Latest Updates
-
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം
തടിയെക്കുറിച്ച് ഈ സംശയങ്ങള് നിങ്ങള്ക്കുമുണ്ടോ?
എത്ര വ്യായാമം ചെയ്തിട്ടും എത്രയൊക്കെ ഭക്ഷണം നിയന്ത്രിച്ച് കഷ്ടപ്പെട്ടിട്ടും തടി കുറയുന്നില്ല. അപ്പോള് സ്വാഭാവികമായും നിങ്ങള്ക്ക് സംശയം വരാം. എന്തുകൊണ്ട് തടി കുറയുന്നില്ലെന്ന്. ഇത്തരത്തില് തടിയെക്കുറിച്ച് നിരവധി സംശയങ്ങള് നിങ്ങള്ക്കുണ്ടാവാം. രണ്ടാഴ്ച കൊണ്ട് വയറു കുറയ്ക്കും പാനീയങ്ങള്
തടിയെക്കുറിച്ച് സ്വാഭാവികമായി ഉണ്ടാകാവുന്ന സംശയങ്ങള് എന്തൊക്കെയെന്ന് നോക്കാം. പലപ്പോഴും ഇത്തരത്തിലുള്ള സംശയങ്ങള്ക്കുള്ള ഉത്തരം നിങ്ങളുടെ തടി കുറയ്ക്കാന് തീര്ച്ചയായും സഹായിക്കും. ഇതാ തടിയെക്കുറിച്ചുള്ള ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും.

ഹോര്മോണ് വ്യതിയാനം അമിതവണ്ണമോ?
ഹോര്മോണ് വ്യതിയാനം അമിത വണ്ണത്തിലേക്ക് നയിക്കുമോ? സാധാരണയായി നാം കേള്ക്കുന്ന ചോദ്യമാണ് ഇത്. എന്നാല് നമ്മുടെ ജീവിതശൈലിയിലുണ്ടാകുന്ന മാറ്റമാണ് പലപ്പോഴും ഹോര്മോണ് വ്യതിയാനത്തിന് കാരണമാകുന്നത്. എന്നാല് ചില മാറ്റങ്ങള് അമിതവണ്ണത്തിലേക്ക് നയിക്കുന്നവയാണ്.

ഏത് ഭക്ഷണമാണ് വയറുകുറയ്ക്കുന്നത്
പല ഭക്ഷണങ്ങളും വയറു കുറയ്ക്കാന് സഹായിക്കുമെന്ന് നമുക്കറിയാം. എന്നാല് ഇതില് തന്നെ പെട്ടെന്ന് വയറു കുറയ്ക്കാന് സഹായിക്കുന്ന ഭക്ഷണമേതെന്ന് നിങ്ങള്ക്ക് സംശയമുണ്ടാകാം. മത്സ്യവിഭവങ്ങളാണ് ഇത്തരത്തില് വയറു കുറയ്ക്കുന്ന ഭക്ഷണത്തില് മുന്പന്തിയില് നില്ക്കുന്നത്.

വയറു കുറയ്ക്കുന്നത് നാല് ദിവസത്തിനുള്ളില് സാധ്യമോ?
പലപ്പോഴും നാല് ദിവസത്തിനുള്ളില് വയറു കുറയ്ക്കുന്ന പാനീയം എന്ന് നമ്മള് കേട്ടിട്ടുണ്ട്. എന്നാല് വയറു കുറയ്ക്കുന്നതിനേക്കാളുപരി ഇത്തരത്തിലുള്ള പാനീയങ്ങള് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നു. ഇതു വഴിയാണ് അമിതവണ്ണവും കുടവയറും ഇല്ലാതാകുന്നത്.

കലോറി കുറയ്ക്കുന്ന പാനീയം ഉറങ്ങുന്നതിനു മുന്പോ?
കലോറി കൂടുതലുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ആണ് അമിതവണ്ണത്തിനു പ്രധാന കാരണം. എന്നാല് കലോറി കുറയ്ക്കുന്ന പാനീയം അല്ലെങ്കില് ഭക്ഷണങ്ങള് ഉറങ്ങുന്നതിനു മുന്പ് കഴിയ്ക്കുന്നത് ശരീരത്തിലെ മെറ്റബോളിസം വര്ദ്ധിപ്പിക്കുന്നു.

