Latest Updates
-
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നല്ല ഉറക്കത്തിന് ഇവ കഴിക്കൂ...
ഉറക്കമില്ലായ്മയാണ് മിക്കവരെയും അലട്ടുന്ന പ്രധാന പ്രശ്നം. ഇത് ശരീരിത്തിന് പല കേടുകളും വരുത്തുന്നു. ജീവിത രീതികളും ഭക്ഷണക്രമവും ശരിയല്ലെങ്കില്‍ നന്നായി ഉറങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. സ്ട്രെസ്സ്, ടെന്‍ഷന്‍, മാനസിക വിഷമങ്ങള്‍ തുടങ്ങിയ കാരണങ്ങളും നിങ്ങളുടെ ഉറക്കം കിടത്തിയേക്കാം.
നിങ്ങളുടെ ചില ദുശീലങ്ങളും ഉറക്കത്തിന് തടസ്സമായി വന്നേക്കാം. ഇന്ന് നന്നായി ഉറങ്ങിയില്ലെങ്കില്‍ ഉറക്കമില്ലായ്മ അടുത്ത ദിവസത്തിന്റെ നിറവും കെടുത്തും. ഉറങ്ങാന്‍ പറ്റാത്തതും, ഉറങ്ങിയാല്‍ ഇടയ്ക്ക് ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്ന രോഗമാണ് ഇന്സേംനിയ. ഇത്തരം രോഗങ്ങള്‍ വരാതെ സൂക്ഷിക്കുക. നിങ്ങളുടെ ഉറക്കം മനോഹരമാക്കാന്‍ ഇവ കഴിച്ചാല്‍ മതി....

ഏത്തപ്പഴം
ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസിയം മസിലുകളെ റിലാക്സ് ചെയ്യാന്‍ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി-6 ശരീരത്തിലെ മെലാടോണിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ഇത് ഇന്‍സോംനിയ രോഗത്തെ ചികിത്സിക്കും.

ചെറിപ്പഴം
ചെറിപ്പഴത്തിന്റെ ജ്യൂസ് രാവിലെ എന്നും കഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. ഇതില്‍ ധാരാളം മെലടോണിന്‍ അടങ്ങിയിട്ടുണ്ട്.

മുന്തിരി
മുന്തിരിയിലും മെലടോണിന്റെ അളവ് കൂടിയതോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.

ധാന്യങ്ങള്‍
പഞ്ചസാര കുറഞ്ഞ ധാന്യങ്ങള്‍ ഒരുകപ്പ് കഴിക്കുന്നത് നല്ലതാണ്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഇവ രക്തത്തില്‍ ധാരാളം ട്രൈപ്റ്റോഫെന് ഉല്‍പ്പാദിപ്പിക്കുന്നു. ഇത് നല്ല ഉറക്കം സമ്മാനിക്കും.

ബദാം
മെഗ്നീഷ്യത്തിന്റെ കേന്ദ്രമായ ബദാം പേശികള്‍ക്ക് റിലാക്സ് നല്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കുന്നു. അങ്ങനെ സുഖകരമായ ഉറക്കം നല്കുന്നു.

മധുരക്കിഴങ്ങ്
പൊട്ടാസിയവും പ്രോട്ടീനും അടങ്ങിയ മധുരക്കിഴങ്ങ് മസിലുകള്‍ക്ക് റിലാക്സ് നല്കുന്നു.

ചൂടുള്ള പാല്
പാല് ഉറക്കം നല്കുന്ന ഒരു പാനീയമാണെന്ന് അറിയാം. ചൂടു പാല് കുടിച്ച് കിടന്നാല്‍ സുഖകരമായ ഉറക്കം കിട്ടും. പാല് ചേര്‍ത്ത ഓട്സ്, ഗ്രനോള, ടോസ്റ്റ് ചെയ്ത വിഭവങ്ങള്‍ എന്നിവ കഴിക്കുന്നതും നല്ല ഉറക്കം നല്‍കും. ഇതില്‍ ധാരാളം കാത്യവും മിനറല്‍സും അടങ്ങിയിട്ടുണ്ട്. ഇത് നല്ല വിശ്രമം തരും.

തേന്‍
തേനില്‍ ഗ്ലൂക്കോസ് സംയുക്തം അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. ഇത് തലച്ചോറിനെ മയക്കിക്കെടുത്താന് സഹായിക്കുന്നു. ഉറങ്ങുന്നതിനുമുന്പ് ഒരു ടീസ്പൂണ്‍ തേന്‍ കഴിച്ചാല്‍ ഗുഡ് നൈറ്റ് കിട്ടും.

ഡാര്‍ക്ക് ചോക്ലേറ്റ്
ശുദ്ധമായ ചോക്ലേറ്റ് നല്ല ഉറക്കം സമ്മാനിക്കും. ഇതില്‍ സെറോടോണിന്‍ അടങ്ങിയിട്ടുണ്ട്. ഇത് മനസിനെയും ശരീരത്തെയും റിലാക്സ് ആക്കുന്നു.



Click it and Unblock the Notifications
