Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വാതത്തിന്റെ വേദന മാറ്റാന്‍ ദണ്ഡാസനം
നടുവ് വേദന, ഇടുപ്പ് വേദന, ഇരിക്കുമ്പോളുള്ള വേദന, കാലിലെ തരിപ്പ് എന്നിവയെപ്പറ്റിയൊക്കെ ആളുകള്‍ പരാതി പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. ഇവയൊക്കെ വാതത്തിന്റെ ചില പ്രധാന ലക്ഷണങ്ങളാണ്.
ചിലര്‍ ഇവ മറ്റ് സാധാരണമായ ശരീരവേദനകളെപ്പോലെ തന്നെ കരുതി അവഗണിക്കുകയും പെട്ടന്നുള്ള ആശ്വാസത്തിനായി വേദനാസംഹാരികള്‍ ഉപയോഗിക്കുകയും ചെയ്യും. ഇത് യാതൊരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്തതാണ്. വയര്‍ കുറയ്ക്കും യോഗാപൊസിഷനുകള്‍
അതിരാവിലെ ദണ്ഡാസനം ചെയ്യുന്നത് മികച്ച ഫലം നല്‍കും. രാവിലെ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഭക്ഷണം കഴിച്ച് 6 മണിക്കൂര്‍ ഇടവേളയ്ക്ക് ശേഷം വൈകുന്നേരം ഇത് ചെയ്യാവുന്നതാണ്. ദണ്ഡാസനം ചെയ്യുന്നതിന്റെ ഘട്ടങ്ങള്‍ മനസിലാക്കുക.

1. നടുവ് നിവര്‍ത്തി തറയില്‍ ഇരിക്കുക.
2. കാലുകള്‍ വിടര്‍ത്തി പാദങ്ങള്‍ നിവര്‍ത്തി ഇരിക്കുക.
3. നിങ്ങളുടെ നിതംബം തറയില്‍ അമരുകയും ശരീരഭാരം നിതംബത്തില്‍ ബാലന്‍സ് ചെയ്യപ്പെടുകയും ചെയ്യും.
4. തല മുന്നിലേക്ക് നോക്കി നിവര്‍ത്തി പിടിക്കുക.

5. ഉപ്പൂറ്റികള്‍ തറയില്‍ അമര്‍ത്തി വെയ്ക്കുക.
6. കൈപ്പത്തികള്‍ ഇടുപ്പിന് സമീപത്തായി തറയില്‍ അമര്‍ത്തി വെയ്ക്കുക.
7. കാലുകള്‍ അയച്ചിടുക. ശ്വാസം സാധാരണ പോലെ എടുക്കുകയും പുറത്ത് വിടുകയും ചെയ്യുകയും നിങ്ങളുടെ ശ്വസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക.
8. ഇതേ സ്ഥിതിയില്‍ 20 മിനുട്ട് തുടരുകയും തുടര്‍ന്ന് റിലാക്സ് ചെയ്യുകയും ചെയ്യുക.
ദണ്ഡാസനത്തിന്റെ ഗുണങ്ങള്‍ - നടുവിന്റെ പേശികളും വയറും ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. നെഞ്ചും തോളുകളും വികസിപ്പിക്കാനും സമ്മര്‍ദ്ധം അകറ്റാനും ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ആസ്ത്മ സുഖപ്പെടുത്താനും ശരീരത്തിന്റെ നില മെച്ചപ്പെടുത്താനും ദണ്ഡാസനം ഫലപ്രദമാണ്. ചില യോഗാസന കെട്ടുകഥകള്‍
ശ്രദ്ധിക്കേണ്ട കാര്യം - നടുവ്, കൈത്തണ്ട എന്നിവയ്ക്ക് പരുക്കുള്ളവര്‍ ദണ്ഡാസനം ചെയ്യരുത്. ഒരു യോഗ പരിശീലകന്റെ സഹായം തേടുന്നതാണ് ഉത്തമം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
