Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
കൊഴുപ്പു കളയാന്‍ വിചിത്ര വഴികള്‍!!
സ്വഭാവികമായ രീതിയിലുള്ള പടിക്കെട്ടുകള്‍ കയറലും, ഷവറിന് കീഴില്‍ പാട്ടുംപാടി കുളിക്കുന്നതുമൊക്കെ കലോറി കുറയ്ക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളാണ്.
ഒരു പൈസ പോലും ചെലവാക്കാതെ കലോറി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗ്ഗമുണ്ട്. സ്വഭാവികമായ വ്യായാമങ്ങളെക്കുറിച്ച് തന്നെയാണ് ഇവിടെ പറയുന്നത്. കിഡ്നി സ്റ്റോണ്‍ ഒഴിവാക്കാന്‍ വീട്ടുവൈദ്യം
കലോറി എരിച്ച് കളയാന്‍ സഹായിക്കുന്ന പത്തുമാര്ഗ്ഗങ്ങള് അറിഞ്ഞിരിക്കുക.

ഷവറിലെ പാട്ടും പാടിയുള്ള കുളി
20 മിനുട്ട് നേരം ഷവറിനടിയില്‍ പാട്ടും പാടി കുളിക്കുന്നത് 42 കലോറി ഇല്ലാതാക്കാന്‍ സഹായിക്കും. ഇത് നല്ലൊരു വ്യായാമവുമാണെന്ന് പേഴ്സണല്‍ ട്രെയിനറായ റെബേക്ക ഫ്രെഡറിക്സ് പറയുന്നു. പാട്ടുപാടുന്നത് ശരീരത്തിലെ വിവിധ പേശികളെ ഉപയോഗപ്പെടുത്തും. അടിയവയറ്റിലെ ഡയഫ്രം മുതല്‍ കണ്ഠനാളത്തിലെ ചെറിയ പേശികള്‍ വരെ പാടുമ്പോള്‍ ഉപയോഗിക്കപ്പെടും. ഇക്കാരണത്താലാണ് പാട്ടുപാടുന്നത് ക്ഷീണിപ്പിക്കുകയും ശ്വാസം മുട്ടലുണ്ടാക്കുകയും ചെയ്യുന്നത്.

പരസ്യം കാണുക, കസേരയില്‍ നിന്ന് എഴുന്നേല്ക്കുക
ടിവിയില്‍ പരസ്യം വരുമ്പോള്‍ തുടര്‍ന്നും ഇരിക്കാതെ എഴുന്നേല്ക്കുകയും, ശരീരം നിവര്‍ത്തുകയും, കാലിയായ കപ്പ് അടുക്കളയിലേക്ക് കൊണ്ടുപോവുകയുമൊക്കെ ചെയ്യണമെന്ന് ഡോ. കോള്‍ബെര്‍ഗ് പറയുന്നു. ഷോ പുനരാരംഭിക്കുമ്പോള്‍ മാത്രം വീണ്ടും ഇരിക്കുക.

എസ്കലേറ്ററുകളിലെ നടത്തം
ഡോ. ലൂസ്മോറിന്റെ നിര്‍ദ്ദേശമനുസരിച്ച് എസ്കലേറ്ററില്‍ ഒരു പടി നടന്ന് കയറുകയും ചെയ്യുക. രോഗികള്‍ക്ക് ഇത് വളരെ എളുപ്പമായിരിക്കുകയും, വേണമെങ്കില്‍ ഒരു പടി കൂടി കയറുകയും ചെയ്യും. തുടര്‍ന്ന് അത് മൂന്ന്, നാല് എന്നിങ്ങനെ വര്‍ദ്ധിക്കും. ക്രമേണ എസ്കലേറ്ററിന്റെ പകുതിയോളം നടന്നു തുടങ്ങും.

വാഹനം ദൂരെ പാര്‍ക്ക് ചെയ്യുക
സമീപത്തുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്യാനായി നോക്കരുത്. ഒഴിഞ്ഞ സ്ഥലത്തിനായി നോക്കുക. നല്ലൊരു സ്ഥലം നിങ്ങള്‍ക്ക് ലഭിക്കും.അവിടെ നിന്ന് ട്രോളി തള്ളിക്കൊണ്ട് പോകുന്നതും കലോറി ഉയര്‍ന്ന അളവില്‍ ഇല്ലാതാക്കുമെന്ന് ഡോ. ലൂസ്മോര് പറയുന്നു.

നടന്ന് സംസാരിക്കുക
മൊബൈലില്‍ സംസാരിക്കുമ്പോള്‍ നടന്നുകൊണ്ട് സംസാരിക്കുക. സാധിക്കുമെങ്കില്‍ ഒരു കൈ സ്വതന്ത്രമാക്കിയിട്ട് കൈയ്യും കാലും വീശി നടക്കുക. ഒരു ദിവസം കൊണ്ട് 300 കലോറി ഇത്തരത്തില്‍ ഇല്ലാതാക്കാനാവും.

സെക്സ്
അരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സെക്സ് 85 കലോറി ഇല്ലാതാക്കും. പതിവായി സെക്സിലേര്‍പ്പെടുന്നവര്‍ക്ക് ഹൃദ്രോഗങ്ങളും ഹൃദയാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയുകയും സന്തുഷ്ടമായ ജീവിതം സാധ്യമാവുകയും ചെയ്യും.

ചിരിക്കുക -
ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ഒബിസിറ്റിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണം അനുസരിച്ച് 15 മിനുട്ട് ചിരിക്കുന്നത് 40 കലോറി ഇല്ലാതാക്കും.

ലിഫ്റ്റ് ഒഴിവാക്കുക
ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം പടികള്‍ കയറുക. പടികള്‍ കയറാന്‍ നിങ്ങള്‍ക്ക് പ്രയാസം അനുഭവപ്പെടുന്നുണ്ടോ? അല്ലെങ്കില്‍ ഏറെ ഉയരത്തിലാണോ നിങ്ങള്‍ ജോലി ചെയ്യുന്നത്? നിങ്ങള്‍ക്ക് എത്തേണ്ടതിന്റെ ഒരു നിലയ്ക്ക് മുകളില്‍ ഇറങ്ങുക. തുടര്‍ന്ന് താഴേക്ക് പടികള്‍ നടന്നിറങ്ങുക. അടുത്ത തവണ ഒരു നില താഴെയിറങ്ങി മുകളിലേക്ക് പടി കയറുക.

ഭയം നിറഞ്ഞ രാത്രി
ഒരു ഹൊറര്‍ സിനിമ കാണുക. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ്മിനിസ്റ്ററില്‍ നടന്ന ഒരു പഠനം അനുസരിച്ച് ഇത്തരം സിനിമകള്‍ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും പള്‍സ് കൂട്ടുകയും അതുവഴി അഡ്രിനാലിന്‍ ഉത്പാദിപ്പിക്കപ്പെടുന്നതിലൂടെ കലോറി ഇല്ലാതാവുകയും ചെയ്യും.



Click it and Unblock the Notifications