Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ആണുങ്ങള്‍ക്ക് സെക്സ് വേദനാജനകമാകുമ്പോള്‍..
പുരുഷന്മാര്ക്ക് സെക്സ് ചിലപ്പോള്‍ വേദനാജനകമായേക്കാം. ചിലപ്പോള്‍ ഇത് ചെറിയ ഇന്ഫെക്ഷന് മൂലമാകാം.
പെയ്റോണീസ് രോഗമാണ് ഏറിയ പങ്ക് പുരുഷന്മാരിലും സെക്സ് വേദനാജനകമാകുന്നതിനുള്ള കാരണം. എന്നാല്‍ മറ്റ് പല കാരണങ്ങളുമുണ്ടാകും. കൃത്യമായ കാരണം കണ്ടെത്തുന്നതിന് ഡോക്ടറെ സമീപിക്കുക.
എന്നാല്‍ മുന്‍കൂട്ടി മനസിലാക്കാവുന്ന ചില രോഗങ്ങളുണ്ട്.

പ്രോസ്റ്റാറ്റിസ്
പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലുണ്ടാകുന്ന അണുബാധയാണിത്. ലിംഗത്തിന്റെ പിന്‍ഭാഗത്തായി, വൃഷണത്തിന് തൊട്ട് താഴെയുണ്ടാകുന്ന വീക്കവും വേദനയുമാണിത്. ഈ രോഗമുള്ളപ്പോള്‍ മൂത്രമൊഴിക്കുന്നത് വേദനയും എരിച്ചിലുമുണ്ടാകും. സ്ഖലനവും വളരെ വേദനാജനകമായിരിക്കും.

മൂത്രനാളിയിലെ അണുബാധ -
ഇത് വ്യാപിക്കുകയും വളരെ ഗുരുതരമാവുകയും ചെയ്യും എന്നതിനാല്‍ പെട്ടന്ന് തന്നെ ചികിത്സിക്കേണ്ടതാണ്.

യീസ്റ്റ് അണുബാധ
ലിംഗത്തിന്റെ അഗ്രഭാഗത്ത് ചെറിച്ചിലും എരിച്ചിലും ഇതുവഴിയുണ്ടാകും.

ചര്‍മ്മവീക്കം
അലര്‍ജിയും, രാസവസ്തുക്കള്‍, സോപ്പ് തുടങ്ങിയവയും ലിംഗത്തിലെ ചര്‍മ്മത്തില്‍ വീക്കമുണ്ടാക്കാം. പ്രത്യേകിച്ച് പരിച്ഛേദനം ചെയ്തവര്‍ക്ക്.

പെയ്റോണീസ്
വളഞ്ഞ അല്ലെങ്കില്‍ തകരാറുള്ള ലിംഗം എന്നത് കൊണ്ട് പെയ്റോണീസ് രോഗം എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇത് ചികിത്സിക്കുന്നതിന് നാല് മാര്‍ഗ്ഗങ്ങളാണുള്ളത്.

ചൊറി
നിങ്ങളുടെ ലിംഗത്തില്‍ ചൊറിയുണ്ടെങ്കില്‍ സെക്സ് വളരെ വേദനാജനകമായിരിക്കും. രോഗം മാറുന്നത് വരെ സെക്സില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉചിതം. കൂടാതെ അത്തരം വ്രണങ്ങള്‍ വേഗത്തില്‍ അണുബാധയുണ്ടാക്കുന്നതുമാണ്.

സോറിയാസിസ്
വരണ്ട, ചുവപ്പ് പാടുകള്‍ ശക്തി കുറഞ്ഞ സ്റ്റിറോയ്ഡ് ക്രീമുകള്‍ ഉപയോഗിച്ച് ചികിത്സിക്കാം.

ഫിമോസിസ്
ഈ അവസ്ഥയില്‍ ലിംഗാഗ്രചര്‍മ്മം വളരെ കട്ടിയേറിയതും പുറകിലേക്ക് മാറ്റാന്‍ പ്രയാസമുള്ളതുമായിരിക്കും.

പാരാഫിമോസിസ് -
ഈ അവസ്ഥയില്‍ ലിംഗാഗ്ര ചര്‍മ്മം ലിംഗമകുടത്തിന് പിന്നില്‍ നില്‍ക്കുകയും മുന്നോട്ട് പോവാതിരിക്കുകയും ചെയ്യും. ലൈംഗികതയ്ക്ക് സെക്സ് ഡയറ്റ്!!



Click it and Unblock the Notifications
