Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുടവയറിനെ കുപ്പിയിലാക്കാന്‍ ഇതുമതി
ഇന്നത്തെ ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് കുടവയര്‍. എന്നാല്‍ അതൊന്നു മാറിക്കിട്ടാന്‍ വഴിപാടു വരെ കഴിയ്ക്കുന്ന കക്ഷികള്‍ നമുക്കിടയിലുണ്ട്. പലപ്പോഴും നമ്മുടെ ജീവിത രീതിയും ഭക്ഷണശൈലിയും തന്നെയാണ് കുടവയര്‍ ഉണ്ടാവുന്നതിന് കാരണം.
ഓജോ ബോര്‍ഡില്‍ വിളിച്ചാല്‍ പ്രേതം വരും?
അമിതവണ്ണവും കുടവയറും വരുത്തി വെയ്ക്കുന്ന പ്രശ്നങ്ങള്‍ പലപ്പോഴും ജീവിതത്തെ തന്നെ താളം തെറ്റിയ്ക്കും. കുടവയര്‍ എളുപ്പത്തില്‍ കുറയ്ക്കാനുള്ള ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പച്ചക്കറികളും പഴങ്ങളും
പച്ചക്കറികളും പഴങ്ങളും സ്ഥിരമാക്കിക്കോളൂ കുടവയര്‍ താനേ കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട. പച്ചക്കറികളിലും പഴങ്ങളിലുമടങ്ങിയിട്ടുള്ള പോഷകങ്ങളും മറ്റും അമിത കലോറി കുറയ്ക്കുന്ന കാര്യത്തില്‍ മിടുക്കരാണ്. ബ്രൊക്കോളി, കൂണ്, പപ്പായ, പൈനാപ്പിള്‍, ചീര തുടങ്ങിയവയാണ് സ്ഥിരം കഴിയ്ക്കാവുന്ന ചില പച്ചക്കറികളും പഴങ്ങളും.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീയുടെ ഔഷധഗുണങ്ങള്‍ വിവരിക്കാനാവാത്തതാണ്. ഇത് ശാരീരികോഷ്ണം കുറയ്ക്കുകയും ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. രാവിലെ തന്നെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ബദാം
മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ ബദാം, ഒലീവ് ഓയില്‍, ആവക്കാഡോ തുടങ്ങിയവ കുടവയര്‍ കുറയ്ക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ള കൊഴുപ്പ് ആരോഗ്യത്തിന് ഹാനീകരമല്ലെന്നതും ശരിയാണ്.

ഒമേഗ 3 ഫാറ്റി ആസിഡ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങി. ഭക്ഷണം കഴിയ്ക്കുന്നത് കുടവയര്‍ കുറയുന്നതിന് സഹായിക്കും. വാള്‍നട്ട്, മത്സ്യം തുടങ്ങിയവയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.

സുഗന്ധദ്രവ്യങ്ങള്‍
സുഗന്ധദ്രവ്യങ്ങള്‍ എന്നു പറയുമ്പോള്‍ നാം സ്ഥിരം ഉപയോഗിക്കുന്ന മഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക് തുടങ്ങിയവയെല്ലാം കുടവയര്‍ കുറയ്ക്കാന്‍ സഹായകമാണ്.

വെള്ളം വെള്ളം സര്‍വ്വത്ര
വെള്ളം ധാരാളം കുടിയ്ക്കുന്നതും വയര്‍ കുറയ്ക്കും. ഇത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാന്‍ കാരണമാകും. 64 ഔണ്‍സ് വെള്ളമെങ്കിലും ഒരു ദിവസം കുടിയ്ക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

ധാന്യങ്ങള്‍
ധാന്യങ്ങള്‍ കഴിയ്ക്കുന്നതും കുടവയര്‍ കുറയാന്‍ ഉത്തമമാണ്. ഇത് ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിക്കാതെ സൂക്ഷിയ്ക്കുന്നു. ഇന്‍സുലിന്‍ അധികമാകുന്നവരില് കുടവയര്‍ ഉണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല.



Click it and Unblock the Notifications
