Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നിങ്ങളുടെ ജിം ട്രെയിനര്‍ ഇതൊക്കെ പറയാറുണ്ടോ
മസില് വരുത്താന്‍ വേണ്ടി ജിമ്മില്‍ പണിപ്പെടുന്ന യുവതലമുറയാണ് ഇന്നത്തേത്. വ്യായാമം നല്ലതു തന്നെ. എന്നാല്‍ എന്തിനും ഒരു ചീത്ത വശവും നല്ല വശവുമുണ്ട്.
വ്യായാമം ശരിയായ രീതിയില്ലയെങ്കില് ഇത് വിപരീത ഫലങ്ങളുണ്ടാക്കും. താഴപ്പറയുന്ന കാര്യങ്ങള്‍ ജിമ്മില്‍ പോകുന്നവര്‍ ഓര്മ വയ്ക്കുക. ഒരു പക്ഷേ നിങ്ങളുടെ ജിം ട്രെയിനല്‍ പറയാത്തതാകും ഇത്, മസിലുകള്‍ക്കായി ചില വഴികള്‍

ജിം ട്രെയിനര്‍ ഇതൊക്കെ പറയാറുണ്ടോ??
സുഖമില്ലെങ്കില്‍ ജിം പ്രാക്ടീസ് വേണ്ട. പനിയാണെങ്കില്‍ കോള്‍ഡാണെങ്കിലും വല്ലാതെ തളര്‍ച്ച തോന്നുമ്പോഴുമെല്ലാം ഇതൊഴിവാക്കുന്നതാണ് നല്ലത്.

ജിം ട്രെയിനര്‍ ഇതൊക്കെ പറയാറുണ്ടോ?
ജിമ്മിലെ എല്ലാ മെഷീനുകളിലും കയറിയിറങ്ങി വര്‍ക്കൗട്ട് ചെയ്യേണ്ട കാര്യമില്ല. നിങ്ങള്‍ക്കാവശ്യമുള്ളവ, ചേരുന്നവ മാത്രം ഉപയോഗിയ്ക്കുക.

ജിം ട്രെയിനര്‍ ഇതൊക്കെ പറയാറുണ്ടോ?
ജിം ട്രെയിനിംഗിനിടയില്‍ ചെറിയ അസ്വസ്ഥതകളും മസില് വേദനയുമെല്ലാം സാധാരണം. എന്നാല്‍ കഠിനവേദനകള്‍ തിരിച്ചറിയണം. ഇതെക്കുറിച്ചു നിങ്ങള്‍ക്ക് ജിം ട്രെയ്നറില്‍ നിന്നും ഉപദേശം തേടാം. ഇതെക്കുറിച്ച് നിങ്ങള്‍ക്കു വിശദീകരണം നല്കാന് നല്ലൊരു ട്രെയ്നര്ക്കു കഴിയണം.

ജിം ട്രെയിനര്‍ ഇതൊക്കെ പറയാറുണ്ടോ?
ജിമ്മില്‍ പോകുന്നവര്‍ പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ കഴിയ്ക്കുന്നത് പതിവാണ്. അമിനോ ആസിഡുകള്‍ ശരീരത്തിന് ലഭ്യമാക്കാനാണിത്. ഇത്തരം കൃത്രിമ വസ്തുക്കളെ ആശ്രയിക്കുന്നതിനു പകരം പ്രകൃതി ദത്ത അമിനോ ആസിഡുകളെ ആശ്രയിക്കാം. സ്റ്റീക് പോലുള്ളവ ഉത്തമം.

ജിം ട്രെയിനര്‍ ഇതൊക്കെ പറയാറുണ്ടോ?
ജിമ്മിന് അനുയോജ്യമായ വസ്ത്രങ്ങളും ഷൂസുമെല്ലാം ഉപയോഗിയ്ക്കുക. ഇത് വളരെ പ്രധാനം.

ജിം ട്രെയിനര്‍ ഇതൊക്കെ പറയാറുണ്ടോ?
വയര്‍ കുറയ്ക്കാന്‍ ജിമ്മില്‍ പോകുന്നവരുണ്ട്. ഇവര്‍ ക്രഞ്ചസും സിറ്റ് അപ്പ് വ്യായാമങ്ങളുമായിരിയ്ക്കും സാധാരണ ചെയ്യുക. ഇതുകൊണ്ടു മാത്രം ഗുണമില്ല. ശരീരത്തിന് ആകെയുള്ള വ്യായാമം ചെയ്യണം. എങ്കിലേ വയര്‍ കുറയൂ,.

ജിം ട്രെയിനര്‍ ഇതൊക്കെ പറയാറുണ്ടോ?
പുഷ് അപ്, ചിന് അപ് എന്നിവ ഒരേ തരം വ്യയാാമങ്ങളാണെന്നു കരുതുന്നവരുണ്ട്. ചിന് അപ് സാധാരണ ചെസ്റ്റ് അപ് വ്യായാമങ്ങളാണ്.

ജിം ട്രെയിനര്‍ ഇതൊക്കെ പറയാറുണ്ടോ?
പുഷ് അപ് സാധാരണ കൈകള്‍ നിലത്തൂന്നിയാണ് ചെയ്യുക. ഇതിന്റെ മുഴുവന്‍ ഗുണം ലഭിയ്ക്കണമെങ്കില്‍ നിലത്തു വച്ച ബാര്‍ ഹാന്റിലുകളിലോ ഡംമ്പെല്സുകളിലോ പിടിച്ചു ചെയ്യണം.



Click it and Unblock the Notifications
