Latest Updates
-
ആർബിഐ ധനനയ പ്രഖ്യാപനം: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികളുണ്ടോ? മലയാളികൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഇന്ദിരാ ഏകാദശി: വ്രതം നോൽക്കുന്നവർ അറിയേണ്ട പ്രധാന സമയക്രമങ്ങളും പാരണ നിയമങ്ങളും -
സർവ്വാർത്ഥ സിദ്ധി യോഗം: 2026 ഒക്ടോബർ 6-ലെ ശുഭമുഹൂർത്തവും രാഹുകാലവും അറിയാം, ഇന്നത്തെ ദിവസം ശ്രദ്ധിക്കുക! -
ചെന്നൈയിലും ബെംഗളൂരുവിലും ഇന്ന് അതിതീവ്ര വെയിൽ; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്നു രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം വരുത്തും? -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? സ്മോഗ് കാലത്ത് തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫർ മേള: വമ്പൻ ഡിസ്കൗണ്ടുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കേരളത്തിൽ ഇന്ന് കനത്ത മഴയും ഇടിമിന്നലും; യാത്രക്കാർക്കും തീരദേശവാസികൾക്കും കർശന ജാഗ്രതാ നിർദ്ദേശം -
ഒക്ടോബർ 7-ലെ അപൂർവ ബുധൻ-ശുക്ര സംഗമം: പണമിടപാടുകളിലും ബന്ധങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ശുക്ര വക്രി 2026: ഷോപ്പിങ്, ബാങ്കിങ്, ബന്ധങ്ങൾ; ഈ തീയതികളിൽ അതീവ ശ്രദ്ധ വേണം!
വാള്‍നട്ട് തേനിലിട്ടു വേണം കഴിയ്ക്കാന്‍
വാള്‍നട്ട് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന നല്ലൊരു ഭക്ഷണവസ്തുവാണ്. പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള നട്സ് വര്‍ഗത്തില്‍ പെട്ട ഒന്ന്.
കഴിയ്ക്കാന്‍ സ്വാദേറെയുണ്ടെന്നു പറയാനാകില്ലെങ്കിലും കൊളസ്ട്രോള്‍ കുറയ്ക്കുകയടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നതു വഴി ഹൃദയാമുള്പ്പെടെയുള്ള ശരീരത്തിന്റെ പല അവയവങ്ങള്‍ക്കും വാള്‍നട്ട് ആരോഗ്യകരമാണ്.
തേനും ഇത്തരത്തില്‍ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷണവസ്തുവാണ്. അപ്പോള്‍ തേനും വാള്‍നട്ടും ചേര്‍ന്നാലോ, ഗുണങ്ങള്‍ ഇരട്ടിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട, ഇവ രണ്ടും ചേര്‍ത്തു കഴിയ്ക്കുക തന്നെ വേണം. ഇതിനുളള കാരണങ്ങളെന്തെന്നു നോക്കൂ,

വിളര്‍ച്ച
ഇത് രക്തക്കുറവു പരിഹരിയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ്. വിളര്‍ച്ചയുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒന്ന്. അരക്കിലോ തേനില്‍ അരക്കിലോ വാള്‍നട്ട് പൊടിച്ചു ചേര്‍ക്കുക. ഇതില്‍ അല്പം ചെറുനാരങ്ങാനീരൊഴിച്ചു കലര്‍ത്തുക. ഇത് സൂക്ഷിച്ചു വച്ച് ദിവസം ഒരു ടീസ്പൂണ്‍ വീതം കഴിയ്ക്കാം.

ഹൈ ബിപി
ഹൈ ബിപിയാണെങ്കില് 100 ഗ്രാം തേന്‍-വാള്‍നട്ട് മിശ്രിതം കഴിയ്ക്കാം. പ്രത്യേകിച്ചു വിന്ററില്‍. ഗുണമേറും.

തലവേദന
തലവേദനയ്ക്കുള്ള നല്ലൊരു മരുന്നാണ് തേന്‍-വാള്‍നട്ട് മിശ്രിതം. ഈ പ്രശ്നമുള്ളവര്‍ ഗുളികകയ്ക്കു പകരം ഈ മിശ്രിതം ഒരു ടേബിള്‍ സ്പൂണ്‍ വച്ചു കഴിച്ചു നോക്കൂ.

ഇന്‍സോംമ്നിയ
ഇന്‍സോംമ്നിയ പോലുള്ള ഉറക്കപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. നല്ല ഉറക്കം ലഭിയ്ക്കാന്‍ ഈ മിശ്രിതം ഒരു സ്പൂണ്‍ വീതം പരീക്ഷിയ്ക്കാം.

വയറ്റിലെ അള്‍സര്‍
വയറ്റിലെ അള്‍സര്‍ പരിഹരിയ്ക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണിത്. 20 ഗ്രാം പൊടിച്ച വാള്‍നട്ട് വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുക്കുക. പാല് പോലുള്ള മിശ്രിതം ലഭിയ്ക്കും. ഇതില്‍ 2 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ദിവസം 2-3 ടേബിള്‍ സ്പൂണ്‍ മിശ്രിതം ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പു കഴിയ്ക്കുക.

ലൈംഗികശേഷിക്കുറവ്
വെള്ളത്തില്‍ തിളപ്പിച്ച ഈ മിശ്രിതം ഇതേ രീതിയില്‍ കഴിയ്ക്കുന്നത് പുരുഷന്മാരിലെ ലൈംഗികശേഷിക്കുറവു പരിഹരിയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

പ്രതിരോധശേഷി
ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണ് വാള്‍നട്ട്-തേന്‍ മിശ്രിതം. ഇതിലെ ധാതുക്കളും വൈറ്റമിനുകളുമാണ് ആ ഗുണം നല്‍കുന്നത്. സെക്സ് ലിംഗവേദനയുണ്ടാക്കുന്നുവോ, സൂക്ഷിയ്ക്കൂ....



Click it and Unblock the Notifications
