉണ്ടെങ്കില്‍ പലപ്പോഴും അത് രക്താര്‍ബുദത്തിന്റെ സാധ്യതയാവാം.

ലൈംഗികാവയവങ്ങളിലെ വേദന

ലൈംഗികാവയവങ്ങളിലെ വേദന

പുരുഷ ലൈംഗികാവയവത്തില്‍ അമിതമായ വേദനയും നീര്‍ക്കെട്ടും ഉണ്ടെങ്കില്‍ അത് പലപ്പോഴും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ കാരണമാകാം.

പുറം വേദന

പുറം വേദന

സഹിക്കാനാവാത്ത പുറം വേദന നിങ്ങള്‍ക്കുണ്ടോ, എന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടത് ആവശ്യമാണ്. കാരണം പല പുറം വേദനകളും കരളിലെ ക്യാന്‍സറുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.

 വയറിന്റെ അസ്വസ്ഥത

വയറിന്റെ അസ്വസ്ഥത

വയറിന്റെ അസ്വസ്ഥതയാണ് മറ്റൊരു ലക്ഷണം. ഇത്തരത്തില്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അത് കോളാക്ട്‌റല്‍ ക്യാന്‍സര്‍ ലക്ഷണമാകാം.

English summary

Early Symptoms That You Slowly Develop Cancer Inside The Body

The body tells us everything we need to know. Listen closely and see to notice any changes. Sometimes, even cancer can be prevented this way.
Subscribe Newsletter