Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വെറുവയറ്റില്‍ ഇതൊന്നും വേണ്ടാ
വെറുംവയറ്റില്‍, അതായത് ഭക്ഷണം കഴിയ്ക്കാതെ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ പല കാര്യങ്ങളുമുണ്ട്. ഇവ പ്രധാനമായും ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയും ദോഷം ചെയ്യുന്നവയുമാണ്.
വെറുംവയറ്റില്‍ വെളുത്തുള്ളി കഴിയ്ക്കുക, വെള്ളം കുടിയ്ക്കുക എന്നിവയെല്ലാം ആരോഗ്യത്തിന് ഗുണകരമായ കാര്യങ്ങളില്‍ പെടുന്നു. ഇതുപോലെ ഗുണകരമല്ലാത്ത കാര്യങ്ങളില്‍ പെടുന്ന ചിലതുണ്ട്, പുഴുങ്ങിയ മുട്ടയുടെ ആരോഗ്യഗുണങ്ങള്‍
വെറുംവയറ്റില്‍ ചെയ്യരുതാത്ത ചില കാര്യങ്ങളെക്കുറിച്ചറിയൂ, ഇവ നിങ്ങളുടെ ആരോഗ്യത്തിനു ദോഷം വരുത്തുമെന്നതു തന്നെ കാരണം.

മരുന്നുകള്‍
വെറുംവയറ്റില്‍ മരുന്നുകള്‍ കഴിയ്ക്കാന്‍ പാടില്ല. ഇത് അസിഡിറ്റിയും വയറിന് അസ്വസ്ഥതകളുമുണ്ടാക്കും.

സോഡ
സോഡ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും ആരോഗ്യകരമല്ല. ഇത് വയറ്റിലെ അസിഡിറ്റി വര്‍ദ്ധിപ്പിയ്ക്കും. മനംപിരട്ടല്‍ പോലുള്ള പ്രശ്നങ്ങളുണ്ടാകും.

എരിവുള്ള ഭക്ഷണങ്ങള്‍
വെറുംവയറ്റില്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് വയറ്റില്‍ അള്‍സറുണ്ടാകാന്‍ കാരണമാകും. സ്ഥിരം ഇത്തരം ഭക്ഷണം കഴിയ്ക്കുമ്പോള്‍ പ്രത്യേകിച്ചും.

ബെഡ്കോഫി
രാവിലെ ബെഡ്കോഫി പലരുടേയും പതിവാണ്. എന്നാല്‍ വെറുംവയറ്റില്‍ കാപ്പി കുടിയ്ക്കുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും സ്ട്രെസുമുണ്ടാക്കും.

തക്കാളി
വെറും വയറ്റില്‍ തക്കാളി കഴിയ്ക്കുന്നത് നല്ലതല്ല. ഇതിലെ ആസിഡ് വയറ്റിലെ മറ്റ് ആസിഡുകളുമായി പ്രവര്‍ത്തിച്ച് വിപരീതഫലങ്ങളുണ്ടാക്കും.

വ്യായാമം
വെറുംവയറ്റില്‍ വ്യായാമം ചെയ്യുന്നതും നല്ലതല്ല. ഇത് മസില് നഷ്ടത്തിനും കൊഴുപ്പു നഷ്ടപ്പെടാനും കാരണമാകും.



Click it and Unblock the Notifications
