Latest Updates
-
വീട്ടിലെ ലോക്കർ ഈ ദിശയിലാണോ? സമ്പത്തും ഐശ്വര്യവും വരാൻ വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയണോ? വാസ്തു പ്രകാരം ഈ കാര്യങ്ങൾ മറക്കരുത്, ഭാഗ്യം തേടിയെത്തും! -
ഐഎസ്എൽ 2026-27: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം നാളെ; കളി കാണാൻ അറിയേണ്ടതെല്ലാം -
ചന്ദ്രദർശനം 2026: ഒക്ടോബർ 11-ന് ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ഐശ്വര്യം കൂടെയുണ്ടാകും! -
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ
കിടക്കും മുന്‍പു ഗ്രീന്‍ ടീ കുടിയ്ക്കാമോ?
ഗ്രീന്‍ ടീ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ചര്‍മത്തിനുമെല്ലാം ഗുണം ചെയ്യും. മുടിസംരക്ഷണത്തിനും ഗ്രീന്‍ ടീ കൊണ്ടു പല പായ്ക്കുകളും ഉണ്ടാക്കാന്‍ സാധിയ്ക്കും.
എന്നാല്‍ ഗ്രീന്‍ ടീ രാത്രി കിടക്കും മുന്‍പു കുടിയ്ക്കാമോയെന്ന കാര്യം പലര്‍ക്കും സംശയമുണ്ടാക്കുന്ന ഒന്നാണ്. സൂക്ഷിയ്ക്കൂ, ഹാര്‍ട്ട് അറ്റാക്ക് ഒരു മാസമകലെ
കിടക്കുന്നതിനു മുന്‍പു ഗ്രീന്‍ ടീ കുടിച്ചാല്‍ എന്താണ് സംഭവിയ്ക്കുകയെന്നറിയൂ,

റിലാക്സ്
ചിലര്‍ ടെന്‍ഷനും സ്ട്രെസുമായായിരിയ്ക്കും കിടക്കാന്‍ പോകുന്നത്. ഇത് ഉറക്കത്തെ ബാധിയ്ക്കുകയും ചെയ്യും. ഗ്രീന്‍ ടീ കുടിയ്ക്കുന്നത് റിലാക്സ് ചെയ്യാന്‍ സഹായിക്കും. ഇതിലെ എല്‍-തിയാനിന്‍ ഉത്കണ്ഠയില്‍ നിന്നും മോചനം നല്‍കും. ഇതുവഴി നല്ല ഉറക്കം ലഭിയ്ക്കും.

കോള്‍ഡ്
കോള്‍ഡ് സുഖകരമായ ഉറക്കത്തെ ബാധിയ്ക്കും. ഗ്രീന്‍ ടീയിലെ കാച്ചിന് കോള്ഡുണ്ടാകുന്ന കീടാണുക്കളെ കൊന്നൊടുക്കും. കോള്ഡില് നിന്നും മോചനം നല്‍കും.

തടി കുറയാന്‍
കിടക്കും മുന്‍പ് ഇത് കുടിയ്ക്കുന്നത് രാത്രിയില്‍ അപചയപ്രക്രിയ ശക്തിപ്പെടുത്തും. തടി കുറയാന്‍ സഹായിക്കും. രാത്രിയില്‍ അമിതഭക്ഷണം കഴിച്ചാലും കൊഴുപ്പു കുറയും.

വൈറല്‍ ഫീവറിനുള്ള സാധ്യത
രാത്രിയില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് വൈറല്‍ ഫീവറിനുള്ള സാധ്യത 75 ശതമാനം കുറയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

ദഹനപ്രക്രിയ
ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്നതുവഴി രാവിലെ നല്ല ശോധന ലഭിയ്ക്കാന്‍ കിടക്കും മുന്‍പു ഗ്രീന്‍ ടീ കുടിയ്ക്കുന്നതു വഴി സാധിയ്ക്കും.

ടോക്സിനുകള്‍
ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യാന്‍ ഇതു കുടിയ്ക്കുന്നതു നല്ലതാണ്. ശരീരത്തില്‍ വെള്ളം കെട്ടിക്കിടന്ന് ഇതില്‍ ടോക്സിനുകള്‍ രാത്രി അടിഞ്ഞു കൂടുന്നതു തടയും.

തലച്ചോറിന്റെ പ്രവര്‍ത്തനം
തലച്ചോറിന്റ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് കിടക്കും മുന്‍പു ഗ്രീന്‍ ടീ കുടിയ്ക്കുന്നതു നല്ലതാണെന്നു പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ക്യാന്‍സര്‍
ബ്രെസ്റ്റ്, കോളന്‍, പ്രോസ്റ്റേറ്റ്, കോളോറെക്ടല്‍ ക്യാന്‍സര്‍ എന്നിവ തടയാനുള്ള നല്ലൊരു വഴിയാണിത്.



Click it and Unblock the Notifications
