For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ഷീണമകറ്റാന്‍ സ്വഭാവിക വഴികള്‍

By Super
|

എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുന്നത്? എങ്ങനെ നിങ്ങളുടെ കരുത്ത് വര്‍ദ്ധിപ്പിക്കാനാകും? ക്ഷീണം അനുഭവപ്പെടുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യുക.

സ്വാഭാവിക രീതിയില്‍ ക്ഷീണമകറ്റാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ചെറിയ അളവില്‍ കൂടുതല്‍ ഭക്ഷണം

ചെറിയ അളവില്‍ കൂടുതല്‍ ഭക്ഷണം

നിങ്ങളുടെ ഊര്‍ജ്ജം ഉയര്‍ന്ന തോതില്‍ നിലനിര്‍ത്താന്‍ ആരോഗ്യകരമായ ആഹാരം പതിവായി കഴിക്കുകയും, ഓരോ മൂന്ന്-നാല് മണിക്കൂറിലും ലഘുഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്യുക. ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് ഊര്‍ജ്ജത്തിന്‍റെ അളവ് ഉയര്‍ത്തി നിര്‍ത്തും.

വ്യായാമം

വ്യായാമം

വ്യായാമങ്ങള്‍ ചെയ്യുന്നത് നിങ്ങളെ ക്ഷീണിപ്പിക്കും. പക്ഷേ പതിവായുള്ള വ്യായാമം നിങ്ങളെ കുറവായേ ക്ഷീണിപ്പിക്കൂ. ദീര്‍ഘകാലയളവില്‍ കൂടുതല്‍ ശക്തി ലഭിക്കുകയും ചെയ്യും. 15 മിനുട്ട് നടക്കുന്നത് പോലും കൂടുതല്‍ ഊര്‍ജ്ജം നല്കും. എന്നാല്‍ തുടക്കത്തില്‍ തന്നെ അധികം ചെയ്യാതെ, സാവധാനം ആരംഭിച്ച് ക്രമേണ കൂട്ടിക്കൊണ്ട് വരുക.

നല്ല ഉറക്കം

നല്ല ഉറക്കം

ക്ഷീണത്തിന് പിന്നിലുള്ള ഒരു പ്രധാന കാരണം ഉറക്കക്കുറവാണ്. സാങ്കേതികവിദ്യയുടെ ഇന്നത്തെ ലോകത്തില്‍ അനേകമാളുകള്‍ ഉറക്കമില്ലായ്മ അനുഭവിക്കുന്നവരാണ്. ക്ഷീണത്തെ അതിജീവിക്കാന്‍ പതിവായ സമയത്ത് ഉറങ്ങുക. കിടക്കാന്‍ പോകുന്നതിന് മുമ്പ് ടിവി കാണുന്നത് ഒഴിവാക്കുക. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പായി ചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നത് നല്ല ഉറക്കം നല്കും.

മാനസികസമ്മര്‍ദ്ദം അകറ്റുക

മാനസികസമ്മര്‍ദ്ദം അകറ്റുക

മാനസികസമ്മര്‍ദ്ദം മാനസികവും ശാരീരികവുമായ ഏറെ ഊര്‍ജ്ജം പാഴാക്കും. ഒടുക്കം നിങ്ങള്‍ക്ക് വളരെ ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. പാചകം, പാട്ട് കേള്‍ക്കല്‍, ഗാര്‍ഡനിങ്ങ്, തുന്നല്‍ പോലുള്ള കാര്യങ്ങള്‍ ചെയ്ത് റിലാക്സ് ചെയ്യാന്‍ ശ്രമിക്കുക. നിങ്ങളെ റിലാക്സ് ചെയ്യുന്നതും നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതുമായ എന്തെങ്കിലും കാര്യത്തില്‍ ഏര്‍പ്പെടുക.

കഫീന്‍ കുറയ്ക്കുക

കഫീന്‍ കുറയ്ക്കുക

ക്ഷീണം അനുഭവപ്പെടുന്നവര്‍ കഫീന്‍ ഒഴിവാക്കുക. സാവധാനം കഫീന്‍ ഉപയോഗം കുറച്ച് കൊണ്ടുവരുക. തുടക്കത്തില്‍ ചില പ്രശ്നങ്ങളുണ്ടാകാമെങ്കിലും അത് അവസാനിപ്പിക്കാതെ തുടരുക.

കൂടുതല്‍ വെള്ളം കുടിക്കുക

കൂടുതല്‍ വെള്ളം കുടിക്കുക

ചിലപ്പോള്‍ നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുന്നത് ശരീരത്തിലെ ജലാംശം കുറയുന്നത് മൂലമാകാം. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് പ്രശ്നം പരിഹരിക്കും.

Read more about: health ആരോഗ്യം
English summary

How To Beat Fatigue In Natural Ways

Here are some of the tips to know to beat fatigue. Read more to know about,
X
Desktop Bottom Promotion