എളുപ്പത്തില് തടി കുറയ്ക്കാന് സൂത്രവിദ്യ?
എളുപ്പത്തില് തടി കുറയ്ക്കാന് പല സൂത്രവിദ്യകളും നമ്മള് പരീക്ഷിച്ചിട്ടുണ്ട്. എന്നാല് ഉറങ്ങുന്നതിനു മുന്പ് ചെയ്യുന്ന ചില സൂത്രങ്ങളാണ് നമ്മുടെ തടി കുറയ്ക്കുന്നതില് മുന്നില് നില്ക്കുന്നത്. ഗ്രീന് ടീ ഉറങ്ങുന്നതിനു മുന്പ് കഴിയ്ക്കുന്നതാണ് ഏറ്റവും നല്ല മാര്ഗ്ഗം.

കുടവയറിനെ എങ്ങനെ തിരിച്ചറിയാം?
കുടവയറിന്റെ കാര്യത്തിലാണ് നമ്മുടെ മനസ്സില് നിരവധി സംശയങ്ങളുണ്ടാവുന്നത്. ഏതൊക്കെ തരത്തിലാണ് കുടവയര് എന്നതും പലപ്പോഴും പലര്ക്കും അറിയാത്ത കാര്യങ്ങളാണ്. അമിതമായ ഭാരമാണ് കുടവയറിന്റെ ഏറ്റവും വലിയ പ്രകടമായ ലക്ഷണം. ചര്മ്മത്തിനു കീഴിലുള്ള കൊഴുപ്പാണ് കുടവയറിന്റെ പ്രധാന കാരണവും. അത് കുറയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

ആപ്പിള് സിഡാര് വിനീഗര് തടി കുറയ്ക്കുമോ?
ആപ്പിള് സിഡാര് വീനീഗര് ആണ് പലപ്പോഴും തടി കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമം എന്ന രീതിയില് നമ്മള് കണക്കാക്കുന്നത്. മാത്രമല്ല ആപ്പിള് സിഡാര് വിനീഗര് ചര്മ്മത്തിന് പുറത്ത് മാത്രമല്ല ശരീരത്തിനകത്തും പ്രവര്ത്തിക്കുന്നതിന്റെ ഫലമായാണ് തടി കുറയുന്നത്. അതുകൊണ്ട് തന്നെ ആപ്പിള് സിഡാര് വിനീഗര് തടി കുറയ്ക്കുന്നു എന്ന് പറയാം.

30 ദിവസം കൊണ്ട് കാലിലെ തടി കുറയ്ക്കാം
30 ദിവസം കൊണ്ട് കാലിലെ തടി കുറയ്ക്കാന് പറ്റുമോ എന്നുള്ളത് സ്ഥിരം ചോദ്യമാണ്. എന്നാല് കാലിലെ തടി കുറയ്ക്കാന് 30 ദിവസം പോലും വേണ്ട. സ്ഥിരമായ വ്യായാമം കൊണ്ടു തന്നെ കാലിലെ തടി കുറയ്ക്കാവുന്നതാണ്.

10 കിലോ 7 ദിവസം കൊണ്ടോ?
വേഗത്തില് തടി കുറയ്ക്കാനുള്ള മാര്ഗ്ഗമാണ് നമ്മള് എപ്പോഴും ആലോചിക്കുന്നത്. അതുകൊണ്ട് തന്നെ അതിനു വേണ്ടിയുള്ള പരിശ്രമമായിരിക്കും നമ്മളുടേത്. എന്നാല് കൃത്യമായ ആഹാരവും പോഷകങ്ങളും വ്യായാമവും ആണ് ഇത്തരത്തില് വേഗം തടി കുറയ്ക്കാന് സഹായിക്കുന്നത്.



Click it and Unblock the Notifications
