Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബ്രൊക്കാളി കഴിച്ചാല്‍ ക്യാന്‍സര്‍ വരുമോ?
സൂപ്പര്‍ഫുഡായ ബ്രൊക്കോളി ധാരളമായി കഴിക്കുന്നത് കഴുത്തിലും തലയിലും വീണ്ടും ക്യാന്‍സര്‍ സെല്ലുകള്‍ രൂപപ്പെടുന്നത് തടയുമെന്ന് ഒരു പുതിയ പഠനത്തില്‍ കണ്ടെത്തുകയുണ്ടായി. കഴുത്തിലും തലയിലും ക്യാന്സറുള്ളവര് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം വലിയ ആപത്സ്ഥിതിയില് തിരികെയെത്തുന്നതായി കാണാറുണ്ടെന്ന് യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബര്‍ഗിലെ ലീഡ് എഡിറ്റര്‍ ജൂലി ബൗമാന് പറയുന്നു. ആർത്തവശേഷം ലൈംഗിക താൽപര്യം കുറയുന്നു?
ബ്രൊക്കോളിയില്‍ സള്‍ഫോറാഫെയ്നിന്റെ ശക്തമായ സംയുക്തം അടങ്ങിയിരിക്കുന്നു. സ്വഭാവികമായ മോളിക്യുലാര്‍ മിശ്രിതമായ ഇത് പാരിസ്ഥിതിക കാര്സിനോജെനുകളില് നിന്ന് സംരക്ഷിക്കും.
ബ്രൊക്കോളിയുടെ സത്ത് കഴിക്കുന്നത് കോശങ്ങളിലെ സള്ഫോറാഫെയ്ന് ഉത്തേജിപ്പിക്കുകയും അതുവഴി പ്രോട്ടീനിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇലക്കറികളിലടങ്ങിയ ഡിടോക്സിഫിക്കേഷന് ജീനുകളെ ഇത് സജീവമാക്കും.

ഈ ജീനുകള്‍ കോശങ്ങളെ ക്യാന്‍സറില്‍ നിന്ന് തടയും. അവ കാര്‍സിനോജനുകളെ, പ്രത്യേകിച്ച് സിഗരറ്റ് വലിയില്‍ നിന്നുള്ളതിനെ നീക്കം ചെയ്ത് ശരീരം ശുദ്ധീകരിക്കും. വൃക്കരോഗങ്ങൾ അകറ്റാൻ വിറ്റാമിൻ ഡി
ക്യാന്‍സര്‍ പ്രിവെന്‍ഷന്‍ റിസര്‍ച്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് കഴുത്ത് അല്ലെങ്കില്‍ തലയില്‍ ക്യാന്സറുള്ളവരിലെ കോശങ്ങളെ പല അളവുകളില്‍ സള്ഫോര്ഫെയിന് ഉപയോഗിച്ച് ചികിത്സിക്കുകയും സാധാരണ സ്ഥിതിയിലുള്ളവരുമായുള്ള താരതമ്യത്തില്‍ കഴുത്തിലും വായിലും ആരോഗ്യകരമായ കോശങ്ങള്‍ ഉള്ളതായി കണ്ടെത്തുകയും ചെയ്തു.
കൂടാതെ സമാനമായ ഒരു ടെസ്റ്റ് തല, കഴുത്ത് എന്നിവടങ്ങളില്‍ ഇതിനകം ക്യാന്‍സറുള്ള എലികളില്‍ എങ്ങനെയാണ് ബ്രൊക്കോളി സത്ത് പ്രവര്‍ത്തിക്കുന്നത് എന്നറിയുന്നതിനായി നടത്തി.
ഈ സത്ത് ലഭിച്ച എലികളില്‍ സള്‍ഫോറഫെയ്ന്‍ ലഭിക്കാത്തവയേക്കാള് കുറഞ്ഞ തോതിലേ ട്യൂമറുകള്‍ ഉണ്ടാകുന്നുവുള്ളെന്ന് കണ്ടെത്തി. മുഴുവന്‍ സസ്യത്തില്‍ നിന്ന് അല്ലെങ്കില്‍ സത്തില്‍ നിന്ന് സൃഷ്ടിച്ചെടുത്ത പ്രതിരോധ മരുന്ന് ഉത്പാദനച്ചെലവിലും, വിതരണച്ചെലവിലും വലിയ കുറവുണ്ടാക്കുമെന്നും ആയുര്‍ദൈര്‍ഘ്യത്തിലും, ലോകമെങ്ങുമുള്ള ജനങ്ങളുടെ ജീവിത നിലവാരത്തിലും വലിയ സ്വാധീനമുണ്ടാക്കുമെന്നും ബോമാന്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
