Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
സ്ട്രെസ് നിങ്ങളെ തടിപ്പിയ്ക്കുന്നുവോ??
ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ ആളുകളെ ബാധിക്കുന്ന സാധാരണ പ്രശ്നങ്ങളില്‍ ഒന്നാണ് സമ്മര്‍ദ്ദം. സാവധാനത്തിലാണെങ്കിലും സമ്മര്‍ദ്ദം ഒരാളുടെ ശാരീരകവും മാനസികവുമായ ആരോഗ്യത്തെ തകരാറിലാക്കും. തുടക്കത്തില്‍ പ്രകടമാവില്ല എങ്കിലും ഈ പ്രശ്നം സാവധാനം ജീവിത്തെ ബാധിക്കുകയും ഫലങ്ങള്‍ കണ്ട് തുടങ്ങുകയും ചെയ്യും.
പഴയ വസ്ത്രങ്ങള്‍ പാകാമാകുന്നില്ല, തലവേദന ശീലമായിരിക്കുന്നു, പടികള്‍ കയറാന്‍ കഴിയുന്നില്ല തുടങ്ങി പല കാര്യങ്ങളും നിങ്ങള്‍ തിരിച്ചറിയുന്നത് അപ്പോഴായിരിക്കും. സമ്മര്‍ദ്ദം ശരീര ഭാരം കൂട്ടും എന്നത് പുതിയ ആശയമല്ല. സമ്മര്‍ദ്ദം മൂലം ശരീര ഭാരം കൂടുന്നതിന്റെ കാരണങ്ങള്‍ നിയന്ത്രിക്കാന്‍ വളരെ പ്രയാസമാണ്. ആഹാരം കുറയ്ക്കാതെ തടി കുറയ്ക്കാം

കൂടുതല്‍ കലോറി
സമ്മര്‍ദ്ദം കൂടുമ്പോള്‍ അകത്ത് ചെല്ലുന്ന കലോറിയുടെ അളവ് നിയന്ത്രിക്കാന്‍ പലര്‍ക്കും സാധിച്ചെന്ന് വരില്ല. ഇത് കലോറിയുടെ അളവ് ഉയര്‍ത്തുകയും ശരീരഭാരം ഉയരാന്‍ കാരണമാവുകയും ചെയ്യും.

ഭക്ഷണം ഒഴിവാക്കുക
ശരീര പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നതിന് മൂന്ന് നേരം ആഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, ഒരാള്‍ സമ്മര്‍ദ്ദത്തിലാകുമ്പോള്‍ ഇതിന് മാറ്റം വരും. ഭക്ഷണം ഒഴിവാക്കുന്നത് പ്രത്യേകിച്ച് പ്രഭാത ഭക്ഷണം വേണ്ടന്നു വയ്ക്കുന്നത് ഉച്ചയ്ക്ക് കൂടുതല്‍ ആഹാരം കഴിക്കുന്നതിന് വഴിയൊരുക്കും . ഇതും ശരീരഭാരം കൂടാന്‍ കാരണമാകാം.

ആഹാരത്തോടുള്ള ആര്‍ത്തി
സമ്മര്‍ദ്ദം ചിലരില്‍ ഭക്ഷണത്തോടുള്ള ആര്‍ത്തി കൂട്ടും. ആഹാരം കഴിക്കല്‍ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള മാര്‍ഗ്ഗമാക്കി മാറ്റും അവര്‍. സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ വിരസത നീക്കാനായി ലഘുഭക്ഷണം കഴിക്കുന്നത് ചിലര്‍ ശീലമാക്കും. അതിനാല്‍ ആവശ്യമില്ലാതെ ധാരാളം കലോറി ശരീരത്തിലെത്തും- ഇത് ശരീര ഭാരം ഉയരാന്‍ കാരണമാകും.

ഉറക്കം നഷ്ടപ്പെടല്‍
സമ്മര്‍ദ്ദം തലച്ചോറുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഏറെ ചിന്തിക്കുന്നത് ജൈവഘടികാരത്തെ തകരാറിലാക്കുകയും ഉറക്കശീലത്തെ ബാധിക്കുകയും ചെയ്യും. ഉറക്കം നഷ്ടപ്പെടുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് ഉയരും . ശീരീരത്തിലെ കലോറിയുടെ അളവ് ഉയരുന്നത് ഭാരം കൂടാന്‍ കാരണമാകും.

കഫീന്‍, സിഗരറ്റ്, മദ്യം
സമ്മര്‍ദ്ദം ഉള്ളപ്പോള്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നതും മദ്യപിക്കുന്നതും സിഗരറ്റ് വലിക്കുന്നതും കോര്‍ട്ടിസോളിന്റെ അളവ് ഉയര്‍ത്തും. ശരീരം ദിവസവും ആവശ്യത്തിന് കലോറി ദഹിപ്പിച്ചില്ല എങ്കില്‍ ഇത് കൊഴുപ്പായി ശരീരത്തില്‍ ശേഖരിക്കപ്പെടാന്‍ കാരണമാകും.

സമ്മര്‍ദ്ദ ഹോര്‍മോണ്‍
നമ്മള് സമ്മര്‍ദ്ദത്തിലാകുമ്പോള്‍ അഡ്രിനാല്‍ ഗ്രന്ഥി കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ സ്രവിക്കും. ശരീര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജത്തിനായി ഈ ഹോര്‍മോണ്‍ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ത്തും. അതേസമയം തന്നെ ഈ ഹോര്‍മോണ്‍ ശരീരത്തിലെ കൊഴുപ്പിന്റെ അളവും ഉയര്‍ത്തും.

വയറ്റിലെ കൊഴുപ്പ്
ഉയര്‍ന്ന സമ്മര്‍ദ്ദം അനുഭവപ്പെടുന്നവരുടെ വിസെറല്‍ കൊഴുപ്പിന്റെ അളവും ഉയര്‍ന്നിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉദരത്തില്‍ ശേഖരിക്കപ്പെടുന്ന കൊഴുപ്പാണ് വിസെറല്‍ കൊഴുപ്പ്. വിസെറല്‍ കൊഴുപ്പ് അമിതമായി അടിയുന്നത് പൊണ്ണത്തടിക്കും ഹൃദ്രോഗങ്ങള്‍ക്കും മറ്റ് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിലെ വിസെറല്‍ കൊഴുപ്പിന്റെ അളവ് 1% നും 10 % നും ഇടയിലായിരിക്കും.



Click it and Unblock the Notifications
