Latest Updates
-
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും
ബിപി കൂട്ടും ഭക്ഷണങ്ങള്‍
സാധാരണമായ ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് ബിപി അഥവാ രക്തസമ്മര്‍ദം. ബിപി ചിലപ്പോഴെങ്കിലും മറ്റുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കാറുണ്ട്.
സാധാരണയായി ഉപ്പു കുറയ്ക്കാനാണ് ഹൈ ബിപി ഉള്ളവരോട് ഡോക്ടര്‍മാര്‍ ഉപദേശിക്കാറ്. ഉപ്പുള്ള ഭക്ഷണങ്ങള്‍ ബിപി കൂട്ടുന്നതു തന്നെ കാരണം.
ഉപ്പിനു പുറമെ മറ്റു ചില ഭക്ഷണങ്ങളും ബിപിയ്ക്ക് ഇട വരുത്തും. ബിപി കൂട്ടുന്ന ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

മൈദ
മൈദ ബിപി കൂട്ടുന്ന ഒന്നാണ്. ഇതിലെ ഗ്ലൈസമിക് ഇന്‍ഡക്സ് വളരെ കൂടുതലായതു തന്നെ കാരണം. ഇത് ഗ്ലൂക്കോസായി മാറും.

വെജിറ്റബില്‍ ഓയില്‍
വെജിറ്റബില്‍ ഓയില്‍ ബിപിയ്ക്ക് ഇട വരുത്തുന്ന മറ്റൊരു ഭക്ഷണമാണ്. ഇവയിലെ റിഫൈന്‍ഡ് ഫാറ്റാണ് ഇതിന് കാരണമാകുന്നത്.

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍
പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഹൈ ബിപിയ്ക്കുള്ള മറ്റൊരു കാരണമാണ്. ഇവയിലെ ഉപ്പ്, കെമിക്കലുകള്‍ എ്ന്നിവ തന്നെ കാരണം.

ഫ്രോസന്‍ ഭക്ഷണങ്ങള്‍
ഫ്രോസന്‍ ഭക്ഷണങ്ങള്‍ ധാരാളം ഉപ്പ് കലര്‍ന്നവയാണ്. ഇതുകൊണ്ടുതന്നെ ബിപി കൂടാന്‍ ഇട വരുത്തുകയും ചെയ്യും.

അച്ചാറുകള്‍
അച്ചാറുകള്‍ രക്തസമ്മര്‍ദം കൂട്ടുന്ന മറ്റൊരു ഭക്ഷണമാണ് ഇവയില്‍ കൂടിയ അളവില്‍ ഉപ്പടങ്ങിയിട്ടുണ്ട്.

ഫ്രെഞ്ച് ഫ്രൈ
ഫ്രെഞ്ച് ഫ്രൈ രക്തസമ്മര്‍ദം കൂട്ടുന്ന മറ്റൊരു ഭക്ഷണമാണ്. ഇവയിലും ഉപ്പിന്റെ തോത് ഏറെ കൂടുതലാണ്.

ബേക്കണ്‍
ബേക്കണ്‍ രക്തസമ്മര്‍ദം ഉയര്‍ത്തുന്ന മറ്റൊരു ഭക്ഷണമാണ്. ഇതിലും ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

ഡൗനട്സ്
രക്തസമ്മര്‍ദം കൂട്ടുന്ന മറ്റൊരു ഭക്ഷണമാണ് ഡൗനട്സ്. ഇതില്‍ ധാരാളം കൊഴുപ്പടങ്ങിയിട്ടുണ്ട്.

നൂഡില്‍സ്
പലരുടേയും ഇഷ്ടഭക്ഷണമാണ് നൂഡില്‍സ്. ഇതും രക്തസമ്മര്‍ദം കൂട്ടുന്ന മറ്റൊരു ഭക്ഷണമാണ്.

പാല്
പാല് ആരോഗ്യകരമായ നല്ലൊരു ഭക്ഷണമാണ്. എന്നാല്‍ കൊഴുപ്പടങ്ങിയ പാല് രക്തസമ്മര്‍ദം വരുത്തുന്ന ഭക്ഷണമാണ്. കൊഴുപ്പൊഴിവാക്കിയ പാലാണ് ആരോഗ്യത്തിന് ഗുണകരം.



Click it and Unblock the Notifications