Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
തടി കുറയ്ക്കാന്‍ കറിവേപ്പില ജ്യൂസോ?
വീട്ടുവളപ്പിലെ നാടന്‍ മരുന്നാണ് കറിവേപ്പില, കറികളില്‍ മാത്രമല്ല കറിവേപ്പിലയുടെ ഉപയോഗം സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനും ആരോഗ്യത്തിനും എല്ലാം കറിവേപ്പില ഉപയോഗിക്കും. പല വിധത്തിലുള്ള അസുഖങ്ങള്‍ക്ക് കറിവേപ്പില മരുന്നാണ്, എന്നാല്‍ പലപ്പോഴും പലരും പറയും കറിവേപ്പിലയുടെ ഗതി വരുത്തരുതെന്ന്. കറിയില്‍ നിന്നും എത്ര ആരോഗ്യം തരുമെന്നു പറഞ്ഞാലും കറിവേപ്പില എടുത്തു കളയുന്ന സ്വഭാവമാണ് നമുക്കുള്ളത്.
എന്നാല്‍ ഇനി അമിതവണ്ണത്തേയും കുടവയറിനേയും ചെറുക്കാന്‍ കറിവേപ്പിലയ്ക്കു കഴിയുമെന്നാണ് പറയുന്നത്. പറച്ചില് മാത്രമല്ല ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ് ഇത്. ഏറ്റവും കൂടുതല്‍ കറിവേപ്പില ഉപയോഗിക്കുന്നത് നമ്മള് മലയാളികളാണ് എന്നതും സത്യം. എന്നാല്‍ തടി കുറയ്ക്കാന്‍ വേണ്ടി കറിവേപ്പില അങ്ങിനെ ഇങ്ങനെ ഒന്നും ഉപയോഗിക്കാന്‍ പാടില്ല. കറിവേപ്പില ജ്യൂസ് ആണ് തടി കുറഞ്ഞ് ആലിലവയറാവാന് നമ്മള് കഴിക്കേണ്ടത്.

ആന്റി ഓക്സിഡന്റിന്റെ കലവറയാണ് കറിവേപ്പില. കറിവേപ്പില മിക്സിയിലിട്ട് പൊടിച്ച ശേഷം ഇത് വെള്ളത്തില്‍ കലര്‍ത്തുക. ഇതിലേക്ക് അല്പം തേനും നാരങ്ങാനീരും മിക്സ് ചെയ്ത് എന്നും രാവിലെ കഴിയ്ക്കാം. ദിവസവും കഴിച്ചാല്‍ ശരീരഭാരവും കുടവയറും ഇല്ലാതാവും എന്ന കാര്യം ഉറപ്പ്. അതല്ലെങ്കില്‍ എന്നും രാവിലെ പത്തോ പന്ത്രണ്ടോ കറിവേപ്പില കഴിയ്ക്കാന്‍ ശ്രമിച്ചാല്‍ മതി. ഒരു മാസത്തിനുള്ളില്‍ തടി കുറഞ്ഞ് നിങ്ങള്‍ മെലിഞ്ഞ് സുന്ദരിയാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. കൊളസ്ട്രോള്‍ കുറയ്ക്കും അത്ഭുത പാനീയം
കറിവേപ്പില ജ്യൂസ് കഴിക്കുന്നതിലൂടെ ശരീരത്തിലടിഞ്ഞു കൂടിയിട്ടുള്ള വിഷാംശങ്ങള്‍ പുറത്തു പോകുന്നു. മാത്രമല്ല കൊഴുപ്പ് കുറയുന്നതിനും കറിവേപ്പില സഹായിക്കുന്നു. ആയുര്‍വ്വേദങ്ങളില്‍ തടി കുറയ്ക്കാന്‍ പറയുന്ന ഏറ്റവും ഉത്തമമായ ഒരു ഔഷധമാണ് കറിവേപ്പില.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
