Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ജനനേന്ദ്രിയത്തിലെ ചൊറിച്ചിലൊഴിവാക്കൂ
സ്ത്രീകള്‍ക്ക് യോനിയിലുണ്ടാകുന്ന അണുബാധ, അല്ലെങ്കില്‍ പുരുഷന്മാരിലെ തുടകള്‍ക്കിടയിലുണ്ടാകുന്ന ചൊറി എന്നിവയടക്കം ജനനേന്ദ്രിയഭാഗത്തുണ്ടാകുന്ന ചൊറിച്ചില്‍ പല രോഗങ്ങളുടെയും ലക്ഷണമാകാം.
രണ്ട് വിഭാഗക്കാരിലും ചൊറിച്ചിലുണ്ടാകുന്നതിന് കാരണമാകുന്നത് ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍, ലൈംഗിക രോഗങ്ങള്‍, അലര്‍ജികള്‍ എന്നിവയാകാം. നിരവധി കേസുകളില്‍ ചെറിച്ചില്‍ മാറിയാല്‍ പ്രശ്നം പരിഹരിക്കപ്പെടും.
മറ്റ് കാരണങ്ങളാലുള്ള ചൊറിച്ചിലിന് കൂടുതല്‍ ശക്തമായ ചികിത്സ ആവശ്യമായി വരും.

യോനിയിലെ ചൊറിച്ചിലിനുള്ള കാരണങ്ങള്‍
പല സ്ത്രീകളും ജനനേന്ദ്രിയ സംബന്ധമായ ചൊറിച്ചിലുണ്ടാകുമ്പോള്‍ ആശ്വാസത്തിനായി ഏതെങ്കിലും ക്രീം വാങ്ങി ഉപയോഗിക്കും. ഈ ചൊറിച്ചിലിന് പല കാരണങ്ങളുമുണ്ടെങ്കിലും, യീസ്റ്റ് ഇന്‍ഫെക്ഷന്‍ ഒരു സാധാരണമായ കാര്യമാണെങ്കിലും, മറ്റ് പല കാരണങ്ങളും പരിഗണിക്കേണ്ടതായുണ്ട്.

യോനിയിലെ ചൊറിച്ചിലിനുള്ള കാരണങ്ങള്‍
മാനസികസമ്മര്‍ദ്ദം അണുബാധക്ക് കാരണമാകുന്നതാണ്. ഇത് സ്ത്രീകളിലില്‍ ചൊറിച്ചിലിന് കാരണമാവുകയോ അല്ലെങ്കില്‍ വീണ്ടും ആവര്‍ത്തിച്ചുണ്ടാവുന്നതിന് കാരണമാവുകയോ ചെയ്യും.

യോനിയിലെ ചൊറിച്ചിലിനുള്ള കാരണങ്ങള്‍
യീസ്റ്റ് ഇന്‍ഫെക്ഷന്‍ ഉണ്ടാകുന്നതിന് പ്രധാന കാരണം കാന്‍ഡിഡ ആല്‍ബിക്കന്‍സ് ഫംഗല്‍ ഓര്‍ഗാനിസമാണ്. തൈര് പോലുള്ള സ്രവത്തിനൊപ്പം കാണപ്പെടുന്ന ഈ യീസ്റ്റ് ഇന്‍ഫെക്ഷന്‍ ആന്‍റിബയോട്ടിക്സ്, ജനന നിയന്ത്രണ ഗുളികകള്‍, ഗര്‍ഭം, ആര്‍ത്തവം, ഗര്‍ഭനിരോധന ഉറയുടെ ഉപയോഗം, ലൈംഗിക ബന്ധം, പ്രമേഹം, രോഗപ്രതിരോധ ശേഷി കുറവ് എന്നിവയൊക്കെ മൂലമാകാം.

യോനിയിലെ ചൊറിച്ചിലിനുള്ള കാരണങ്ങള്‍
ആര്‍ത്തവ വിരാമം ഈസ്‍ട്രജന്‍ കുറയാന്‍ കാരണമാകും. ഇത് യോനീഭീത്തി ചുരുങ്ങാനും ലൂബ്രിക്കേഷന്‍ കുറയാനും അത് വഴി യോനിയിലെ ചൊറിച്ചിലിനും കാരണമാകും.

യോനിയിലെ ചൊറിച്ചിലിനുള്ള കാരണങ്ങള്‍
വരണ്ട ചര്‍മ്മം സാധാരണമായ ഒരു പ്രശ്നമാണ്. ചര്‍മ്മം മൃദുവായിരിക്കാന്‍ ജലാംശം ആവശ്യമാണ്. പ്രായമാകുമ്പോള്‍ ചര്‍മ്മത്തിലെ നനവ് നഷ്ടമാകും.

