Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
അത്താഴം കഴിഞ്ഞാല് ഒരു പഴം, കൂടുതല് വേണ്ട
രാത്രിയില് പലരുടേയും ശീലമാണ് ഭക്ഷണം കഴിച്ച് കഴിഞ്ഞ് പഴം കഴിയ്ക്കുക എന്നത്. എന്നാല് ഇത്തരത്തിലൊരു ശീലം നല്ലതാണോ ചീത്തയാണോ എന്നൊന്നും ആരും ചിന്തിക്കാറില്ല. പലരും കുട്ടിക്കാലം മുതല് ശീലിച്ചു വന്നതും ഇത്തരത്തിലായിരിക്കും. ഇത് പിന്തുടരുന്നതായിരിക്കും അവരുടെ തലമുറയും. മാവില പ്രമേഹത്തിന് പരിഹാരം
എന്നാല് അത്താഴശേഷം പഴം കഴിയ്ക്കുന്നത് നല്ല ശീലമാണോ എന്നതാണ് ആലോചിക്കേണ്ടത്. എന്നാല് ആരോഗ്യ വിദഗ്ധര് പറയുന്നത് അത്താഴശേഷം ഒരു പഴം കഴിയ്ക്കണം എന്നതാണ്. എന്തുകൊണ്ടെന്ന് നോക്കാം. സ്റ്റാമിന വര്ദ്ധിപ്പിക്കാന് ഈ എളുപ്പമാര്ഗ്ഗം

വിറ്റാമിന് തന്നെ കാരണം
നമ്മള് കഴിയ്ക്കുന്ന ഭക്ഷണത്തിലെല്ലാം സോഡിയം
പൊട്ടാസ്യം തുടങ്ങിയവയുണ്ട്. ഇത് പലപ്പോഴും ഉയര്ന്ന രക്തസമ്മര്ദ്ദം സൃഷ്ടിയ്ക്കും എന്ന കാര്യത്തില് സംശയം വേണ്ട. എന്നാല് അത്താഴശേഷം ഇത്തരത്തിലുള്ള ഉയര്ന്ന പൊട്ടാസ്യത്തേയും സോഡിയത്തേയും കുറയ്ക്കാന് ഒരു പഴം കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

നാരുകളടങ്ങിയ ഭക്ഷണം
ഒരു സാധാരണ പഴത്തില് 3 ഗ്രാമോളം ഫൈബര് അടങ്ങിയിട്ടുണ്ട്. 50 വയസ്സായ ഒരു വ്യക്തി ദിവസവും 25 ഗ്രാം ഫൈബര് എങ്കിലും കഴിയ്ക്കണം. ഇത് പഴത്തിലൂടെ ലഭിയ്ക്കും എന്നത് തന്നെയാണ് സത്യം.

ഭക്ഷണത്തോടുള്ള ആര്ത്തി
പലപ്പോഴും പലര്ക്കും ഭക്ഷണത്തോട് ആര്ത്തി ഉണ്ടാവാറുണ്ട്. എന്നാല് ഭക്ഷണത്തോടുള്ള ആര്ത്തി കുറയ്ക്കാന് പഴം കഴിയ്ക്കുന്നത് സ്ഥിരമാക്കുന്നത് നല്ലതാണ്.

ദഹനത്തിന് നല്ലത്
രാത്രി അത്താഴം വളരെ കുറച്ച് മാത്രമേ കഴിയ്ക്കാന് പാടുകയുള്ളൂ. എന്നാല് പലരും വയറു നിറയെ കഴിച്ചായിരിക്കും ഉറങ്ങാന് പോകുന്നത്. ഇത് ദഹനത്തെ പ്രശ്നത്തിലാക്കും. ദഹനം കൃത്യമായി നടക്കാന് അത്താഴശേഷം പഴം കഴിയ്ക്കുന്നത് ശീലമാക്കാം.

ശോധനയ്ക്ക്
പലരും ബുദ്ധിമുട്ടുന്ന ഒന്നാണ് മലബന്ധം. എന്നാല് മലബന്ധം ഇല്ലാതാക്കാന് പഴം കഴിയ്ക്കുന്നത് നല്ലതാണ്. അത്താഴത്തിന് ശേഷം എന്നും രാത്രിയില് പഴം കഴിച്ച് കിടന്നാല് മതി മലബന്ധം ഇല്ലാതാവും.

മെലാടോണിന്
ഇരുട്ടാകുന്നതോടെ ശരീരത്തില് ഉറക്കത്തിന് കാരണമാകുന്ന ഹോര്മോണാണ് മെലാടോണിന്. ഇതിന്റെ ഉത്പാദനം വര്ദ്ധിപ്പിക്കുന്നതിന് പഴം കഴിയ്ക്കുന്നത് കാരണമാകും.

ദഹനരസങ്ങള് നിയന്ത്രിക്കും
അധികമായി ദഹനരസങ്ങള് ഉത്പാദിപ്പിക്കുന്നത് ശരീരത്തിന് കേടാണ്. ഇതിനെ ഇല്ലാതാക്കാന് പഴം കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കും.



Click it and Unblock the Notifications
