Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
കൊഴുപ്പ് കുറയ്ക്കുന്ന നടപ്പു ശീലങ്ങള്‍
ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല ശരീരത്തിന് കരുത്ത് ലഭിക്കാനും നടത്തം സഹായിക്കും എന്നാണ് വിശ്വാസം.
ഇക്കാരണത്താല്‍ ഫിറ്റ്നെസ്സ് വിദഗ്ദര്‍ നടക്കുമ്പോള്‍ തന്നെ ചെയ്യാവുന്ന, മികച്ച ഫലം നല്കുന്ന ചില എക്സര്‍സൈസുകള്‍ ആവിഷ്കരിച്ചു.

കൊഴുപ്പ് കുറയ്ക്കുന്ന നടപ്പു ശീലങ്ങള്‍
രാവിലെയോ വൈകുന്നേരമോ സാധാരണ പോലെ നടക്കാന്‍ പോകുമ്പോള്‍ അതിനിടയില്‍ 10 മിനുട്ട് സമയം എച്ച്ഐഐറ്റി വ്യായാമം ചെയ്യുക. ഇത് നടപ്പ് രസകരമാക്കുകയും ശരീരഭാരം കുറയ്ക്കാനും നല്ല കരുത്ത് ലഭിക്കാനും സഹായിക്കുകയും ചെയ്യും.

കൊഴുപ്പ് കുറയ്ക്കുന്ന നടപ്പു ശീലങ്ങള്‍
ബ്രിസ്ക് വാക്കിന് പകരം സ്പ്രിന്റ് വാക്ക് ചെയ്യുക. നിങ്ങള്‍ എത്ര വേഗത്തില്‍ നടക്കുന്നുവോ, എത്ര ദൂരം നടക്കുന്നുവോ അത്രത്തോളം ശരീരഭാരം കുറയും. ഇത് വഴി ഒരു മണിക്കൂറിനുള്ളില്‍ 175-200 കലോറി കുറയ്ക്കാനാവും. ഓരോ തവണയും നിങ്ങള്‍ ഈ വ്യായാമം ചെയ്യുമ്പോള്‍ അവസാനം നടന്നതിനേക്കാള്‍ വേഗത്തില്‍ നടക്കുക.

കൊഴുപ്പ് കുറയ്ക്കുന്ന നടപ്പു ശീലങ്ങള്‍
ഒരൂ മണിക്കൂറിലധികം നടക്കുന്നത് രോഗപ്രതിരോധശേഷിയും മെറ്റബോളിസവും വര്‍ദ്ധിപ്പിക്കും. ഒരു അര്‍ദ്ധ മാരത്തോണ്‍ അഥവാ 20 കി.മി നടത്തം നിങ്ങളുടെ കരുത്ത് വര്‍ദ്ധിപ്പിക്കുകയും ശരീരം ആരോഗ്യമുള്ളതാക്കുകയും ചെയ്യും. ഏറെ ദൂരം നടക്കുന്നത് ബോറടിപ്പിക്കുന്നുവെങ്കില്‍ സുഹൃത്തുക്കളോടും കൂടെ ചേരാന്‍ ആവശ്യപ്പെടുക.

കൊഴുപ്പ് കുറയ്ക്കുന്ന നടപ്പു ശീലങ്ങള്‍
ഫിറ്റ്നെസ്സ് വിദഗ്ദനായ അഡ്രിജ മെയ്ന്‍ പറയുന്നത് നടക്കുമ്പോള്‍ വയറിന് വ്യായാമം നല്കുന്ന രീതി നിങ്ങളുടെ കരുത്ത് വര്‍ദ്ധിപ്പിക്കാനായി ചെയ്യണം എന്നാണ്. ഉദാഹരണമായി നടക്കുമ്പോള്‍ ശ്വാസം ഉള്ളിലേക്കെടുത്ത് അല്പ സമയം ശ്വാസം പിടിച്ച് വെയ്ക്കുക. നിങ്ങള്‍ ഒരു പാര്‍ക്കിലാണെങ്കില്‍ നടത്തത്തിനിടെ അഞ്ച് മിനുട്ട് സമയം ക്രഞ്ചുകള്‍ ചെയ്യുക.

കൊഴുപ്പ് കുറയ്ക്കുന്ന നടപ്പു ശീലങ്ങള്‍
നടപ്പിന്റെ ദിശ മാറ്റുന്നത് കൂടുതല്‍ കലോറി എരിച്ച് കളയാന്‍ സഹായിക്കും. നടത്തം വശങ്ങളിലേക്കോ, മുന്നോട്ടോ പുറകോട്ടോ ആകാം. പുറം അല്ലെങ്കില്‍ അകംതുട പോലെ മുമ്പ് നടക്കുമ്പോള്‍ ഉപയോഗിക്കാതിരിക്കുന്ന പേശികള്‍ ഉപയോഗിക്കാന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications
