Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
കൈകഴുകാന്‍ ഈ രീതി പ്രയോജനകരം
ആരോഗ്യത്തിനായി എങ്ങനെയക്കെ കൈകഴുകണം എന്ന് നോക്കാം.
ഭക്ഷണം കഴിക്കുന്നതിനു മുന്‍പം അല്ലങ്കില്‍ വാഷ്റൂമില്‍ പോയതിനുശേഷവും നിങ്ങള്‍ നിങ്ങളുടെ കൈ നന്നായി കഴുകാറുണ്ടോ ? ചിലപ്പോള്‍ നിങ്ങളുടെ ഉത്തരം നോ എന്നാണെങ്കില്‍ നിങ്ങളിതിനു വലിയ വില നല്‍കേണ്ടിവരും.
ഭക്ഷണം കഴിക്കുന്നതിനു മുന്‍പം , വീട്ടില്‍ വന്നതിനു ശേഷവും , വാഷ്റൂമില്‍ പോയതിനുശേഷവും തീര്‍ച്ചയായും കൈ കഴുകേണ്ടതാണ്. കാരണം വൃത്തിയായി കൈ കഴുകുന്നത് കോളറ , ടൈഫോയിഡ് , ജലദോഷം , കഫകെട്ട് , ചര്‍മ്മ രോഗങ്ങള്‍ എന്നിവയില്‍ നിന്നും സംരക്ഷിക്കും.

നിങ്ങള്‍ സോപ്പ് ഉപയോഗിച്ചാണോ കൈ കഴുകുന്നത് , നല്ലതുതന്നെ എന്നാല്‍ അത് ശരിയായാ രീതിയില്‍ വേണമെന്നു മാത്രം. വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് പറയുന്നത് കുറഞ്ഞത് 4060 സെക്കന്‍ഡ് ശുദ്ധമായ വെളളമോ സോപ്പോ ഉപയോഗിച്ച് കൈ കഴുകണമെന്നാണ്. ഇനി എങ്ങനെ കൈ കഴുകണമെന്ന് അറിയേണ്ടേ ? വൃത്തിയായി കൈ കഴുകാനുളള സറ്റെപ്പ്സ് ഇവിടെ കൊടുത്തിരിക്കുന്നു.

ആദ്യം നിങ്ങളുടെ കൈ തണ്ട വെള്ളം ഉപയോഗിച്ച് നനയ്ക്കുക. സോപ്പോ ഹാന്‍ഡ് വാഷോ കൈയില്‍ പുരട്ടുക. ശേഷം പതയും വരെ കൈകള്‍ പരസ്പരം റബ് ചെയ്യുക.
ശേഷം രണ്ടു കൈകളുടെയും പുറം ഭാഗം വൃത്തിയാക്കാന്‍ വേണ്ടി , നിങ്ങളുടെ വലതു കൈ ഇടതു കൈയുടെ മുകളില്‍ വെച്ച് കൈ വിരലുകള്‍ തമ്മില്‍ പിണച്ച് വൃത്തിയാക്കുക. രണ്ടു കൈകളും ഇതേ പ്രകാരം ചെയ്യേണ്ടതാണ്.

നിങ്ങളുടെ രണ്ടു കൈകളും ഒരുമിച്ച് വെച്ച് , വിരലുകള്‍ തമ്മില്‍ പിണയ്ക്കുക. രണ്ടു കൈകളും ഒരുമിച്ച് റബ് ചെയ്യുക. നിങ്ങളുടെ വിരലുകളും കൈ വെളളയും വൃത്തിയാവുന്നതാണ്.

രണ്ടു കൈകളും മുഖാമുഖം ചേര്‍ത്ത് വെച്ച് കൈ വിരലുകള്‍ പിണയ്ക്കുക , വിരലുകളുടെ തുമ്പ് ഓപ്പോസിറ്റ് ദിശകളിലേക്ക് ചലിപ്പിക്കുക , ഇത് കൈകളിലെ അഴുക്ക് നീക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

