Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
നിങ്ങള്‍ക്കു പ്രമേഹം വരാതിരിയ്ക്കട്ടെ....
നവംബര്‍ ഡയബെറ്റിക് മാസമായാണ് കണക്കാക്കുന്നത്. പല രോഗങ്ങള്‍ക്കും തുടക്കും കുറിയ്ക്കുന്നതും മധുരമുള്ള ജീവിതത്തെ കയ്പ്പാക്കി മാറ്റുന്നതും പ്രമേഹമാണ്.
കുട്ടികളില്‍ പോലും പ്രമേഹം വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. പ്രധാനമായും ജീവിതരീതികളിലെ വ്യത്യാസങ്ങളാണ് ഇതിനു പ്രധാനമായി വരുന്നതും.
പ്രമേഹം ഒരിക്കല്‍ വന്നുപോയാല്‍ പിന്നെ രക്ഷയില്ല. മാത്രമല്ല, സൈലറ്റ് ഹാര്‍ട്ട് അറ്റാക് അടക്കമുള്ള പല പ്രശ്നങ്ങളിലേയ്ക്കും വഴി തെളിയ്ക്കുന്നത് പ്രമേഹമാണ്. ഇതുകൊണ്ടുതന്നെ ഇതു വരാതെ തടയുന്നതിന്റെ പ്രാധാന്യവും തിരിച്ചറിയുക.
പ്രമേഹം തടയുന്നതിന് സഹായിക്കുന്ന ചില ലളിതമായ വഴികളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇവ എന്തെന്നു നോക്കൂ,

ഭക്ഷണമാണ് വില്ലന്‍
ഭക്ഷണമാണ് പലപ്പോഴും പ്രമേഹത്തിന്റെ വില്ലന്‍. മധുരം കഴിവതും കുറയ്ക്കുക. ഭക്ഷണത്തിന്റെ അളവു കുറയ്ക്കുക.

പാചകം
പാചകം ചെയ്യുന്ന രീതി പ്രധാനം. വറുത്തതും പൊരിച്ചതുമെല്ലാം പരോക്ഷമായി പ്രമേഹത്തിലേയ്ക്കു വഴി തുറക്കും. ഇതിനു പകരം ബേക്ക്, ഗ്രില്‍ ഭക്ഷണരീതികള്‍ പരീക്ഷിയ്ക്കുക. എണ്ണ കഴിവതു കുറവു മതി.

വെള്ളം
ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുക. വാരി വലിച്ചു കഴിയ്ക്കാതിരിയ്ക്കാന്‍ ഇത് സഹായിക്കും.

ഫ്രഷ് പഴവര്‍ഗങ്ങള്‍
ജ്യൂസുകള്‍ക്കു പകരം ഫ്രഷ് പഴവര്‍ഗങ്ങള്‍ ഉപയോഗിയ്ക്കാം. പ്രമേഹസാധ്യത കുറയ്ക്കുന്നതിനും ആരോഗ്യത്തിനു ഇതാണ് ഗുണകരം.

ബ്രെഡ്
ബ്രെഡ് ഗോതമ്പുകൊണ്ടുള്ളതാകാം. സ്വീറ്റ് ബ്രെഡ് കഴിവതും ഒഴിവാക്കുക.

വെളുത്ത അരി
വെളുത്ത അരിയാണ് ഇപ്പോള്‍ മിക്കവാറും പേര് ഉപയോഗിയ്ക്കുന്നത്. ഇതിനു പകരം മട്ട അരിയോ ബ്രൗണ്‍ റൈസോ ഉപയോഗിയ്ക്കാം.

പ്രോസസ്ഡ്
പ്രോസസ്ഡ് ഭക്ഷണങ്ങളില്‍ പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. ഇവ വേണ്ടെന്നു വയ്ക്കുക.

പഴയ ഭക്ഷണം
പഴയ ഭക്ഷണം കഴിവതും കഴിയ്ക്കാതിരിയ്ക്കുക. ഇത് ആരോഗ്യത്തെ കേടു വരുത്തുകയും പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്ന ഒന്നാണ്.

കയ്പ്പക്ക
പ്രമേഹസാധ്യത കുറയ്ക്കുന്ന കയ്പ്പക്ക പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

വ്യായാമം
വ്യായാമം വളരെ പ്രധാനം. ദിവസവും അല്പനേരം നടത്തമെങ്കിലും പതിവാക്കുക.

ടിവി
ടിവിയ്ക്കു മുന്നില്‍ കുത്തിയിരിയ്ക്കാതെ ടിവി കാണുമ്പോഴും അല്പം നടന്നുകൊണ്ടു കാണാം.

സ്ട്രെസ്
ഇന്നത്തെ കാലത്ത് പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് സ്ട്രെസ്. സ്ട്രെസ് കുറയ്ക്കാനുള്ള വഴികള്‍, യോഗ, മെഡിറ്റേഷന്‍ പോലുള്ളവ ശീലമാക്കുക.

തടി
തടി നിയന്ത്രിയ്ക്കുക. ഇത് പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കും.

പാരമ്പര്യമായി
പാരമ്പര്യമായി പ്രമേഹമുള്ളവര്‍ നേരത്തെ തന്നെ ഭക്ഷണനിയന്ത്രണമടക്കമുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളുക.

ചെക്കപ്പ്
കൃത്യമായ ചെക്കപ്പ് നടത്തുക. പ്രമേഹപരിശോധന ഇടയ്ക്കിടെ നടത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുന്നുണ്ടോയെന്നറിയാനുള്ള ഒരു പ്രധാന വഴിയാണ്.

പ്രകൃതിദത്ത സസ്യങ്ങള്‍
പ്രകൃതിദത്ത സസ്യങ്ങള്‍, ആര്യവേപ്പ്, തുളസി, പുതിന, കറിവേപ്പില തുടങ്ങിയവ പ്രമേഹത്തെ തടയുന്നവയാണ്. ഇവ തനിയെയോ ഭക്ഷണത്തിലോ ചേര്‍ത്തു കഴിയ്ക്കാം.ആര്‍ത്തവത്തിനു മുന്‍പ് രക്തസ്രാവം ?



Click it and Unblock the Notifications
