Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഇന്ത്യക്കാര്‍ക്ക് തടി കുറയ്ക്കാന്‍ വളരെ എളുപ്പം
തടിയുടെ കാര്യത്തില്‍ ഇന്ത്യക്കാരനെന്നോ വിദേശിയെന്നോ യാതൊരു പക്ഷപാതവുമില്ല. വിദേശീയരെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് തടി കുറയ്ക്കാന്‍ യാതൊരു പ്രയാസവുമില്ല. എന്നാല്‍ പലപ്പോഴും നമ്മുടെ തന്നെ വിഡ്ഡിത്തരം കൊണ്ട് തടി കൂടുകയും വയര്‍ ചാടുകയും എല്ലാം ചെയ്യുന്നു. പ്രോട്ടീന്‍ കഴിച്ച് തടി കുറയ്ക്കാം
എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ശസ്ത്രക്രിയയിലൂടെയും മറ്റു മരുന്നുകളിലൂടെയും തടി കുറയ്ക്കുമ്പോള്‍ നമ്മള് ഇന്ത്യക്കാര്‍ക്ക് ഭക്ഷണം കഴിച്ചു തന്നെ തടിയും വയറും കുറയ്ക്കാം. എന്നാല്‍ എല്ലാ ഭക്ഷണവും വാരിവലിച്ചു കഴിച്ചാല്‍ തടി കുറയില്ല. തടി കുറയ്ക്കണമെന്ന ശപഥമെടുത്താല് കഴിക്കേണ്ടാത്തതും കഴിയ്ക്കേണ്ടതുമായ ചില ഭക്ഷണങ്ങളുണ്ട്. ഇവ ഏതൊക്കെയെന്ന് നോക്കാം.

മഞ്ഞള്‍
ഭക്ഷണത്തില്‍ കൂടുതല്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുക. ഇന്ത്യയില്‍ ഒട്ടു മിക്ക എല്ലാ കറികളിലും മഞ്ഞള്‍ ഉപയോഗിക്കുന്നു. ഇത് ക്യാന്‍സര്‍ പ്രതിരോധിയക്കും. മാത്രമല്ല ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കുക വഴി ആവശ്യമില്ലാത്ത കൊഴുപ്പ് ഇല്ലാതാവുന്നു.

വെളുത്തുള്ളി
വെളുത്തുള്ളിയം ഇന്ത്യയില്‍ ഭക്ഷണപ്രിയരുടെ ഇഷ്ടപദാര്ത്ഥമാണ്. ശാരീരികോഷ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല കുടവയര്‍ കുറയ്ക്കാന്‍ വേണ്ട എല്ലാ സൂത്രങ്ങളും വെളുത്തുള്ളിയിലുണ്ട്.

ഏലം
ദഹനപ്രക്രിയയില്‍ വളരെയധികം പങ്കു വഹിക്കുന്ന ഒരു സുഗന്ധവസ്തുവാണ് ഏലം. കലോറി കുറയ്ക്കുന്നതിന് ഏറ്റവും അത്യാവശ്യമായ എല്ലാ ചേരുവകളും ഏലത്തിലുണ്ട്.

കടുകെണ്ണ
കടുകെണ്ണ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് നമ്മള് മലയാളികള്‍ക്ക് ശീലമില്ല എന്നാല്‍ നോര്‍ത്ത് ഇന്ത്യയില്‍ ഇത്തരത്തില്‍ കടുകെണ്ണ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് സുലഭമാണ്. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും കൊളസ്ട്രോള്‍ കുറച്ച് കൊഴുപ്പ് കുറയ്ക്കുന്നു.

തേന്‍
തടി കുറയ്ക്കുന്ന കാര്യത്തില്‍ മുന്പില് നില്‍ക്കുന്നതാണ് തേന്‍. ഇത് കലോറി കുറയ്ക്കുകയും ചെയ്യുന്നു. രാവിലെ വെറും വയറ്റില്‍ തേന്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കറി വേപ്പില
കറിവേപ്പിലയാണ് ഇത്തരത്തില്‍ തടിയും വയറും കുറയ്ക്കുന്ന മറ്റൊന്ന്. എന്നാല്‍ പലപ്പോഴും കറിവേപ്പില നമ്മള് കറിയില്‍ നിന്നും സാധാരണയായി ഒഴിവാക്കുകയാണ് ചെയ്യുന്നത്.

മുളക്
ആയുസ്സു വര്‍ദ്ധിപ്പിക്കാന്‍ മുളക് ബെസ്റ്റാണ്. എന്നാല്‍ തടി കുറയ്ക്കുന്നതിനും മുളക് സഹായിക്കുന്നു.

മുളപ്പിച്ച പയറ്
മുളപ്പിച്ച പല പയറു വര്‍ഗ്ഗങ്ങളും പലപ്പോഴും തടി കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് അമിത വിശപ്പിനെ ഇല്ലാതാക്കി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു.

കാബേജ്
കാബേജ് വിദേശിയാണെങ്കിലും ഇന്ന് നമ്മുടെ ഇഷ്ടപച്ചക്കറികളില് മുന്‍പിലാണ് ഇദ്ദേഹം. ഇത് കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമാക്കുകയും ചെയ്യുന്നു.

തിനവര്ഗ്ഗങ്ങള്
തിനവര്ഗ്ഗങ്ങളായ ചോളം, റാഗി, ജോവര്‍, ബജ്റ തുടങ്ങിയവ ധാരാളം കഴിയ്ക്കുന്നതും തടി കുറച്ച് ശരീരത്തിലെ കൊഴുപ്പിനെ അകറ്റുന്നു.



Click it and Unblock the Notifications
