Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ലോക സസ്യാഹാര ദിനവും ആരോഗ്യവും
ലോക സസ്യാഹാര ദിനമായി ഒക്ടോബര്‍ 1 ആഘോഷിക്കുമ്പോള്‍ അല്പം ചിന്തിക്കേണ്ടിയിരിക്കുന്നു. സസ്യാഹാര ദിനം കൃത്യമായി നാം കൊണ്ടാടിയിരുന്നെങ്കില് ഇന്ന് നമ്മള് അനാരോഗ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരില്ലായിരുന്നു. ഹൃദയം ഒളിച്ചു വെയ്ക്കുന്ന ചിലത്
ആരോഗ്യവും പച്ചക്കറിയും തമ്മിലുള്ള ബന്ധത്തെയാണ് ഇന്നത്തെ അസുഖങ്ങളുടെ കലവറ സൂചിപ്പിക്കുന്നത്. എന്തുകൊണ്ടും ആരോഗ്യം സംരക്ഷിക്കാന്‍ ഉത്തമം പച്ചക്കറി തന്നെയാണ് എന്നത് നമ്മള് പലപ്പോഴും മറന്നു പോവുന്നു. അത് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ പരാജയം. വാള്‍നട്ടിന്റെ ആരോഗ്യഗുണങ്ങള്‍
ജങ്ക്ഫുഡിന്റേയും മാംസാഹാരങ്ങളുടേയും പിറകേ പോകുമ്പോള്‍ ഇതിനെക്കുറിച്ച് നാം ചിന്തിക്കാറില്ല. പൂര്‍ണമായും വെജിറ്റേറിയന്‍ ആകുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ് കൂടാതെ ഏതൊക്കെ തരത്തിലുള്ള പച്ചക്കറികളാണ് നാം ഭക്ഷണത്തിന്റെ ഭാഗമാക്കേണ്ടതെന്ന് നോക്കാം.

ബീറ്റ്റൂട്ട്
നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ കെ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ടൈപ്പ് 2 ഡയബറ്റിസില്‍ നിന്ന് സംരക്ഷിക്കും. ദിവസം രണ്ടു നേരമെങ്കിലും ബീറ്റ്റൂട്ട് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഇലവര്‍ഗ്ഗങ്ങള്‍
ഇലവര്‍ഗ്ഗത്തില്‍ പെട്ട പച്ചക്കറികള്‍ കഴിക്കുന്നതിന്റെ ആരോഗ്യഗുണം എടുത്തു പറയേണ്ടതാണ്.വിറ്റാമിന്‍ സിയും ഇയും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കണ്ണിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

ഗ്രീന്‍ പീസ്
ഗ്രീന്‍ പീസ് എന്തുകൊണ്ടും വളരെ നല്ലതാണ്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇതിന്റെ ആരോഗ്യഗുണം വളരെ വലുതാണ്. മാത്രമല്ല കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ദഹനത്തിനും സഹായിക്കുന്നു.

കാപ്സിക്കം
വിദേശിയാണെങ്കിലും കേരളത്തില്‍ ധാരാളമായി കിട്ടുന്ന ഒന്നാണ് കാപ്സിക്കം. വിറ്റാമിന്‍ ബിയും സിയും ധാരാളം അടങ്ങിയിട്ടുണ്ടെന്നതാണ് പ്രത്യേകത. മാത്രമല്ല മുളകു പോലെ എരിവില്ലെന്നതും കുട്ടികള്‍ക്ക് പ്രിയങ്കരമാക്കുന്നു.

ബ്രൊക്കോളി
പച്ചക്കറികളിലെ കേമന്‍ എന്നു വേണമെങ്കില്‍ ബ്രൊക്കോളിയെ വിശേഷിപ്പിക്കാം. കാരണം ഇത് ക്യാന്‍സര്‍ സാധ്യത വരെ ഇല്ലാതാക്കുന്നു എന്നതാണ്. ഓരോ ബ്രൊക്കോളിയുടെ ഇതളിലും ധാരാളം വിറ്റാമിന്‍ സിയും കെയും അടങ്ങിയിട്ടുണ്ടെന്നതാണ് പ്രത്യേകത.

മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍
മുളപ്പിച്ച പയര്വര്ഗ്ഗങ്ങളെല്ലാം തന്നെ ഇത്തരത്തില്‍ ആരോഗ്യസമ്പുഷ്ടമാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടു തന്നെ ഇതിലടങ്ങിയിട്ടുള്ള വിറ്റാമിനുകളും എണ്ണമറ്റതാണ്.

തക്കാളി
അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന തക്കാളിയില്‍ നിറയെ മായം കലര്‍ന്നതാണെങ്കിലും രാസപദാര്‍ത്ഥങ്ങള്‍ വൃത്തിയായി കഴുകിക്കളഞ്ഞ് ഉപയോഗിച്ചാല്‍ ഇത്രയും വിറ്റാമിന്‍ അടങ്ങിയ മറ്റൊരു പച്ചക്കറി ഇല്ലെന്നു തന്നെ പറയാം.

കാരറ്റ്
കാരറ്റില്‍ കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിനു നല്കുന്ന സംഭാവനയും അത്രത്തോളം വലുതാണ്. എന്നാല്‍ പലപ്പോഴും ഇതു തന്നെയാണ് കാരറ്റിനെ കുട്ടികളുടേയും മുതിര്‍ന്നവരുടേയും പ്രിയങ്കരനാക്കി മാറ്റിയത്.

ഉള്ളി
നമ്മളെ കരയിപ്പിക്കാന്‍ മാത്രമല്ല നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ഉള്ളിയ്ക്ക് പ്രത്യേക കഴിവുണ്ട്. അതുകൊണ്ടു തന്നെ ആന്റി ഓക്സിഡന്റ് ധാരാളമുള്ള ഉള്ളി നമുക്ക് നല്കുന്ന ആരോഗ്യവും വളരെ വലുതാണ്.

പഴവര്‍ഗ്ഗങ്ങള്‍
പഴവര്‍ഗ്ഗങ്ങളെല്ലാം തന്നെ നിരവധി ആരോഗ്യഗുണങ്ങളാണ് നമുക്ക് പ്രദാനം ചെയ്യുന്നത്. അതുകൊണ്ടു തന്നെ നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാന്‍ ഏറ്റവും നല്ലതാണ് പഴവര്‍ഗ്ഗങ്ങള്‍.



Click it and Unblock the Notifications