യോനിയിലെ ചൊറിച്ചിലിനുള്ള കാരണങ്ങള്‍
ക്ലാമിഡിയ എന്നത് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു രോഗമാണ്. ക്ലാമിഡിയ ട്രോക്കോമാറ്റിസ് എന്ന ബാക്ടീരിയ ആണ് ഇതിന് കാരണമാകുന്നത്. ജനനേന്ദ്രിയം, കണ്ണ്, ലിംഫ് ഞരമ്പ്, ശ്വസനേന്ദ്രിയത്തിലെ അണുബാധ എന്നിവയ്ക്ക് ഇത് കാരണമാകും.

യോനിയിലെ ചൊറിച്ചിലിനുള്ള കാരണങ്ങള്‍
വാജിനൈറ്റിസ് എന്നത് അണുബാധ അല്ലെങ്കില്‍ എരിച്ചില്‍ ആണ്. ഇത് യോനിയില്‍ നിന്നുള്ള സ്രവത്തിനും ദുര്‍ഗന്ധത്തിനും കാരണമാകും. ബാക്ടീരിയ, വൈറസ്, ലൈംഗിക സാംക്രമിക രോഗങ്ങള്‍ എന്നിവ വാജിനൈറ്റിസിന് കാരണമാകും.

യോനിയിലെ ചൊറിച്ചിലിനുള്ള കാരണങ്ങള്‍
ഡിറ്റര്‍ജന്‍റുകള്‍, ഫാബ്രിക് സോഫ്റ്റ്നറുകള്‍, സ്പ്രേകള്‍, സുഗന്ധം പൂശിയ സാനിറ്ററി ടൗവ്വലുകള്‍, ഓയിന്‍റ്മെന്‍റുകള്‍, ക്രീമുകള്‍, ഡൂഷുകള്‍, കോണ്‍ട്രാസെപ്റ്റീവ് ഫോം അല്ലെങ്കില്‍ ജെല്ലുകള്‍ പോലുള്ള രാസവസ്തുക്കള്‍ ചൊറിച്ചിലിന് കാരണമാകാം.

കുട്ടികളിലെയും ശിശുക്കളിലെയും ജനനേന്ദ്രിയത്തിലെ ചൊറിച്ചില്‍
ഡയപ്പറിലെ യീസ്റ്റ് ബാധ മൂലം ശിശുക്കളില്‍ ജനനേന്ദ്രിയത്തില്‍ ചൊറിച്ചിലുണ്ടാവാം. ഒരേ ഡയപ്പര്‍ തന്നെ ഏറെ സമയം ഉപയോഗിക്കുന്നത് മൂലം ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ കാന്‍ഡിഡ വളരും. ചിലപ്പോള്‍ ഇത് ഡയപ്പറിന് പുറത്തേക്കും പടരും. പ്രത്യേകിച്ച് വേഗത്തില്‍ ഫംഗസ് ബാധയുണ്ടാകുന്ന ചര്‍മ്മത്തിന്‍റെ മടക്കുകളില്‍ ഇത് ചൊറിച്ചിലിന് കാരണമാകും.
സോപ്പ്, ഡൈകള്‍, പെര്‍ഫ്യും എന്നിവയുടെ പ്രതിപ്രവര്‍ത്തനം മൂലവും ജനനേന്ദ്രിയത്തില്‍ ചൊറിച്ചിലുണ്ടാകാം. കുട്ടികളെ കുളിപ്പിക്കാന്‍ രാസവസ്തുക്കളടങ്ങാത്ത സോപ്പ് ഉപയോഗിക്കുകയും, അവരുടെ വസ്ത്രങ്ങള്‍ അലക്കാന്‍ രാസവസ്തുക്കളടങ്ങാത്ത ഡിറ്റര്‍ജന്‍റ് ഉപയോഗിക്കുകയും ചെയ്യുക.
തങ്ങളുടെ ശരീരം ശരിയായി എങ്ങനെ വൃത്തിയാക്കണം എന്നറിയാത്ത മുതിര്‍ന്ന കുട്ടികളിലെ ചൊറിച്ചില്‍ ശരിയായി തുടടച്ച് വൃത്തിയാക്കാത്തതിനാലോ യോനി ഭാഗത്ത് ടോയ്‍ലെറ്റ് പേപ്പറിന്‍റെ ഭാഗങ്ങള്‍ അവശേഷിക്കുന്നത് മൂലമോ ആകാം. അവസാനമായി, പ്രായപൂര്‍ത്തിയിലെത്തുന്ന പെണ്‍കുട്ടികള്‍ക്കും അണുബാധയുണ്ടാവാം. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് ശരീരശുചിത്വം സംബന്ധിച്ച് ശരിയായ അറിവ് നല്കണം.

