Latest Updates
-
ഗണേശ വിസർജനത്തിന് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
7,000 mAh ബാറ്ററിയുമായി വൺപ്ലസ് N6 ലൈറ്റ് നാളെ എത്തുന്നു; വിലയും പ്രത്യേകതകളും അറിയാം -
ഷവോമി 18 പ്രോ മാക്സ് വരുന്നു; റിയർ ഡിസ്പ്ലേയും വമ്പൻ ക്യാമറയും, ഇന്ത്യയിലെ വിലയും ഫീച്ചറുകളും ഞെട്ടിക്കും! -
ഹാരി പോട്ടർ മാജിക് ഇനി ഫോണിലും! റിയൽമി 16 പ്രോ സ്പെഷ്യൽ എഡിഷൻ ഇന്ന് ഇന്ത്യയിൽ; വിലയും ഓഫറുകളും അറിയാം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മം കേടാകാതിരിക്കാൻ ഈ 3 കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴക്കെടുതി രൂക്ഷം: 6 മരണം, ഉരുൾപൊട്ടൽ ഭീഷണി; ജാഗ്രത പാലിക്കാൻ നിർദ്ദേശം -
സെപ്റ്റംബർ 21: കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
പട്ടിണി കിടന്നല്ല, കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; 46-ാം വയസ്സിലും തിളങ്ങാൻ ഈ ഡയറ്റ് മതി! -
സെപ്റ്റംബർ 21-27: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ ഉയർച്ചയും ആർക്കൊക്കെ? -
ഇന്ന് രാത്രി ബുധൻ ചിത്തിര നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് തൊഴിൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മാര്‍ഗ്ഗങ്ങള്‍
തടി കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും യാതൊരു വഴിയുമില്ലാതെ വിഷമിച്ചിരിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇനി അമിത വണ്ണത്തെക്കുറിച്ചാലോചിച്ച് തല പുണ്ണാക്കണ്ട എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. തടി കുറയ്ക്കുന്നതിനെപ്പറ്റി പല അഭിപ്രായങ്ങളും നിങ്ങള്‍ കേട്ടിരിക്കാം.
മത്സ്യം തൊട്ടു കൂട്ടാന്‍ മടിക്കേണ്ട
എന്നാല്‍ പലപ്പോഴും അതെല്ലാം വെറും പാഴ് വാക്കായി മാറുകയാണ് പതിവ്. ശാസ്ത്രീയ മാര്‍ഗ്ഗത്തിലൂടെ തടി കുറയ്ക്കാമെന്നാണ് ഒരു കൂട്ടം ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഏതൊക്കെ മാര്‍ഗ്ഗത്തിലൂടെയാണ് തടി കുറയ്ക്കുന്നതെന്നു നോക്കാം.

എല്ലാ ദിവസവും ഭാരം പരിശോധിയ്ക്കുക
എല്ലാ ദിവസവും ഭാരം പരിശോധിയ്ക്കുകയാണ് ആദ്യം വേണ്ടത്. ഇതനുസരിച്ച് ഭക്ഷമത്തിന്റെ കാര്യത്തിലും നിയന്ത്രണം കൊണ്ടു വരികയാണ് ആദ്യം ചെയ്യേണ്ട കാര്യം.

ലക്ഷ്യബോധം പ്രധാനം
ആദ്യമായി എത്രത്തോളം തടി കുറയ്ക്കണം എന്നുള്ളതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. ശരീരത്തിന്റെ ആരോഗ്യ സ്ഥിതി അനുസരിച്ചായിരിക്കണം നമ്മുടെ ലക്ഷ്യം തീരുമാനിക്കേണ്ടത്.

കലോറിയുടെ കാര്യത്തില്‍ ശ്രദ്ധ
കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ തന്നെ ദഹനം സുഗമമായ രീതിയില്‍ നടക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.

ഭക്ഷണത്തിനു മുന്‍പ് വെള്ളം
ഭക്ഷണത്തിനു മുന്‍പ് വെള്ളം കുടിയ്ക്കാന്‍ ശ്രമിക്കുക. ഇത് ഒബേസിറ്റി ഇല്ലാതാക്കും. തടി കുറയുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഇത്.

ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുക
ജങ്ക്ഫുഡുകള്‍ പൂര്‍ണമായും ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണം മാത്രം തിരഞ്ഞെടുക്കുക. കഴിയ്ക്കുന്നതിന്റെ അളവും ഒരു പ്രധാന ഘടകമാണ്.

ബീന്‍സ് കൂടുതല്‍ ഉള്‍പ്പെടുത്തുക
ഭക്ഷണത്തില്‍ ബീന്‍സ് ഉല്‍പ്പന്നങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇത് തടി കുറയാനുള്ള ഏറ്റവും ഫലപ്രദമായ ഭക്ഷ്യ വസ്തുവാണ്.

ഉറക്കം പ്രധാനം
പലരും പറയും ഉറങ്ങിയാല്‍ തടി വര്‍ദ്ധിക്കുമെന്ന്. എന്നാല്‍ ദിവസവും 9 മണിക്കൂറെങ്കിലും ഉറങ്ങണം എന്നുള്ളതാണ് സത്യം. ഇതൊരിക്കലും പൊണ്ണത്തടിയിലേക്ക് എത്തിക്കില്ലെന്ന കാര്യം സത്യം.

ആരോഗ്യകരമായ ശീലങ്ങള്‍
ആരോഗ്യകരമായ ശീലങ്ങള്‍ക്ക് തുടക്കമിടാം. വ്യായാമം പോലുള്ള ശീലങ്ങള്‍ ആരംഭിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.



Click it and Unblock the Notifications
