Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പുഴുങ്ങിയ മുട്ടയുടെ ആരോഗ്യഗുണങ്ങള്‍
മുട്ട ആരോഗ്യത്തിന് ചേര്‍ന്ന നല്ലൊരു ഭക്ഷണവസ്തുവാണ്. പ്രോട്ടീനും കാല്‍സ്യവുമെല്ലാം അടങ്ങിയ ഒരു സമീകൃതാഹാരമെന്നു പറയാം. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കാത്തവര്‍ പോലും പലപ്പോഴും മുട്ട കഴിയ്ക്കാറുണ്ടെന്നത് മറ്റൊരു നേട്ടം.
മുട്ട പലരീതിയിലും ആരോഗ്യകരമായി പാചകം ചെയ്യാം. മുട്ട ബുര്‍ജി, മുട്ട ഓംലറ്റ്, മുട്ട മസാല, പുഴുങ്ങിയ മുട്ട എന്നിവ ചിലതു മാത്രം.
ഇതില്‍ തന്നെ പുഴുങ്ങിയ മുട്ടയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറും. മുട്ടയുടെ ഗുണങ്ങള്‍ മുഴുവന്‍ ലഭിയ്ക്കുന്ന പാചകരീതിയെന്നു വേണമെങ്കില്‍ പറയാം.
പുഴുങ്ങിയ മുട്ടയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയേണ്ടേ,

മാക്യുലാര്‍ ഡീജനറേഷന്‍
പുഴുങ്ങിയ മുട്ടയില്‍ ധാരാളം കരാറ്റനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണുകള്‍ക്കുണ്ടാകുന്ന മാക്യുലാര്‍ ഡീജനറേഷന്‍ തടയുവാന്‍ സഹായിക്കും. ഇത് മുതിര്‍ന്നവരില്‍ പലപ്പോഴും അന്ധതയ്ക്കു വഴിയൊരുക്കുന്ന ഒന്നാണ്.

നഖം
ഇതില്‍ ധാരാളം വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഇത് നഖത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്.

ബ്രെയിന്‍
പുഴുങ്ങിയ മുട്ടയില്‍ ധാരാളം കൊളീന്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലതാണ്.

തടി
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണിത്. ഇതിലടങ്ങിയിരിയ്ക്കുന്നത് കേവലം 80 കലോറി മാത്രമാണ്.

എല്ലുകളുടെ ആരോഗ്യത്തിന്
പുഴുങ്ങിയ മുട്ടയില്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

രക്തം
ധമനികളില്‍ രക്തം കട്ട പിടിയ്ക്കുന്നതു തടയാന്‍ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നതു ന്ല്ലതാണ്. ഇതുവഴി ഇത് ഹൃദയാരോഗ്യത്തെയും സഹായിക്കുന്നു.

ബ്രെസ്റ്റ് ക്യാന്‍സര്‍
സ്ത്രീകളിലെ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ടയ്ക്കു കഴിയും. ആഴ്ചയില്‍ മൂന്നോ നാലോ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നവര്‍ക്ക് സ്തനാര്‍ബുദ സാധ്യത മറ്റുള്ളവരേക്കാള്‍ 44 ശതനമാം കുറവാണെന്നു പറയാം.

കൊളസ്ട്രോള്‍
സാച്വറേറ്റഡ് ഫാറ്റാണ് കൊളസ്ട്രോള്‍ തോത് കൂട്ടുന്നത്. എന്നാല്‍ മുട്ടയിലേത് ഇതല്ല. ഇതുകൊണ്ടുതന്നെ കൊളസ്ട്രോള്‍ തോത് ഉയരുകയുമില്ല.



Click it and Unblock the Notifications