യോനിയിലെ ചൊറിച്ചിലിനുള്ള പരിഹാരങ്ങള്‍
ബബിള്‍ ബാത്ത്, സുഗന്ധം പൂശിയ സാനിട്ടറി ടൗവ്വലുകള്‍, ബീജനാശനത്തിനുള്ള ജെല്ലുകള്‍ തുടങ്ങിയവ ഒഴിവാക്കുക.

യോനിയിലെ ചൊറിച്ചിലിനുള്ള പരിഹാരങ്ങള്‍
സോപ്പ് ഉപയോഗിച്ച് ജനനേന്ദ്രിയഭാഗം കഴുകാതിരിക്കുക. ഇത് അസ്വസ്ഥതയുണ്ടാക്കുകയും, ആരോഗ്യകരമായ ബാക്ടീരിയകളെ കൊല്ലുകയും, ചീത്ത ബാക്ടീരിയകളെ വളര്‍ത്തുകയും ചെയ്യും. വെള്ളം ഉപയോഗിച്ച് കഴുകുക. യോനിയിലേക്ക് വായു സഞ്ചാരം ലഭിക്കാന്‍ കോട്ടണ്‍ കൊണ്ടുള്ള അടിവസ്ത്രങ്ങള്‍ ധരിക്കുകയും സാധ്യമെങ്കില്‍ ചൊറിച്ചില്‍ കുറയുന്നത് വരെ അടിവസ്ത്രങ്ങള്‍ ധരിക്കാതെ ഉറങ്ങുകയും ചെയ്യുക.

യോനിയിലെ ചൊറിച്ചിലിനുള്ള പരിഹാരങ്ങള്‍
അണുബാധ മാറുന്നത് വരെ ലൈംഗികബന്ധത്തില്‍ നിന്ന് അകന്ന് നില്‍ക്കുക. കൂടാതെ ലൈംഗിക രോഗങ്ങള്‍ തടയുന്നതിന് ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുകയും ചെയ്യുക.

യോനിയിലെ ചൊറിച്ചിലിനുള്ള പരിഹാരങ്ങള്‍
ലൈംഗികബന്ധം വേദനാജനകമാകുന്നു അല്ലെങ്കില്‍ യോനിയില്‍ വരള്‍ച്ച അനുഭവപ്പെടുന്നുവെങ്കില്‍ ഒരു പ്രകൃതിദത്ത ലൂബ്രിക്കന്‍റ് ഉപയോഗിക്കുക. ചെറിയ പെണ്‍കുട്ടികളെ സ്ത്രീകള്‍ പിന്തുടരേണ്ടുന്ന ശുചിത്വം സംബന്ധിച്ച് അറിവ് നല്കുക. ടോയ്‍ലെറ്റില്‍ പോകുന്നതിന് മുമ്പും ശേഷവും കൈകള്‍ കഴുകുക, ബാക്ടീരിയ ബാധ ഒഴിവാക്കാന്‍ ഗുദം യോനിയുമായി ചേരുന്നിടത്ത് മുന്നില്‍ നിന്ന് പുറകോട്ട് തുടയ്ക്കുക എന്നിവ ഇതില്‍ പെടുന്നു.

യോനിയിലെ ചൊറിച്ചിലിനുള്ള പരിഹാരങ്ങള്‍
അമിതമായ കഴുകല്‍ ഒഴിവാക്കുക. ഇത് യോനീഭാഗത്തെ സ്വഭാവിക ഓയിലുകള്‍ ഇല്ലാതാകുന്നതിന് കാരണമാകുകയും ചര്‍മ്മം വരണ്ട് ചൊറിച്ചിലുണ്ടാവുകയും ചെയ്യും. ഈ ചൊറിച്ചില്‍ ശുചിത്വക്കുറവ് മൂലമുണ്ടാകുന്നതല്ല. സോപ്പിന് പകരം കടുപ്പം കുറഞ്ഞ മോയ്സ്ചറൈസിങ്ങ് ക്രീം ക്ലെന്‍സറുകള്‍ ഉപയോഗിക്കുക.

യോനിയിലെ ചൊറിച്ചിലിനുള്ള പരിഹാരങ്ങള്‍
പൂര്‍ണ്ണമായും കോട്ടണ്‍ നിര്‍മ്മിതമായ സാനിട്ടറി പാഡുകളും, ടാംപണുകളും ഉപയോഗിക്കുക.

