Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
എല്ലാ കൊഴുപ്പും അപകടകാരിയല്ല
കൊഴുപ്പ് കഴിയ്ക്കുന്നത് ശരീരത്തിന് അനാരോഗ്യമാണ് നല്‍കുന്നതെന്ന കാര്യം നമുക്കെല്ലാം അറിയാം. എന്നാല്‍ എല്ലാ കൊഴുപ്പും ശരീരത്തിന് നല്‍കുന്നത് അനാരോഗ്യമല്ല. ഇപ്പോഴും നമ്മള് തുടര്‍ന്നു പോരുന്നതും ലോഫാറ്റ് ഡയറ്റ് തന്നെയാണ്. കൊഴുപ്പു കളയാന്‍ വിചിത്ര വഴികള്‍!!
എന്നാല്‍ ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ കൊഴുപ്പ് നല്‍കുന്നത് അനാരോഗ്യമല്ല ആരോഗ്യമാണെന്നാണ് പറയുന്നത്. പക്ഷേ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റും മധുരവും അടങ്ങിയിട്ടുള്ള ഭക്ഷണം ശരീരത്തിന് അനാരോഗ്യം തന്നെയാണ് ഉണ്ടാക്കുന്നത് എന്നതാണ് സത്യം.
എന്നാല്‍ കൊഴുപ്പ് നമ്മുടെ ആരോഗ്യത്തിന്റെയും ഭക്ഷണത്തിന്റേയും ഭാഗമാക്കേണ്ടതിന്റെ ആവശ്യകത എന്തൊക്കെയെന്ന് നോക്കാം.

ശരീരോഷ്ണം കുറയ്ക്കുന്നു
ശാരീരികോഷ്ണം കുറയ്ക്കുന്നതിന് പലപ്പോഴും കൊഴുപ്പ് സഹായിക്കും. ഇതില്‍ തന്നെ പാലും പാലുല്‍പ്പന്നങ്ങളും കൊഴുപ്പുണ്ടാക്കുന്നതാണെങ്കിസും ശരീരത്തിന് ആരോഗ്യകരമായ കൊഴുപ്പാണ് നല്‍കുന്നതും.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു
ശരീരത്തിന്റെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതില്‍ കൊഴുപ്പ് സഹായിക്കുന്നു. പലപ്പോഴും കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ ഊര്‍ജ്ജത്തിന്റെ ആവശ്യവും. കൊഴുപ്പ് ധാരാളം കഴിക്കുന്നതിനാല്‍ ഇവര്‍ പൊണ്ണത്തടിയന്മാരായി മാറും എന്നുള്ളത് തെറ്റിദ്ധാരണയാണ്. എന്നാല്‍ ചെറുപ്രായത്തില്‍ ഇത്തരത്തിലുള്ള കൊഴുപ്പ് പലപ്പോഴും ഊര്‍ജ്ജമായി മാറുകയാണ് ചെയ്യുന്നത്.

ചിന്തകള്‍ക്കു വേഗം കൂടുന്നു
നമ്മുടെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും വേഗം കൂട്ടാന്‍ കൊഴുപ്പ് സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് ഭക്ഷണത്തോടുള്ള നമ്മുടെ ആര്‍ത്തി കുറയ്ക്കും മാത്രമല്ല ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു
കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ സഹായിക്കുന്നു. ഇന്നത്തെ കാലത്താണെങ്കില്‍ ഭക്ഷണം കഴിക്കുന്ന അതേ പ്രാധാന്യം തന്നെയാണ് നമ്മള് വ്യായാമത്തിനും മാറ്റി വെയ്ക്കുന്നത്. അതുകൊണ്ടു തന്നെ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതോടൊപ്പമുള്ള വ്യായാമം കൊഴുപ്പിനെ എനര്‍ജിയാക്കി മാറ്റാന്‍ സഹായിക്കുന്നു.

നല്ല ഉറക്കം ലഭിയ്ക്കുന്നു
മധുരം കൂടുതല്‍ കഴിയ്ക്കുന്നവരില്‍ ഉറക്കം കുറയും എന്നതാ സത്യം കൂടാതെ വിശന്നിരിക്കുന്ന സമയത്തും മതിയായ ഉറക്കം ലഭിക്കില്ലെന്നതും സത്യം. എന്നാല്‍ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുള്ള വെണ്ണയും പാലും വെളിച്ചെണ്ണ ചേര്‍ത്ത പദാര്‍ത്ഥങ്ങളും കഴിയ്ക്കുന്നത് നല്ല ഉറക്കം ലഭിയ്ക്കുന്നതിനും കാരണമാകുന്നു.

ക്യാന്‍സറിനെ പ്രതിരോധിയ്ക്കും
ക്യാന്‍സറിനെ പ്രതിരോധിയ്ക്കുമെന്നതാണ് മറ്റൊരു കാര്യം. പ്രത്യേകിച്ച് ബ്രെയിന്‍ ക്യാന്‍സര്‍ സംബന്ധമായ പ്രശ്നങ്ങളെയെല്ലാം ആരോഗ്യകരമായ കൊഴുപ്പ് ഇല്ലാതാക്കും എന്നതാണ് സത്യം.

മസിലിന്റെ ആരോഗ്യത്തിന്
മസിലിന്റെ ആരോഗ്യത്തിന് കൊഴുപ്പ് സഹായിക്കും. കായികമത്സരങ്ങളിലും മറ്റും പങ്കെടുക്കുന്നവര്‍ക്കും ആരോഗ്യകരമായ കൊഴുപ്പ് നിറഞ്ഞ ഭക്ഷണം നല്ലതാണ്.

വിശപ്പില്ലാതെ തന്നെ തടി പോവും
പലരും വിശപ്പ് സഹിച്ചാണ് പലപ്പോഴും പലരും തടി കുറയ്ക്കുന്നതിന് ശ്രമിയ്ക്കുന്നത്. എന്നാല്‍ ഇനി തടി കുറയ്ക്കണമെങ്കില്‍ കൊഴുപ്പും അതിന് സഹായിക്കും. കാരണം കൊഴുപ്പടങ്ങിയ ഭക്ഷണം നമ്മുടെ വിശപ്പിനെ കുറയ്ക്കുന്നു. ഇത് ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കുകയും ചെയ്യുന്നു.

പ്രമേഹത്തെ നിയന്ത്രിക്കുന്നു
പ്രമേഹം ഒരു ജീവിത ശൈലി രോഗമായി കൂടുതല്‍ കരുത്താര്‍ജ്ജിച്ചു വരികയാണ്. എന്നാല്‍ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നതിലൂടെ നമ്മുടെ ഭക്ഷണത്തോടും മധുരത്തോടുമുള്ള ആര്‍ത്തി കുറയുന്നു. ഇത് പ്രമേഹത്തിനും തടയിടുന്നു.



Click it and Unblock the Notifications