Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
വയറൊതുക്കാന്‍ നാരങ്ങയിലുണ്ട് എളുപ്പവഴി
നാരങ്ങ പ്രകൃതി ദത്ത പവര്‍ഹൗസ് എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ നാരങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. ആള് ഇത്തിരിക്കുഞ്ഞനാണെങ്കിലും അതില്‍ നിന്നും വരുന്ന ഗുണങ്ങള്‍ക്ക് കയ്യും കണക്കുമില്ല.
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും ഇവനാള് മിടുക്കനാണ്. വിലക്കുറവാണ് എന്നതും നാരങ്ങയെ നമ്മുടെ പ്രിയപ്പെട്ടവനാക്കി മാറ്റുന്നു. എന്നാല്‍ കുടവയര്‍ കൊണ്ട് വിഷമിക്കുന്ന നിങ്ങള്‍ക്ക് നാരങ്ങ നല്കുന്ന ആശ്വാസം അത് ചില്ലറയല്ല. നാരങ്ങയേക്കാള്‍ ഗുണം അതിന്റെ തോലിലാണ്
എന്നാല്‍ വെറുതെയങ്ങ് നാരങ്ങ കഴിച്ചതു കൊണ്ട് വയറു കുറയില്ല. എല്ലാത്തിനും അതിന്റേതായ കെട്ടും മട്ടുമുണ്ട്. എങ്ങനെയെന്ന് നോക്കാം.

ലെമണ്‍ ഡയറ്റ്
ഒരു ദിവസം ലെമണ്‍ ഡയറ്റ് ശീലമാക്കുക. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ ഇത്രയും പറ്റിയ ഒരു സാധനം വേറെ ഇല്ലെന്നു തന്നെ പറയാം. ഇത് ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല കൊളസ്ട്രോളിന്റെ കാര്യത്തിലും ശക്തമായ നേട്ടം കൊയ്യാന്‍ നാരങ്ങയ്ക്കു കഴിയും. ഇതൊക്കെ ഇല്ലാതായാല്‍ തന്നെ കുടവയര്‍ കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട.

സാലഡിനോടൊപ്പം നാരങ്ങാ നീര്
സാലഡ് കഴിയ്ക്കുമ്പോള്‍ അതിനോടൊപ്പം സവാളയും നാരങ്ങയും നമ്മള് കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇതൊരു ഭംഗിയ്ക്കു വേണ്ടി വെയ്ക്കുന്നതല്ല. കാരണം ഇത് നമ്മുടെ അമിത വിശപ്പിനെ പലപ്പോഴും ഇല്ലാതാക്കും. മാത്രമല്ല അമിത വണ്ണം കുറയ്ക്കുകയും വയറൊതുക്കുകയും ചെയ്യുന്നു.

രാവിലെ തന്നെ നാരങ്ങവെള്ളം
നേരം വെളുക്കുന്നതിനു മുന്‍പ് തന്നെ ചായ കുടിച്ച് ശീലിക്കുന്നവരാണ് നമ്മള് മലയാളികള്‍. എന്നാല്‍ ഇനി മുതല്‍ നാരങ്ങാ വെള്ളം കുടിച്ച് ശീലിച്ചോളൂ. ഇത് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതോടൊപ്പം വയറങ്ങോട്ടു കുറയ്ക്കും. ഇതോടൊപ്പം അല്പം തേനും കൂടി ചേര്‍ത്താല്‍ കാര്യങ്ങള്‍ ഒന്നു കൂടി ഉഷാറാവും.

ആയുര്‍വ്വേദ ലെമണ്‍ ടീ
ലെമണ്‍ ടീ നമ്മളില്‍ പലരും കഴിച്ചിട്ടുണ്ടാകും. എന്നാല്‍ രണ്ട് ടീസ്പൂണ്‍ നാരങ്ങാ നീര്, രണ്ട് ടീ സ്പൂണ്‍ ഇഞ്ചി നീര്, ഒരു കപ്പ് ഗ്രീന്‍ ടീ ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത ചായ കുടിച്ചു നോക്കൂ. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ വിവരമറിയാം.

അമൃത് പോലൊരു പാനീയം
വയറു കുറയ്ക്കാന്‍ സ്പെഷ്യല്‍ നാരങ്ങാ ജ്യൂസ് തയ്യാറാക്കാം. അതെങ്ങനെയെന്ന് നോക്കാം. ഒരു നാരങ്ങ ചെറുതായി അരിഞ്ഞത്, ഒരു കുക്കുമ്പര്‍ ചെറുതായി അരിഞ്ഞത്, ഒന്നര ലിറ്റര്‍ വെള്ളം, ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി അരിഞ്ഞത്. ഇവ എല്ലാം കൂടി നന്നായി യോജിപ്പിച്ച് ഒരു ദിവസം രാത്രി മുഴുവന്‍ വെയ്ക്കുക. പിറ്റേ ദിവസം മുതല്‍ ഉപയോഗിക്കാം. ഇത് തടി കുറയാനും വയറു കുറയാനും നല്ലതാണ്.

ഈ പുളിരസമുള്ള പാനീയം ട്രൈ ചെയ്യാം
വയറു കുറയ്ക്കാനുള്ള ഏറ്റവും നല്ല പാനീയമാണ് ഇത്. നാരങ്ങയും അതു പോലെ തന്നെ വിറ്റാമിന്‍ സി ധാരാളമുള്ള ഓറഞ്ചും മിക്സ് ചെയ്ത് ജ്യൂസ് അടിച്ചു കഴിച്ചു നോക്കൂ. എന്നും ഭക്ഷണത്തിനു ശേഷം ഈ ജ്യൂസ് കഴിച്ചാല്‍ വയറെവിടെപ്പോകുന്നു എന്നതു പോലും പലപ്പോഴും നമുക്ക് മനസ്സിലാവില്ല. അത്രത്തോളം ഫലപ്രദമാണ് ഈ ജ്യൂസ്.

ലെമണ്‍ ഡയറ്റ് സൂപ്പ്
ലെമണ്‍ ഡയറ്റ് സൂപ്പ് ആഴ്ചയ്ക്കുള്ളില്‍ തന്നെ തടിയും വയറും കുറയ്ക്കും. മാത്രമല്ല ഇത് ശരീര്തതിന്റെ താപനില നിയന്ത്രിക്കുകയും ചെയ്യും. അര ടീസ്പൂണ്‍ എണ്ണയും ഒരു ടീസ്പൂണ്‍ അരിഞ്ഞ വെളുത്തുള്ളിയും അര ടീസ്പൂണ്‍ ഇഞ്ചിയും പച്ചമുളക് സവാള എന്നിവ അരിഞ്ഞതും നന്നായി ഫ്രൈ ചെയ്യുക. ഇതില്‍ അല്പം നാരങ്ങാ നീരും മിക്സ് ചെയ്ത് ഉപ്പു ചേര്‍ത്ത് കഴിയ്ക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ വയറു കുറയ്ക്കും എന്നതാണ് സത്യം



Click it and Unblock the Notifications
