Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഒറ്റ മിനിറ്റ്, സ്ട്രെസ് പമ്പ കടക്കും
സ്ട്രെസ് പലരുടേയും ജീവിതത്തിന്റെ താളം തെറ്റിയ്ക്കുന്ന ഒന്നാണ്. പല അസുഖങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്ന്.
ഇന്നത്തെ തിരക്കേറിയ ജീവിതമാണ് പലപ്പോഴും സ്ട്രെസിന് കാരണമാകുന്നത്. ഇതിന് മെഡിക്കല്‍ പരിഹാരണങ്ങളില്ല. ഓരോ വ്യക്തിയും തങ്ങളുടെ സ്ട്രെസ് ഒഴിവാക്കാനുള്ള കാരണങ്ങള്‍ കണ്ടുപിടിയ്ക്കുക തന്നെ വേണം. പോളിസിസ്റ്റിക് ഓവറി, പരിഹാരങ്ങളുണ്ട്
സ്ട്രെസ് ഒരു മിനിറ്റു കൊണ്ട് ഒഴിവാക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചാണ് താഴെ പറയുന്നത്. ഇവ പരീക്ഷിച്ചു നോക്കൂ,

അരോമാതെറാപ്പി
അരോമാതെറാപ്പി നല്ലൊരു വഴിയാണ്. സുഗന്ധമുള്ള മെഴുകുതിരി, റൂം ഫ്രഷ്നര്‍ എന്നിവ എളുപ്പം പരീക്ഷിയ്ക്കാവുന്ന വഴികളാണ്. ഇത് സ്ട്രെസ് കെടുത്തും.

നടക്കുക
സ്ട്രെസ് നിങ്ങളെ കീഴ്പ്പെടുത്തുകയാണെന്നു തോന്നുന്നുവെങ്കില്‍ പ്രകൃതിയിലേയ്ക്കിറങ്ങി നടക്കുക. ഇത് പെട്ടെന്നു തന്നെ സ്ട്രെസ് ഒഴിവാക്കാനുള്ള ഒരു വഴിയാണ്.

ശ്വസിയ്ക്കുക
ദീര്‍ഘമായി ശ്വസിയ്ക്കുകയും നിശ്വസിയ്ക്കുകയും ചെയ്യുക. ഇത് സ്ട്രെസ് ഒഴിവാക്കാന്‍ സഹായിക്കും.

ഗ്രീന്‍ ടീ
സ്ട്രെസ് ഹോര്‍മോണുകളെ കീഴ്പ്പെടുത്താന്‍ ഗ്രീന്‍ ടീയ്ക്കു കഴിയും. ഇത് പരീക്ഷിയ്ക്കാം.

ഷോള്‍ഡര്‍ വ്യായാമം
നിവര്‍ന്നു നില്ക്കുക. രണ്ടു പാദങ്ങളും അടുപ്പിച്ചു വയ്ക്കുക. രണ്ടു ഷോള്‍ഡറുകളും മുകളിലേയ്ക്കുയര്‍ത്തി ചെവിയ്ക്കടുപ്പിച്ചു കൊണ്ടുവരിക. ശ്വാസം ശക്തിയായി മൂക്കിലൂടെ ഉള്ളിലേയ്ക്കെടുക്കുക. ഒരു നിമിഷം ശ്വാസം പിടിച്ചതിനു ശേഷം ശക്തിയായി വായിലൂടെ പുറത്തേയ്ക്കു കളയുക. ശക്തിയോടെ ഷോള്‍ഡറുകള്‍ പൂര്‍വസ്ഥിതിയിലേയ്ക്കു കൊണ്ടുവരിക. ഇത് അഞ്ചു തവണ ആവര്‍ത്തിയ്ക്കാം.

ചൂടുവെള്ളം
ചൂടുവെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ നാഡികളെ ശാന്തമാക്കാനുള്ള ഒരു വഴിയാണ്. ഇത് സട്രെസ് കാരണം ഹൃദയമിടിപ്പ് കൂടുന്നത് നിയന്ത്രിയ്ക്കും.

സംസാരിയ്ക്കുക
തങ്ങളോട് അടുപ്പമുള്ളവരോട് സംസാരിയ്ക്കുക. ഇത് സ്ട്രെസ് കുറയ്ക്കാനുള്ള ഒരു ഉപാധിയാണ്.



Click it and Unblock the Notifications
