Latest Updates
-
സെപ്റ്റംബർ 28 മുതൽ ബാങ്ക് പണിമുടക്ക്: ഞായറാഴ്ച ബാങ്കുകൾ തുറക്കുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ കാര്യങ്ങൾ തുടങ്ങാം, വിടാൽ യോഗം ഒഴിവാക്കുക - അറിയേണ്ടതെല്ലാം -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ വഴികൾ മതി -
പിതൃപക്ഷം 2026: ശ്രാദ്ധ ചടങ്ങുകൾക്ക് ഒരുങ്ങുമ്പോൾ വീടിന്റെ വാസ്തുവിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം? -
ഇന്ന് വിഷുവദിനം; വീടിന്റെ വാസ്തുവും ദിശകളും കൃത്യമായി പരിശോധിക്കാൻ ഇതാ ഒരു എളുപ്പവഴി -
2026 സെപ്റ്റംബർ 24 ഗുരു പ്രദോഷം: പൂജാ സമയവും വീട്ടിൽ ചെയ്യേണ്ട ലളിതമായ വ്രതാനുഷ്ഠാനങ്ങളും -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സെപ്റ്റംബർ 23-ലെ കേരളത്തിലെ സ്വർണവിലയും വിപണി വിശേഷങ്ങളും അറിയാം -
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
ഇന്ധനവിലയിൽ മാറ്റമില്ല; യാത്രയ്ക്ക് മുൻപ് ഇന്നത്തെ നിരക്കുകൾ പരിശോധിക്കൂ
കുടവയറും അമിതവണ്ണവും ഇനി സ്വപ്നം മാത്രം
അമിത വണ്ണം കുറയ്ക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ അതിനു വേണ്ടി കഷ്ടപ്പെടുന്നവരാണ് നമ്മളിലേറെയും. എന്നാല്‍ പലപ്പോഴും അതിനുള്ള നമ്മുടെ ശ്രമങ്ങളെല്ലാം തന്നെ പാളിപ്പോവുന്നതുമാണ്.
എന്നാല്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തടി കുറയ്ക്കുന്ന ചില മാജിക്കുകളുണ്ട്. പലര്‍ക്കും അറിയാവുന്ന സിംമ്പിള്‍ ആന്‍ഡ് പവര്‍ഫുള്‍ വീട്ടു വിദ്യകള്‍. ഇവ എന്തൊക്കെയെന്ന് നോക്കാം. മാമ്പഴത്തേക്കാള്‍ ഗുണം മാവിലയ്ക്ക്

ജീരക വെള്ളം
ജീരക വെള്ളം നമ്മളെല്ലാം കുടിയ്ക്കുന്നതാണ്. കൃത്യമായ ദഹനത്തിനും ആരോഗ്യത്തിനും ഏറെ സഹായിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. എന്നാല്‍ ഇതൊരു പ്രത്യേക ജീരകവെള്ളമാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ ജീരകം പൊടിച്ച് നാരങ്ങാ നീരും വെള്ളവുമായി മിക്സ് ചെയ്ത് ആഴ്ചയില്‍ രണ്ട് ദിവസം കുടിയ്ക്കുക. ഏത് കുറയാത്ത തടിയും കുറയും.

നാരങ്ങയും തേനും
നാരങ്ങയും തേനും തടി കുറയാനും വയറു കുറയാനും ഉത്തമമാണ്. യാതൊരു വിധ വ്യായാമവുമില്ലാതെ തടി കുറയ്ക്കാവുന്ന വിദ്യയാണ് നാരങ്ങയും തേനും. എല്ലാ ദിവസവും രാവിലെ ഈ പാനീയം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആപ്പിള്‍ സിഡാര്‍ വിനീഗറിന്റെ ഉപയോഗം എന്തുകൊണ്ടും തടി കുറയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തടി മാത്രമല്ല കുടവറിനും ഒരു പരിഹാരമാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍.

ചുടുവെള്ളം തടി കുറയ്ക്കും
എന്നും രാവിലെ മിതമായ ചൂടുള്ള വെള്ളം കുടിയ്ക്കുന്നത് തടി കുറയ്ക്കും. ഇത് മെറ്റാബോളിക് റേറ്റ് ഉയര്‍ത്തുകയും ചെയ്യുന്നു. മാത്രമല്ല നിങ്ങള്‍ക്ക് വിശപ്പു തോന്നുന്ന സമയത്ത് ഒരു ഗ്ലാസ് ചുടുവെള്ളം കുടിച്ചാല്‍ ഇത് വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

വെളുത്തുള്ളി ചൂടാക്കി കഴിക്കാം
വെളുത്തുള്ളി ദഹനത്തിനു സഹായിക്കുന്ന ഒന്നാണ്. നാലോ അഞ്ചോ വെളുത്തുള്ളി അല്ലി ആവിയില്‍ വേവിച്ച് രാവിലെയും വൈകിട്ടും കഴിയ്ക്കുക. ഇത് തടി കുറയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

പ്രഭാത ഭക്ഷണം
പ്രഭാത ഭക്ഷണം തടി കുറയ്ക്കുന്നതാണെങ്കിലോ, രാവിലെ തന്നെ തക്കാളിയും കുക്കുമ്പറും കഴിച്ചു നോക്കൂ, എത്ര കുറയാത്ത തടിയും കുറയും എന്നതാണ് സത്യം.

ലെമണ്‍ ടീ
ലെമണ്‍ ടീ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നു. സ്ഥിരമായി ലെമണ്‍ ടീ കുടിയ്ക്കാന്‍ ഇനി സംശയിക്കണ്ട.

കറുവപ്പട്ടയും തേനും
കറുവപപ്പട്ടയും തേനും നല്ലൊരു തടി കുറയ്ക്കുന്ന പാനീയമാണ്. തേനില്‍ കറുവപ്പട്ടയും വെള്ളവും മിക്സ് ചെയ്ത് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കാരറ്റും ബീറ്റ്റൂട്ടും
കാരറ്റും ബീറ്റ്റൂട്ടും കഴിയ്ക്കുന്ന കാര്യത്തിലും കുറവ് വേണ്ട. കാരണം തടി കുറയ്ക്കും എന്നതിലുപരി ആരോഗ്യം നല്കുന്നു എന്നതാണ് സത്യം. മാത്രമല്ല ഹൃദയസംബന്ധമായ പ്രശ്നങ്ങളെയെല്ലാം ചെറുക്കുന്നു.

ഇഞ്ചിയും നാരങ്ങയും
ഇഞ്ചിയും നാരങ്ങയും മിക്സ് ചെയ്ത് കഴിയ്ക്കുന്നത് കുടവയറിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കും. ഇത് കൊളസ്ട്രോള്‍ കുറയ്ക്കുകയും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യും.

കറിവേപ്പിലയെന്ന ഔഷധം
കറിവേപ്പില കറിയ്ക്കു മാത്രമല്ല ഉപയോഗപ്രദം. തടി കുറയ്ക്കുന്ന കാര്യത്തിലും കറിവേപ്പില നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. മാത്രമല്ല ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്ത് ദഹനത്തിനെ സുഗമമാക്കുന്നു.



Click it and Unblock the Notifications
