Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
നട്ടെല്ലിനെ സംരക്ഷിക്കാം
നിങ്ങള്‍ ഇരിക്കുകയോ, കുനിഞ്ഞിരിക്കുകയോ, നില്‍ക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ സ്വയം അറിയാതെ നട്ടെല്ലിന് തെറ്റായ സമ്മര്‍ദ്ധമുണ്ടാക്കും. ഇത് മറ്റ് പല പ്രശ്നങ്ങള്‍ക്കും കാരണമാവുകയും ചെയ്യും.
നട്ടെല്ല് സംബന്ധിച്ച പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന വിദഗ്ദരുടെ അഭിപ്രായത്തില്‍ നില്ക്കുന്ന സമയത്ത് നട്ടെല്ലിന് സ്വഭാവികമായ 'S' ആകൃതി ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
തെറ്റായ ശാരീരിക നിലകളാണ് നടുവ് വേദന, കഴുത്ത് വേദന, നട്ടെല്ലിന്റെ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകുന്നത്. വ്യായാമങ്ങളൊന്നുമില്ലാതെ ഏറെക്കാലം തുടരുന്നതും നട്ടെല്ലിലെ പ്രശ്നങ്ങള്‍ക്ക് കാരണമാകും. നടുവേദന ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍
ഓര്‍ത്തോപീഡിക് സര്ജന്മാരായ ഡോ. തേജസ് ഉപാസനി, ഡോ. ഗൗതം ഷെട്ടി, ഡോ. ഗരിമ അനന്ദാനി എന്നിവര്‍ നട്ടെല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനായി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നു.

നട്ടെല്ലിന്റെ ആരോഗ്യം കാക്കൂ
ഏറെ നേരം ഇരിക്കാതിരിക്കുക. നിങ്ങള്‍ ജോലിയിലായിരിക്കുമ്പോള്‍ ഇടയ്ക്ക് 10 മിനുട്ട് ഇടവേളകളെടുത്ത് നടക്കുക. ഒന്നര മണിക്കൂര്‍ കൂടുമ്പോള്‍ ഇടവേളകളെടുക്കാം. ഓരോ 20 മിനുട്ടിലും എഴുന്നേറ്റ് നിന്ന് ശരീരം ചലിപ്പിക്കുകയും ചെയ്യാം.

നട്ടെല്ലിന്റെ ആരോഗ്യം കാക്കൂ
കാര്‍ഡിയോ വ്യായാമങ്ങള്‍ നട്ടെല്ലിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. നീന്തല്‍ ഒരു മികച്ച വ്യായാമമാണ്.

നട്ടെല്ലിന്റെ ആരോഗ്യം കാക്കൂ
അനുയോജ്യമായി രൂപകല്‍പ്പന ചെയ്ത, നിങ്ങളുടെ നടുവിന് പിന്തുണ നല്കുന്ന, ശരിയായ ബാക്ക് റെസ്റ്റുള്ള കസേരയില്‍ ഇരിക്കുക.

നട്ടെല്ലിന്റെ ആരോഗ്യം കാക്കൂ
ഇരിക്കുമ്പോള്‍ നിതംബം കാല്‍മുട്ടിനേക്കാള്‍ ഉയര്‍ന്നിരിക്കണം.

നട്ടെല്ലിന്റെ ആരോഗ്യം കാക്കൂ
പാദത്തിന് പിന്തുണ നല്‍കിക്കൊണ്ട് ഇരിക്കുക. പാദം പാതി ഉയരത്തില്‍ തൂങ്ങിക്കിടക്കുന്നത് പോലെ കസേരയില്‍ ഇരിക്കരുത്.

നട്ടെല്ലിന്റെ ആരോഗ്യം കാക്കൂ
കൈത്തണ്ട കസേരയുടെ കൈപ്പിടികളിലായിരിക്കണം.

നട്ടെല്ലിന്റെ ആരോഗ്യം കാക്കൂ
ബെഡ്ഡിലോ തറയിലോ കാലുകള്‍ വിടര്‍ത്തി ചാരിയിരിക്കരുത്.

നട്ടെല്ലിന്റെ ആരോഗ്യം കാക്കൂ
തറയില്‍ ഒരു ചെറിയ തലയിണ അല്ലെങ്കില്‍ കട്ടിയുള്ള പാളിയില്‍ ഇരിക്കുന്നത് നട്ടെല്ലിന്റെ 'S' ആകൃതി നിലനിര്‍ത്താന്‍ സഹായിക്കും.

നട്ടെല്ലിന്റെ ആരോഗ്യം കാക്കൂ
മണിക്കൂറുകളോളം നില്ക്കുമ്പോള് നട്ടെല്ലിന്റെ സമ്മര്‍ദ്ദം കുറയ്ക്കാനായി ഒരു കാല് അല്പം ഉയര്‍ത്തി വെയ്ക്കുക.

നട്ടെല്ലിന്റെ ആരോഗ്യം കാക്കൂ
വിറ്റാമിനുകള്‍ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. അസ്ഥികള്‍ക്ക് കരുത്ത് ലഭിക്കാനായി കാല്‍സ്യം, വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കണം. എന്നാല്‍ ഗുളികകള്‍ കഴിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം.

നട്ടെല്ലിന്റെ ആരോഗ്യം കാക്കൂ
അമിതഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്താന്‍ ശ്രമിക്കരുത്. ഇത് പരുക്കേല്‍ക്കാന്‍ കാരണമാകും.

നട്ടെല്ലിന്റെ ആരോഗ്യം കാക്കൂ
റോഡുകളിലെ ഗട്ടറുകളില്‍ വീഴുമ്പോളുള്ള പെട്ടന്നുള്ള ചലനങ്ങള്‍ ഒഴിവാക്കേണ്ടതാണ്.



Click it and Unblock the Notifications