യോനിയിലെ ചൊറിച്ചിലിനുള്ള പരിഹാരങ്ങള്‍
രാത്രിയില്‍ ഉറങ്ങുമ്പോള്‍ കട്ടി കൂടിയ പുതപ്പുകള്‍ ഉപയോഗിക്കുന്നത് വഴി ചൂട് കൂടുതലാകരുത്. ഇത് പ്രശ്നം കൂടുതല്‍ വഷളാക്കും.
ശരിയായ കൈകഴുകള്‍ ശീലങ്ങള്‍ പിന്തുടരുക.
ഇറുക്കമുള്ളതോ, ഇടുപ്പിന്‍റെ ഭാഗത്ത് മുറുക്കം കൂടുതലുള്ളതോ ആയ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക. വെളുത്ത കോട്ടണ്‍ പാന്‍റി ധരിക്കുകയും നൈലോണ്‍ പോലുള്ള വായുസഞ്ചാരം തടയുന്നവ ഒഴിവാക്കുകയും ചെയ്യുക.
യോനിയിലേക്ക് വായുസഞ്ചാരം ലഭിക്കാന്‍ അടിവസ്ത്രം ധരിക്കാതെ ഒരു നൈറ്റ് ഗൗണ്‍ ധരിക്കുക.

യോനിയിലെ ചൊറിച്ചിലിനുള്ള പരിഹാരങ്ങള്‍
ചൂടുള്ള വെള്ളം കുളിക്കാനുപയോഗിക്കുക. ബബിള്‍ ബാത്ത്, അല്ലെങ്കില്‍ സുഗന്ധ ദ്രവ്യങ്ങള്‍ ചേര്‍ത്ത് കുളിക്കാതിരിക്കുക. ഇത് മൂത്രദ്വാരത്തിലും, യോനിയിലും അസ്വസ്ഥതയുണ്ടാക്കും.
14. സംവേദനത്വം കൂടിയ ചര്‍മ്മത്തിന് സോപ്പ് ഉപയോഗിക്കുക. ഐവറി സോപ്പ് നല്ലതാണെന്ന് പലരും ചിന്തിക്കുന്നുണ്ടാകുമെങ്കിലും അത് അനുയോജ്യമല്ല. സത്യത്തില്‍ ഏറ്റവും വരള്‍ച്ചയുണ്ടാക്കുന്ന,ചൊറിച്ചിലിന് ഇടയാക്കുന്ന ഒരു സോപ്പാണ് ഇത്.

പുരുഷന്മാരിലെ ജനനേന്ദ്രിയത്തിലെ ചൊറിച്ചിലിന് കാരണം.
ത്വക്‍രോഗങ്ങളും, ചൊറിച്ചിലുമൊക്കെ കൗമാരക്കാരെയും, പ്രയാമായവരെയും ബാധിക്കാം. ഉള്‍ത്തുടകളിലോ, ജനനേന്ദ്രിയത്തിന് ചുറ്റുമുള്ള ഭാഗത്തോ ഉണ്ടാകുന്ന ഒന്നാണ് ജോക്ക് ഇച്ച് അഥവാ ഒരു തരം ചൊറി. ആന്‍റി ഫംഗല്‍ ഓയിന്‍റ്മെന്‍റുകള്‍ വഴി ഇത് ഭേദമാക്കാം.
ഫിത്രിയസ് പ്യൂബിസ് അല്ലെങ്കില്‍ കീടങ്ങള്‍ കൗമാരക്കാരെ ബാധിക്കുന്ന പ്രശ്നമാണ്. ഈ ചെറിയ കീടങ്ങള്‍ ജനനേന്ദ്രിയ ഭാഗത്ത് വസിക്കുകയും അവിടെയുള്ള രോമത്തില്‍ മുട്ടയിടുകയും ചെയ്യും. കീടബാധയുള്ള കിടക്കവിരി, ടൗവ്വല്‍, ടോയ്‍ലെറ്റ്, വസ്ത്രങ്ങള്‍ എന്നിവ വഴി ഇവ പടരും. ലൈംഗിക ബന്ധത്തിലൂടെയും ഇവ പടരാനിടയാകും. ഷാംപൂ ഉപയോഗിക്കുക വഴി ഇവയെ നീക്കം ചെയ്യാമെങ്കിലും കിടക്കവിരി, വസ്ത്രം തുടങ്ങിയവ ചൂടുവെള്ളത്തില്‍ ശരിയായി വൃത്തിയാക്കാതെ വീണ്ടും ഉപയോഗിക്കുന്നത് വഴി വീണ്ടും രോഗം ബാധിക്കാനിടയാകും.യോനിയാരോഗ്യത്തിന് ചില ടിപ്‌സ്



Click it and Unblock the Notifications











