Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നിങ്ങള്‍ ഉറങ്ങുമ്പോള്‍ സംഭവിയ്ക്കുന്നത്
ശരീരത്തിനും മനസിലും വിശ്രമം ലഭിയ്ക്കാനുള്ള ഒരു വഴിയാണ് ഉറക്കം. ആരോഗ്യത്തിന് ഉറക്കം ഏറെ പ്രധാനവുമാണ്.
ഉറങ്ങുമ്പോള്‍ നമ്മുടെ ശരീരവും ഉറങ്ങുകയാണെന്ന തോന്നല്‍ തെറ്റാണ്. നാമുറങ്ങുമ്പോള്‍ ശരീരത്തിലെ പല അവയവങ്ങളും ഉണര്‍ന്നിരിയ്ക്കുകയാണ്. ചുംബന'ത്തെറ്റുകള്‍'
ഉറങ്ങുമ്പോള്‍ നമുക്ക് എന്തെല്ലാം സംഭവിയ്ക്കുന്നുവെന്നു നോക്കൂ,

തലച്ചോര്‍
ഉറങ്ങുമ്പോഴും തലച്ചോര്‍ പ്രവര്‍ത്തിയ്ക്കുന്നു. ഉറക്കത്തിന്റെ ആദ്യപകുതിയില്‍ തലച്ചോറിലെ കോര്‍ട്ടെക്സിന്റെ പ്രവര്‍ത്തനം 40 ശതമാനം കുറയുന്നുവെങ്കിലും പിന്നീട് കൂടുതല്‍ പ്രവര്‍ത്തിയ്ക്കുന്നു.

കണ്ണുകള്‍
ഉറക്കം കണ്ണുകളെ രണ്ടു സ്റ്റേജുകളാക്കി പ്രവര്‍ത്തിപ്പിയ്ക്കും. നോണ്‍ റാപിഡ് ഐ മൂവ്മെന്റ്, റാപിഡ് ഐ മൂവ്മെന്റ് എന്നിവയാണിവ. ആദ്യത്തെ ഘട്ടത്തില്‍ കൃഷ്ണമണികള്‍ വട്ടം കറങ്ങും. പിന്നീടുള്ള സ്റ്റേജില്‍ കണ്ണുകള്‍ പെട്ടെന്നു ചലിയ്ക്കും. രണ്ടാം ഘട്ടത്തിലാണ് സാധാരണ സ്വപ്നങ്ങള്‍ കാണാറുള്ളത്.

ഹോര്‍മോണ്‍
ഉണര്‍ന്നിരിയ്ക്കുമ്പോള്‍ ശരീരം കാറ്റബോളിക് സ്റ്റേറ്റിലാണ്. അതായത് തലയും ശരീരവും പ്രവര്‍ത്തിയ്ക്കും. ഇത് അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കും. ഉറക്കത്തില്‍ അനബോളിക് സ്റ്റേജിലേക്കു ശരീരം പോകും. ഊര്‍ജം ശരീരത്തില്‍ സൂക്ഷിച്ചു വയ്ക്കപ്പെടും. വളര്‍ച്ചാ ഹോര്‍മോണുകള്‍ ആക്ടീവാകും.

പ്രോട്ടീനുകള്‍
ഉറങ്ങുമ്പോള്‍ ശരീരത്തില്‍ പ്രോട്ടീനുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കും.

താപനില
ഉറങ്ങുമ്പോള്‍ അഡ്രിനാലിന്‍ ഉല്പാദനം കുറയുന്നതു കൊണ്ട് ശരീരത്തിന്റെ താപനില കുറയും. ശരീരത്തിന് വിശ്രമം ലഭിയ്ക്കും.കേടുപാടുകള്‍ തീര്‍ക്കാനുള്ള അവസരം ലഭ്യമാകും.

തൊണ്ടയിലെ മസിലുകള്‍
ഉറങ്ങുമ്പോള്‍ തൊണ്ടയിലെ മസിലുകള്‍ അയയും. ഇത് തൊണ്ടയുടെ വിസ്താരം അല്പം കുറയ്ക്കും. ഇത് ശ്വാസോച്ഛാസത്തിന് അല്പം തടസമുണ്ടാക്കും. കൂര്‍ക്കം വലിയ്ക്കു കാരണമാകും.

കിഡ്നി
ശരീരത്തിലെ വിഷാംശവും അഴുക്കുമെല്ലാം പുറന്തള്ളുന്നത് കിഡ്നിയാണ്. ഉറങ്ങുമ്പോള്‍ കിഡ്നി പ്രവര്‍ത്തനങ്ങള്‍ സാവധാനമാകും. ഇതാണ് ഉണര്‍ന്നെഴുന്നേറ്റു കഴിയുമ്പോള്‍ മൂത്രത്തിന് മഞ്ഞനിറമുണ്ടാകാന്‍ കാരണമാകുന്നത്.



Click it and Unblock the Notifications
