Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഓടുമ്പോഴുണ്ടാകുന്ന പിഴവുകള്‍
കാര്ഡിയോവര്ക്കൗട്ടുകള് നിങ്ങളുടെ ശരീരത്തിന് മികച്ച വ്യായാമങ്ങളാണ്. ആരോഗ്യകരമായ ശരീരം നേടിയെടുക്കാന്‍ ഇത്തരം വ്യായാമങ്ങള്‍ നിങ്ങളെ സഹായിക്കും. ഇതില്‍ ഓട്ടം മിക്കവരും തിരഞ്ഞെടുക്കുന്ന വ്യായാമങ്ങളില്‍ ഒന്നാണ്. പക്ഷെ ഓട്ടം പിഴച്ചാല്‍ ഫലം ഗുരുതരമാകും.
ഓടുമ്പോള്‍ പിഴവുകള്‍ സംഭവിക്കരുത്. വീട്ട് മുറ്റവും, റോഡുകളും പാര്‍ക്കുകളും നിങ്ങള്‍ക്ക് ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്. ഇതില്‍ ഓടുമ്പോള്‍ പിഴവുകള്‍ സംഭവിക്കാതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എന്തൊക്കെ പിഴവുകള്‍ നിങ്ങള്‍ക്ക് സാധാരണ സംഭവിക്കാറുണ്ടെന്ന് നോക്കുക...

വേദന
ഓടുമ്പോള്‍ വേദന അനുഭവപ്പെടുന്നുണ്ടോ? ശരീരത്തിന് സഹിക്കാന്‍ പറ്റാത്ത വേദനകള്‍ വരുമ്പോള്‍ ഓട്ടം നിര്‍ത്തേണ്ടതാണ്. വേദന ഒന്നും കാര്യമാക്കേണ്ട ഓടാം എന്നു കരുതരുത്. എന്താണ് പ്രശ്നമെന്ന് തിരിച്ചറിയുക.

ഷൂസ് വാങ്ങുമ്പോള്‍
നിങ്ങളുടെ കാലിന് ഫിറ്റായി കിടക്കുന്ന ഷൂസുകള്‍ ഓടാനായി ഉപയോഗിക്കുക. ഷൂസിന്റെ അടിവശവും ഒന്നും ശ്രദ്ധിച്ച് വാങ്ങുന്നതാണ് നല്ലത്. അടിഭാഗം കട്ടി കൂടുന്നതാണ് നല്ലത്.

കുനിഞ്ഞ് ഓടുക
നെഞ്ചും വിരിച്ച് ഓടുന്നത് അത്ര നല്ലതല്ല. പരമാവധി കുനിഞ്ഞ് ഓടാന്‍ ശ്രമിക്കുക. ഇതാണ് ശരീരത്തിന് ഉത്തമം.

ഓടുന്നതിനു മുന്‍പ്
ഓടാന്‍ തുടങ്ങുമ്പോള്‍ ശ്രദ്ധിക്കുക. അതിനു മുന്‍പ് ലളിതമായ വ്യായാമങ്ങള്‍ ചെയ്യുക. എന്നിട്ട് ഓടുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ പേശികള്‍ക്ക് ഗുണം ചെയ്യില്ല.

മടമ്പില്‍ നില്ക്കുക
ഓടുന്നവര്ക്കുണ്ടാകുന്ന മറ്റൊരു പിഴവാണ് ഇത്. തുടക്കം എങ്ങനെയായാലും അവസാനിക്കുമ്പോള്‍ ഉപ്പൂറ്റിയില്‍ നില്‍ക്കണം. കാലുകള്‍ നീട്ടി ഓടാതിരിക്കുക. അധികം നീട്ടുന്നത് ഊര്‍ജ്ജം നഷ്ടപ്പെടാന്‍ കാരണമാകും.

കൈകള്‍
ഓടുമ്പോള്‍ കൈകള്‍ ആട്ടുന്നത് നല്ലതാവില്ല. കൈകള്‍ ശരീരത്തോട് ചേര്‍ത്ത് പിടിച്ച് ഓടുന്നതാണ് നല്ലത്. കൈകള്‍ മുറുക്കി പിടിക്കാതെയും ഇരിക്കുക.

വേഗത്തില്‍ ചെയ്യുന്നത്
വേഗത്തില്‍ ഓടിയാല്‍ നല്ലതാണെന്ന് കരുതരുത്. പതുക്കെ ഓടുന്നതാണ് നല്ലത്. ഇടയ്ക്ക് ഇടവേളകള്‍ നല്‍കുക.

വെള്ളം കുടിക്കുന്നത്
ഓടുമ്പോള്‍ നല്ല ദാഹം അനുഭവപ്പെടും. എന്നാല്‍ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നല്ലതല്ല. വെള്ളം കുടിച്ചാല്‍ വീണ്ടും ഓടാന്‍ ഊര്‍ജ്ജം കിട്ടും എന്നും കരുതി കുടിക്കേണ്ട. ആവശ്യത്തിന് കുടിക്കുക.



Click it and Unblock the Notifications
