Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തടിച്ചിരിയ്ക്കുന്നതിനു പുറകില്‍....
ശരീരഭാരം കുറയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്തിട്ടും പരാജയപ്പെടുകയാണോ?ഇതിനു പുറകില്‍ പല കാരണങ്ങളുമുണ്ടായിരിയ്ക്കും. പലപ്പോഴും നിങ്ങള്‍ അവഗണിയ്ക്കുന്ന കാരണങ്ങള്‍.
എത്ര ശ്രമിച്ചിട്ടും തടി കുറയാത്തതിന്റെ ചില കാരണങ്ങളെക്കുറിച്ചറിയൂ. നിങ്ങള്‍ക്കു പ്രമേഹം വരാതിരിയ്ക്കട്ടെ....
ഇവിടെ പറയുന്ന കാരണങ്ങളില്‍ ചിലതെങ്കിലും നിങ്ങളെ ലക്ഷ്യം നേടുന്നതില്‍ നിന്ന് തടയുന്നവയാകാം.

അനുയോജ്യമല്ലാത്ത ഭക്ഷണക്രമവും പോഷകങ്ങളും
ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണക്രമത്തിലും പോഷകങ്ങളിലുമാണ്. ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് അനുയോജ്യമല്ല. ഭക്ഷണം ചെറിയ അളവില്‍ ഇടക്കിടെ കഴിക്കുന്നത് വയര്‍ നിറച്ച് കഴിക്കുന്നതിനേക്കാള്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

അറിവില്ലായ്മ
ശരീരഭാരം കുറയ്ക്കുന്നത് സംബന്ധിച്ച് വ്യക്തമായ അറിവില്ലാത്തത് ദോഷം ചെയ്യും. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും, ന്യൂട്രീഷിനിസ്റ്റുകളുടെയും ഡയറ്റീഷ്യന്മാരുടെയും ഉപദേശം തേടുകയും ചെയ്യുന്നത് ശരി എന്തെന്ന് തിരിച്ചറിയാന്‍ സഹായിക്കും. അടിസ്ഥാനപരമായ ധാരണ ശരിയായ ഭക്ഷണക്രമം തെരഞ്ഞെടുക്കാന്‍ സഹായിക്കും.

ജീവിതശൈലികള്‍
നല്ല ജീവിതശൈലികള്‍ മതിയായ ഉറക്കം ലഭിക്കാനും, നല്ല ഉറക്കം ആരോഗ്യകരമായ ജീവിതത്തിനും സഹായിക്കും. ഉദാസീനത നിറഞ്ഞ ജീവിതം, സമയനിഷ്ഠയില്ലാത്ത ഭക്ഷണം, പുകവലി, മദ്യപാനം, ടിവി കണ്ടുകൊണ്ടുള്ള ഭക്ഷണം കഴിക്കല്‍, വ്യായാമങ്ങളുടെ അപര്യാപ്തത എന്നിവയെല്ലാം ശരീരഭാരം കൂടാന്‍ കാരണമാകുന്നവയാണ്.

തെറ്റായ വ്യായാമരീതി
വ്യായാമത്തിന്റെ ആദ്യഘട്ടത്തിലെ മടുപ്പും ക്ഷീണവും സാധാരണമാണ്. ഈ സമയത്ത് വ്യായാമം അമിതമായി ചെയ്യുന്നത് ദീര്‍ഘകാലം നിലനില്‍ക്കുന്ന പരുക്കുകള്‍ക്ക് ഇടയാക്കും. വ്യായാമങ്ങള്‍ ചെയ്യുന്നതിന് ഒരു നല്ല പരിശീലകന്റെ സഹായം തേടുക.

ഒരേ ഭക്ഷണക്രമം പിന്തുടരുക
നിങ്ങളുടെ ഭക്ഷണക്രമം വഴി ഫലങ്ങള്‍ നേടാനായില്ലെങ്കില്‍ ഡയറ്റീഷ്യനെ കണ്ടതിന് ശേഷം ഇതില്‍ മാറ്റം വരുത്തുക. എല്ലാ നിര്‍ദ്ദേശങ്ങളും പിന്തുടര്ന്നിട്ടും ഭാരം കുറയ്ക്കാനാവുന്നില്ലെങ്കില് നിലവിലുള്ള ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.

സാധ്യമല്ലാത്ത ലക്ഷ്യങ്ങള്‍
അസാധ്യമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നത് നിങ്ങളെ നിരാശപ്പെടുത്തും. കാര്യങ്ങള്‍ അവ ആവശ്യപ്പെടുന്ന വിധം ചെയ്യുക. അതേസമയം തന്നെ ശരീരഭാരം കുറയ്ക്കാനുള്ള ഗുളികകള്‍, പെട്ടന്നുള്ള ഭാരം കുറയ്ക്കല്‍ മാര്‍ഗ്ഗങ്ങള്‍ പോലുള്ള പരസ്യങ്ങളൊന്നും ഫലപ്രദമാകുകയില്ല എന്നും ഓര്‍മ്മിക്കുക. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് നന്നായി അദ്ധ്വാനിക്കുക തന്നെ വേണം.

നശാസ്ത്രപരമായ കാരണങ്ങള്‍
നിങ്ങളുടെ അമിതഭക്ഷണത്തിനും, തെറ്റായ ഭക്ഷണ തെരഞ്ഞെടുപ്പുകള്‍ക്കും പിന്നില്‍ മനശാസ്ത്രപരമായ കാരണങ്ങളുണ്ടാവാം. മാനസികസമ്മര്‍ദ്ദം അല്ലെങ്കില്‍ ഭക്ഷണത്തിലെ ക്രമരാഹിത്യം അതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ശരിയായ ഉപദേശം തേടുക.

പ്രലോഭനം
ഇന്ന് അനേകം തരത്തിലുള്ള ഭക്ഷണങ്ങള്‍ ലഭ്യമാണ്. അതിനാല്‍ തന്നെ പ്രലോഭനത്തില്‍ വീഴാനുള്ള സാധ്യതയുണ്ട്. കൂട്ടായ്മകളിലും ഔട്ടിങ്ങുകളിലും അത്തരം പ്രലോഭനങ്ങളോട് വേണ്ട എന്ന് പറയാന്‍ ശീലിക്കുക.

ലക്ഷ്യബോധവും സമര്‍പ്പണവും ഇല്ലായ്മ
വ്യായാമവും ഭക്ഷണനിയന്ത്രണവും ആരംഭിക്കുന്നതിന് നിങ്ങളെ സ്വയം പ്രേരിപ്പിക്കുക. ഒരിക്കല്‍ ഇതിന് തുടക്കം കുറിച്ചാല്‍ വിജയകരമാക്കാന്‍ ആവശ്യമായ സമര്‍പ്പണം നല്‍കുക.

പരിമിതികള്‍
നിങ്ങളുടെ ശരീരഭാരം കുറയ്ക്കല്‍ പദ്ധതി ഒരു ശിക്ഷ പോലെയാകരുത്. ഭക്ഷണക്രമം, വ്യായാമം എന്നിവയുടെ ഷെഡ്യൂള്‍ പിന്തുടരുകയും ആഴ്ചയില്‍ ഒരു ദിവസം ഇഷ്ടഭക്ഷണം കഴിക്കുകയും ചെയ്യുക.



Click it and Unblock the Notifications
