Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
നയന്‍സ് ആ രഹസ്യം വെളിപ്പടുത്തി
പണ്ടത്തെ നയന്‍താരയേയും ഇപ്പോഴത്തെ നയന്‍താരയേയും കാണുന്നവര്‍ ചോദിക്കുന്ന ചോദ്യമാണ് ഇത്. പണ്ട് തടിച്ചിരുന്ന നയന്‍സിനെ ഇന്ന് കാണുന്നതോ മെലിഞ്ഞ് സുന്ദരിയായി. എന്നാല്‍ എന്താണ് ഇതിനു പിന്നിലുള്ള രഹസ്യം എന്ന് ഇതു വരേയും നയന്‍സ് പറയാന്‍ കൂട്ടാക്കിയിരുന്നില്ല. ഈ മഞ്ജു വാര്യര്ക്കെന്ത് പറ്റി?
എന്നാല്‍ ഇപ്പോള്‍ നയന്‍സ് തന്നെ ആ രഹസ്യം പുറത്ത് വിട്ടിരിക്കുകയാണ്. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടികളില്‍ മുന്‍നിരയിലുള്ള വ്യക്തിയാണ് നയന്‍താര. എന്നാല്‍ നയന്‍സിന്റെ ഫിറ്റ്നസ്സ് രഹസ്യം ഇപ്പോള്‍ പുറത്തായിരിക്കുന്നു. ഷാരൂഖിന്റെ ഡയറ്റ് രഹസ്യങ്ങള്‍
മനസ്സിനക്കരെ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നയന്‍താരയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. എന്തൊക്കെയാണ് നയന്‍സിന്റെ ഫിറ്റ്നസ്സ് രഹസ്യമെന്ന് നമുക്ക് നോക്കാം.

ഉറക്കം പ്രധാനം
എത്ര ഷൂട്ടിംഗിന്റെ തിരക്കിലാണെങ്കിലും8 മണിക്കൂറെങ്കിലും ഉറങ്ങുന്നതാണ് നയന്‍താരയുടെ ആദ്യ രഹസ്യം. എത്ര തിരക്കിലാണെങ്കിലും ഉറക്കത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയ്ക്കും അവര്‍ തയ്യാറല്ല.

യോഗ പ്രധാനം
യോഗ ചെയ്യുന്നത് ഒരു ദിവസം പോലും മുടക്കാറില്ല എന്നതാണ് സത്യം. ദിവസവും കുറച്ച് സമയം യോഗയ്ക്കായി മാത്രം ഇവര്‍ മാറ്റി വെയ്ക്കുന്നു.

വിശപ്പിനു മാത്രം ഭക്ഷണം
ഭക്ഷണകാര്യത്തിലും നയന്‍സ് തന്നെ ചില നിബന്ധനകള്‍ വെച്ചിട്ടുണ്ട്. വിശപ്പുള്ളപ്പോള്‍ മാത്രമേ ഇവര്‍ ഭക്ഷണം കഴിക്കുകയുള്ളൂ. വഴിപാടിനായി മൂന്ന് നേരവും കഴിക്കുന്ന ശീലം ഇവര്‍ക്കില്ല.

വ്യായാമത്തില്‍ പ്രത്യേക ശ്രദ്ധ
വ്യായാമം ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ നല്കുന്നു. എന്നാല്‍ പലരും വ്യായാമത്തിനായി മാത്രം സമയം ചിലവിടുമ്പോള്‍ ഒരു പ്രത്യേക സമയം മാത്രമേ താന്‍ വ്യായാമത്തിനായി നീക്കിവെയ്ക്കുകയുള്ളൂ എന്നും നയന്‍സ്.

തേനും ബ്രഡും ബ്രേക്ക്ഫാസ്റ്റ്
ബ്രേക്ക്ഫാസ്റ്റിന്റെ കാര്യത്തിലും ചില കൃത്യ നിഷ്ഠകള്‍ നയന്സിനുണ്ട്. എന്തെന്നാല്‍ തേനും ബ്രഡുമായിരിക്കും എന്നും രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് എന്നുള്ളതാണ് സത്യം. തടി കുറയ്ക്കുന്നതില്‍ നയന്‍സിന്റെ പ്രത്യേക ഭക്ഷണം ഇതാണെന്നുള്ളതാണ്.

വെജിറ്റേറിയന്‍ കൂടുതല്‍
നോണ്‍വെജ് ഇഷ്ടമാണെങ്കിലും വെജിറ്റേറിന് ഭക്ഷണത്തിനാണ് അധികം പ്രാധാന്യം നല്‍കുകയെന്നും നയന്‍സ്. പുറത്തു പോകുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നതും വെജിറ്റേറിയന്‍ ഭക്ഷണം തന്നെയാണെന്ന് നയന്‍താര പറയുന്നു.

വെള്ളം ധാരാളം
ഏതൊരാളെയും പോലെ തന്നെ വെള്ളം കുടി ഒട്ടും കുറയ്ക്കുകയില്ല നമ്മുടെ നയന്‍സ്. ഇത് ശരീരത്തെ എപ്പോഴും ഹൈഡ്രേറ്റഡ് ആക്കി നിര്‍ത്താന്‍ സഹായിക്കുന്നു എന്നതാണ് സത്യം.



Click it and Unblock the Notifications
