Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഇന്ത്യന്‍ സ്ത്രീകളുടെ ആരോഗ്യരഹസ്യം
ശരീരവടിവിന്റെ കാര്യത്തിലും ആരോഗ്യകാര്യത്തിലും മറ്റു പല വികസിത രാജ്യങ്ങളേക്കാള്‍ ഇന്ത്യന്‍ സ്ത്രീകള്‍ മികച്ചു നില്ക്കുക തന്നെ ചെയ്യും.
പലപ്പോഴും ഇന്ത്യന്‍ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളാണ് ഇതിന് വഴിയൊരുക്കുന്നത്. ഭക്ഷണ, ആരോഗ്യ, വ്യായാമശീലങ്ങള്‍ ഇവരുടെ ഫിറ്റ്നസിനു പുറകിലുണ്ട്. ബിപി കൂട്ടും ഭക്ഷണങ്ങള്‍
ഇന്ത്യന്‍ സ്ത്രീകളുടെ ആരോഗ്യരഹസ്യങ്ങളെക്കുറിച്ചു കൂടുതലറിയൂ,

നടക്കുന്നത്
നടക്കുന്നത് ഇന്ത്യന്‍ സ്ത്രീകളുടെ ഒരു ആരോഗ്യരഹസ്യമാണ്. വീട്ടുപണികള്‍ക്കിടയില്‍ തന്നെ ഇവര്‍ ധാരാളം നടക്കുന്നു. ഇതു കൂടാതെ നടക്കാന്‍ പോകുന്ന സ്ത്രീകള്‍ ഗ്രാമത്തിലെങ്കിലും നഗരത്തിലെങ്കിലും ഇപ്പോള്‍ പതിവു കാഴ്ചയാണ്.

ചപ്പാത്തി
പല സ്ത്രീകളും ചോറിനു പകരം ചപ്പാത്തി കഴിയ്ക്കുന്നവരാണ്. നോര്‍ത്തിന്ത്യയില്‍ ചോറിനേക്കാള്‍ പ്രിയം ചപ്പാത്തിയാണ്. സൗത്ത് ഇന്ത്യയില്‍ ചോറ് പ്രധാനമാണെങ്കിലും പല സ്ത്രീകളും തടി കൂടുമെന്ന ഭയത്താല്‍ ചോറുപേക്ഷിച്ചു ചപ്പാത്തി കഴിയ്ക്കുന്നവരാണ്. ഇതും ആരോഗ്യത്തിന് കൂടുതല്‍ നല്ലതാണെന്നു പറയാം.

യോഗ, ധ്യാനം
യോഗ, ധ്യാനം എന്നിവ പരിശീലിയ്ക്കുന്ന സ്ത്രീകള്‍ ഇന്ത്യയില്‍ മറ്റേതു രാജ്യങ്ങളിലേക്കാളും അധികമാണ്. ഇതും ആരോഗ്യരഹസ്യം തന്നെ.

ചായ
പുറംരാജ്യങ്ങളിലെ സ്ത്രീകള്‍ ശീതളപാനീയങ്ങളെ ആശ്രയിക്കുമ്പോള്‍ ഇന്ത്യന്‍ സ്ത്രീകള്‍ ചായയും കാപ്പിയുമാണ് മിക്കവാറും ഉപയോഗിയ്ക്കുന്നത്. ശീതളപാനീയങ്ങളേക്കാള്‍ ആരോഗ്യത്തിനു ഗുണകരം ഇവര്‍ തന്നെയാണ്.

വീട്ടുജോലികള്‍
വീട്ടുജോലികള്‍ ധാരാളമുണ്ട്, ഇന്ത്യന്‍ സ്ത്രീകള്‍ക്ക്. പാചകവും വീട് വൃത്തിയാക്കലും ഉള്‍പ്പെടെയുള്ളവ. ഇവയെല്ലാം നല്ല വ്യായാമം തന്നെയാണ്.

കുട്ടികള്‍
കുട്ടികളെ കാര്യമായി പരിചരിയ്ക്കുന്നവരാണ് ഇന്ത്യന്‍ അമ്മമാര്‍. അവരുടെ മിക്കവാറും എല്ലാ കാര്യങ്ങളിലും ഭാഗമാകുന്നവര്‍. കുട്ടികളെ നോക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യും.



Click it and Unblock the Notifications
