Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
പോളിസിസ്റ്റിക് ഓവറി, പരിഹാരങ്ങളുണ്ട്
ഇന്നത്തെക്കാലത്ത് പല സ്ത്രീകളിലും, പ്രത്യേകിച്ച് കൗമാരക്കാരായ പെണ്‍കുട്ടികളില്‍ കണ്ടുവരുന്ന ഒരു രോഗമാണ് പോളിസിസ്റ്റിക് ഓവറി. അണ്ഡോല്പാദനം നടക്കുന്ന ഓവറികളിലുണ്ടാകുന്ന രോഗം.
വന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണമായി മാറാവുന്ന ഒരു രോഗം. ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഈ രോഗത്തിനു പ്രധാന കാരണമായി പറയുന്നത്.

കാരണങ്ങള്‍
കൊഴുപ്പു ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ പലപ്പോഴും പോളിസിസ്റ്റിക് ഓവറിയ്ക്കു കാരണമാകാറുണ്ട്.
ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനം പോളിസിസ്റ്റിക് ഓവറിയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ഇന്‍സുലിന്‍ തോത് ശരീരത്തില്‍ കൂടുതലാകുമ്പോള്‍ അണ്ഡാശയങ്ങള്‍ക്ക് പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ കൂടുതല്‍ ഉല്പാദിപ്പിയ്ക്കാന് പ്രേരണയാകുന്നു. ഇത് പോളിസിസ്റ്റിക് ഓവറിയ്ക്കുള്ള ഒരു പ്രധാന കാരണവുമാകുന്നു. ഇതുകൊണ്ടുതന്നെ ഈ രോഗമുള്ളവരില്‍ രോമവളര്‍ച്ച അധികമാകും.

കാരണങ്ങള്‍
പാരമ്പര്യമായി പ്രമേഹമുള്ള സ്ത്രീകള്‍ക്ക് പോളിസിസ്റ്റിക് ഓവറി വരാന്‍ സാധ്യത ഏറെയാണ്.

കാരണങ്ങള്‍
വ്യായാമക്കുറവും അമിതവണ്ണവുമെല്ലാം പോളിസിസ്റ്റിക് ഓവറിയ്ക്കുള്ള ഒരു പ്രധാന കാരണമാകാറുണ്ട്.

കാരണങ്ങള്‍
ഹോര്‍മോണ്‍ പ്രശ്നങ്ങളാണ് പോളിസിസ്റ്റിക് ഓവറിയ്ക്കു വഴി വയക്കുന്നതെന്നതു കൊണ്ട് ഹോര്‍മോണ്‍ കുത്തിവയ്ക്കുന്ന മാംസാംഹാരം, ബ്രോയിലര്‍ കോഴികളുടെ മുട്ട എന്നിവയും ചിലപ്പോള്‍ പോളിസിസ്റ്റിക് ഓവറിയ്ക്കു കാരണമാകാറുണ്ട്.

ലക്ഷണങ്ങള്‍
ആര്‍ത്തവചക്രത്തിലെ വ്യതിയാനങ്ങളും ആര്‍ത്തവ ക്രമക്കേടുകളും. ആര്‍ത്തവം കൃത്യമായി വരാതിരിയ്ക്കുക, ഇടയ്ക്കിടെ വരിക, ബ്ലീഡിംഗ് കൂടുകയോ കുറയുകയോ ചെയ്യുക തുടങ്ങിയവയെല്ലാം പോളിസിസ്റ്റിക് ഓവറിയുടെ ലക്ഷണങ്ങളാണ്.

ലക്ഷണങ്ങള്‍
വയര്‍, മുഖം, മുലക്കണ്ണ്, നെഞ്ച് എ്ന്നിവിടങ്ങളില്‍ രോമം വളരുക.

ലക്ഷണങ്ങള്‍
*ശോഷിച്ച മാറിടങ്ങള്‍
*യോനിയ്ക്കുള്ളിലെ ഭാഗങ്ങള്‍ക്ക് വലിപ്പം വര്‍ദ്ധിയ്ക്കുക.
*വയറുവേദന.

ലക്ഷണങ്ങള്‍
മുടി കുറയുകയും കൊഴിയുകയും പുരുഷന്മാരുടെ പോലെ കഷണ്ടി വരികയും ചെയ്യുക.

ലക്ഷണങ്ങള്‍
*ശബ്ദത്തിന് ഘനം വര്‍ദ്ധിയ്ക്കുക.
*മുഖക്കുരു വരികയോ ഉള്ളവര്‍ക്ക് കൂടുതലാവുകയോ ചെയ്യുക.
*ചര്‍മത്തില്‍ ഇരുണ്ട നിറത്തിലെ പാടുകള്‍ പ്രത്യക്ഷപ്പെടുക.

പരിഹാരങ്ങള്‍
ദിവസവും കാര്‍ഡിയോവാസ്കുലാര്‍ വ്യായാമങ്ങള്‍ ചെയ്യുന്നത് ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനം കൃത്യമായി നടക്കാന്‍ സഹായിക്കും. ഇത് ഹോര്‍മോണ്‍ ക്രമപ്പെടുത്തും.

പരിഹാരങ്ങള്‍
നല്ല ഉറക്കം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ വളരെ പ്രധാനമാണ്. നല്ല ഉറക്കത്തിനുള്ള വഴികള്‍ തേടുക.

പരിഹാരങ്ങള്‍
ശരീരഭാരം അഞ്ചു കിലോയെങ്കിലും കുറയ്ക്കുന്നത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ സന്തുലിതാമാക്കുമെന്നു പറയാം.

പരിഹാരങ്ങള്‍
ഓവറി സിന്‍ഡ്രോം ഉള്ളവരുടെ കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ കൂടുതലായിരിയ്ക്കും. ഇത് മെറ്റബോളിക് സിന്‍ഡ്രോം എന്ന ഒരു അവസ്ഥയ്ക്കു കാരണമാകും. ഇത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കും. കൊളസ്ട്രോള്‍ കുറയ്ക്കുന്നതാണ് ഒരു പരിഹാരം.

പരിഹാരങ്ങള്‍
പോളിസിസ്റ്റിക് ഓവറിയുള്ളവര്ക്ക് ഡിപ്രഷന് സാധാരണമാണ്. ശരീരത്തിലെ എന്‍ഡോര്‍ഫിന്‍ ഹോര്‍മോണ്‍ വര്‍ദ്ധിപ്പിയ്ക്കുകയെന്നതാണ് പരിഹാരം. ഇതിന് വ്യായാമം നല്ലൊന്നാന്തരം പരിഹാാരമാണ്.

പരിഹാരങ്ങള്‍
പോളിസിസ്റ്റിക് ഓവറിയുള്ള സ്ത്രീകള്‍ ഹൃദയാരോഗ്യത്തിലും പ്രധാനമായി ശ്രദ്ധിയ്ക്കണം. കാരണം ഈ രോഗം പലപ്പോഴും ഹൃദയപ്രശ്നങ്ങള്‍ വരുത്തി വയ്ക്കും. ഹാര്‍ട്ട് അറ്റാക് സാധ്യത ഇത്തരം രോഗമുളളവരില്‍ കൂടതലാണ്. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications