Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
പച്ചക്കറി ഇഷ്ടമാണോ? ഇത്രയും ശ്രദ്ധിക്കുക
പച്ചക്കറികളെല്ലാം തന്നെ ആരോഗ്യം തരുന്നതാണ്. എന്നാല്‍ ഇവ ഉപയോഗിക്കുന്ന വിധം അനുസരിച്ചായിരിക്കും ആരോഗ്യസമ്പുഷ്ടമാണോ എന്ന് തീരുമാനിക്കുന്നത്. പല പച്ചക്കറികളിലും വിഷാംശത്തിന്റെ അളവ് എത്രയെന്ന് നമുക്ക് തന്നെ നിശ്ചയമില്ല.
മാര്‍ക്കറ്റില്‍ നിന്ന് നമ്മള് നല്ല വില കൊടുത്തു വാങ്ങുന്ന ഇത്തരം പച്ചക്കറികള്‍ എത്ര ആരോഗ്യം നമുക്ക് പ്രദാനം ചെയ്യുന്നുണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്തൊക്കെയാണ് ഇതില്‍ അടങ്ങിയിട്ടുള്ളത് എന്ന് ആലോചിച്ചിട്ടുണ്ടോ? ജീവിതത്തില്‍ അല്പം മധുരമായാലോ?
വിഷം തിന്നുന്ന മലയാളി എന്നാണ് പൊതുവേ നമ്മളെക്കുറിച്ചുള്ള ധാരണ. എല്ലാതവണത്തേയും പോലെ തന്നെ വിഷം നിറച്ച പച്ചക്കറികളുമായി വരുന്ന വണ്ടിയും കാത്തിരിക്കുകയാണ് മലയാളി. എന്നാല്‍ പല പച്ചക്കറികളേയും നാം തന്നെ നമ്മുടെ ശ്രദ്ധക്കുറവു കൊണ്ട് പോഷകമൂല്യം ഇല്ലാത്തതാക്കി മാറ്റുന്നു. അതെങ്ങനെയെന്ന് നോക്കാം.

പച്ചക്കറിയെ പച്ചക്കറിയായി തിരഞ്ഞെടുക്കുക
സോസ് ആണ് നമ്മുടെ ആവശ്യമെങ്കില്‍ നമ്മള് ഉടനെ തക്കാളി സോസ് തിരഞ്ഞെടുക്കും. എന്നാല്‍ ടിന് ഫുഡ് ഒഴിവാക്കി തക്കാളിയെ തക്കാളിയായിത്തന്നെ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ഇത് കൂടുതല്‍ ആരോഗ്യമുള്ള ശരീരം പ്രദാനം ചെയ്യും.

സൂക്ഷിക്കുന്നത് ശ്രദ്ധിച്ച്
പച്ചക്കറി വാങ്ങി അത് നമ്മള് ഉടന്‍ തന്നെ ഫ്രിഡ്ജിലേക്ക് തള്ളുന്ന ശീലമാണ് ഉള്ളത്. എന്നാല്‍ അതൊരു തെറ്റായ രീതി ആണെന്നുള്ളതിന് യാതൊരു സംശയവുമില്ല. പച്ചക്കറി കൂടുതലായി വാങ്ങുകയാണെങ്കിലും അവ രണ്ട് ദിവസത്തിനുള്ളില്‍ തീര്‍ന്നു പോകത്തക്ക രീതിയില്‍ വാങ്ങിക്കുക.

വേവിക്കേണ്ടതും വേവിക്കേണ്ടാത്തതും
പല പച്ചക്കറികളും നല്ല പോലെ വേവിച്ച് മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. എന്നാല്‍ അധികം വേവിക്കാതെ ഉപയോഗിക്കേണ്ടവയും ഉണ്ട്. ഇവയില്‍ പെട്ടതാണ് പല ഇലവര്‍ഗ്ഗങ്ങളും. ഇവ നന്നായി വേവിച്ചാല്‍ ഇവയിലുള്ള പോഷകങ്ങളെല്ലാം ആവിയായി പോവും എന്നതാണ് സത്യം.

സാലഡിനായി തിരഞ്ഞെടുക്കുമ്പോള്‍
സാലഡ് എന്നും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ സാലഡിനായി പച്ചക്കറികള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതുകൊണ്ടു തന്നെ പച്ചവെള്ളത്തില്‍ പലവട്ടം കഴുകിയതിനു ശേഷം മാത്രമേ പച്ചക്കറികള്‍ ഉപയോഗിക്കാവൂ. മാത്രമല്ല കൊഴുപ്പ് രഹിതമായ സാലഡ് ശീലമാക്കാന്‍ ശ്രമിക്കുക.

വെളുത്തുള്ളി വേവിച്ചതിനു ശേഷം പാചകം
വെളുത്തുള്ളി ഇന്ന് നമ്മുടെ പാചകത്തില്‍ ഒഴിച്ചു കൂടാനാവാത്തതാണ്. അതുകൊണ്ടു തന്നെ വെളുത്തുള്ളി വേവിച്ചതിനു ശേഷം പാചകത്തിനുപയോഗിച്ചാല്‍ അതിന്റെ എല്ലാ വിധ ഗുണങ്ങളും നഷ്ടപ്പെടുന്നു.

ഉരുളക്കിഴങ്ങിലുമുണ്ട് രഹസ്യം
ഉരുളക്കിഴങ്ങ് പച്ചയ്ക്കു തിന്നിട്ടുണ്ടോ? തിന്നാന്‍ ശ്രമിച്ചിട്ടുണ്ടോ? ഉരുളക്കിഴങ്ങില്‍ കൂടിയ അളവില്‍ ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്. എന്നാല്‍ ശരിക്ക് വേവിക്കാതിരുന്നാല്‍ ഇത് നെഗറ്റീവ് ഫലം പ്രദാനം ചെയ്യുന്നു.

കാരറ്റിനേയും ശ്രദ്ധിക്കാം
കാരറ്റ് മുറിച്ച് പാചകം ചെയ്യുന്നത് അതിലെ പോഷകഗുണം നഷ്ടപ്പെടാന്‍ കാരണമാകുന്നു. അതിനാല്‍ കാരറ്റ് വേവിച്ചതിനു ശേഷം മുറിക്കുക.

ബ്രൊക്കോളിയുടെ തണ്ട്
ബ്രോക്കോളിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ്സിന്റെ അളവ് വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ബ്രൊക്കോളി മുഴുവനായി ഉള്‍പ്പെടുത്തുന്നതിനു പകരം തണ്ട് ഉള്‍പ്പെടുത്തുന്നതും ഏറ്റവും നല്ലതാണ്.

തണുപ്പിക്കുന്നതില്‍ ശ്രദ്ധ
പച്ചക്കറിയുടെ കാലാവധി കൂടിപ്പോയാല്‍ ഒരാഴ്ചയാണ്. എന്നാല്‍ പലരും പല പച്ചക്കറികളും ചിലപ്പോള്‍ മാസങ്ങളോളം സൂക്ഷിക്കുന്നു. ഇത് പിന്നീട് പാകം ചെയ്യുമ്പോഴുള്ള ദോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

പച്ചക്കറികളിലും മായം
പല പച്ചക്കറികളിലും സ്വാഭാവിക നിറം ലഭിക്കുന്നതിനു വേണ്ടി പല തരത്തിലുള്ള കളര്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ ഇതുണ്ടാക്കുന്ന ദോഷം ജീവിതകാലം മുഴുവന്‍ നമ്മള് അനുഭവിക്കേണ്ടതാണ്.



Click it and Unblock the Notifications