Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ!
വേനല്‍കാല രോഗങ്ങളെ തടയാം
കാലാവസ്ഥ വ്യതിയാനങ്ങള്‍ നിങ്ങളുടെ ശരീരത്തെ നിറം കെടുത്തുന്നുണ്ടോ. കാലാവസ്ഥ മാറുന്നതിനനുസരിച്ച് നിങ്ങളുടെ ശരീരം അതിനോട് പൊരുത്തപെടുന്നില്ലേ. അതിന് എന്താണ് പരിഹാര മാര്‍ഗങ്ങള്‍. ശരത്കാലം അവസാനിക്കാറായി ഇനി ചൂടുകാലമാണ്. ഇത്തരം കാലാവസ്ഥ മാറ്റങ്ങള്‍ പല രോഗങ്ങള്‍ക്കും കാരണമാകുന്നു. ചില വീട്ടു പരിചരണങ്ങളിലൂടെ കാലാവസ്ഥാ മാറ്റത്തോട് പൊരുത്തപ്പെടാന്‍ കഴിയും.
തൊണ്ടവേദന, മൂക്കടപ്പ്, ചുമ, മൂക്ക് വേദന, പകര്‍ച്ചപ്പനി, വരണ്ട ചര്‍മം, വരണ്ട ചുണ്ട് തുടങ്ങിയ രോഗങ്ങളാണ് പ്രധാനമായും എല്ലാവരെയും അലട്ടുന്നത്. ഇതിനു പരിഹാരമായി വിപണിയില്‍ മരുന്നുകള്‍ സുലഭമാണ്. എന്നാല്‍ അത്തരം മരുന്നുകളുടെ ഒന്നും ആവശ്യമില്ല. വീട്ടിലുണ്ട് ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍. കാലാവസ്ഥ മാറ്റങ്ങളോട് എങ്ങനെ പോരാടാം എന്നു നോക്കാം.

തൊണ്ടവേദനയ്ക്ക്
തേനും ചെറുനാരങ്ങയും ചേര്‍ത്ത ചായ കുടിക്കുന്നത് തൊണ്ട വേദനയ്ക്ക് നല്ല ആശ്വാസകരമാണ്. ഒരു ടീസ്പൂണ്‍ ചെറുനാരങ്ങ ജ്യൂസും തേനും ചേര്‍ത്ത ചായ കുടിച്ച് തൊണഅട വേദനയെ അകറ്റി നിര്‍ത്താം.

മൂക്കടപ്പ്
ഇഞ്ചി ചേര്‍ത്ത ചായ കുടിക്കുന്നത് മൂക്കടപ്പ് മാറികിട്ടാന്‍ സഹായിക്കും. കാലാവസ്ഥ മാറ്റത്തിലുണ്ടാകുന്ന രോഗങ്ങള്‍ക്ക് ഉത്തമ പരിഹാരമാര്‍ഗമാണ് ഇത്. തലവേദനയ്ക്കും പരിഹാരം നല്‍കും. ഇഞ്ചിയും തേനും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. ഇത് മൂക്കിലെ എല്ലാ പ്രശ്നങ്ങളെയും മാറ്റിതരും.

നെഞ്ചിലെ പ്രശ്നം
കറുവാപ്പട്ടയും, എലവും, ബദാമും, കുങ്കുമപ്പൂവും ചേര്‍ത്ത ചായ നെഞ്ചിലെ എരിച്ചലും പ്രശ്നങ്ങളും മാറ്റി തരും. സുഗന്ധവ്യജ്ഞനങ്ങള്‍ അടങ്ങിയ ഈ മധുരമുള്ള ചായ ഉണ്ടാക്കാം. പതിനഞ്ച് മിനിട്ട് ഇവ ഇട്ട് തിളപ്പിക്കാം. മധുരത്തിന് തോനോ പഞ്ചസാരയോ ചേര്‍ക്കാം. ചൂടോടെ തന്നെ കുടിക്കാം. നെഞ്ചിലെ എല്ലാ പ്രശ്നത്തെയും മാറ്റിതരും.

നല്ല ശ്വസനം
മൂക്കടപ്പും നെഞ്ചിലെ പ്രശ്നങ്ങളും പകര്‍ച്ചപനിയും ആവി പിടിച്ച് മാറ്റാം. ടവല്‍ തലയിലൂടെ മറച്ച് പിടിച്ച് ചൂടുള്ള ആവിപിടിക്കുന്നത് ശ്വാസോച്ഛ്വാസപരമായ അസുഖങ്ങള്‍ക്കും ചുമയ്ക്കും പരിഹാരമാണ്. വെള്ളത്തില്‍ വിക്സോ ഔഷധഗ്രന്ഥാതികളോ ഇട്ടാല്‍ നല്ലതാണ്.

ചുമ മാറ്റാം
തേനും ഇരട്ടിമധുരവും ചേര്‍ത്തുള്ള ചൂടു ചായ ചുമയ്ക്ക് പരിഹാരമാണ്. ചുമ മൂലമുണ്ടാകുന്ന നെഞ്ചു വേദനയ്ക്കും ഇത് സഹായകമാകും. കിടക്കുന്നതിനുമുന്പ് ഇത് കുടിച്ച് കിടക്കുന്നത് നല്ലതാണ്.

ആസ്തമ
കടുക് എണ്ണയും അത്തിപ്പഴവും ആസ്തമ രോഗികള്‍ക്ക് നല്ലൊരു മരുന്നാണ്. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം ആസ്തമ രോഗികളെ ഏറെ ബുദ്ധിമുട്ടിക്കും. കടുക് എണ്ണ നെഞ്ചിലും പുറത്തും മസാജ് ചെയ്യാം. ഇത് നല്ല സുഖം തരും. വേനല്‍ക്കാലത്ത് ഉണ്ടാകുന്ന അത്തിപ്പഴം ഉണക്കിയെടുത്ത് രാത്രി വെള്ളത്തില്‍ മുക്കിവെയ്ക്കുക. രാവിലെ ഇതിന്റെ വെള്ളം വെറുവയറ്റില്‍ കുടിക്കുന്നതും വളരെ നല്ലതാണ്.

പകര്‍ച്ചപ്പനി
പകര്‍ച്ചപ്പനി എന്ന വൈറല്‍ അണുബാധ കാലാവസ്ഥ മാറുമ്പോള്‍ എല്ലാവര്ക്കും പിടിപ്പെടുന്നതാണ്. പോഷകമൂല്യങ്ങളുള്ള പഴവര്‍ഗങ്ങളും ആഹാരങ്ങളും കഴിക്കുന്നതിലൂടെ ഇതിനോട് പോരാടാം. സൂപ്പ്, ചിക്കന്‍, മത്സ്യം കൂടാതെ ധാരാളം വെള്ളവും കുടിക്കാം. ഇത് ശരീരത്തിലെ പനിയെ പെട്ടെന്ന് ഇല്ലാതാക്കും.

സന്ധി വേദന
ചൂടുകാലത്ത് സാധാരണയായി ഉണ്ടാകുന്ന രോഗമാണ് സന്ധി വേദന. മത്സ്യങ്ങലും, വൈറ്റമിന്‍ ഡി അടങ്ങിയ മുട്ടയും കഴിക്കുന്നത് ഇതിനു പരിഹാരമാണ്.

ചുണ്ടിലെ വിടവ്
ചൂടുകാലത്ത് ചുണ്ട് നന്നായി വരണ്ടു പോകും. ഇത് ചുണ്ട് വിണ്ടുകീറുന്നതിനും നീറുന്നതിനും കാരണമാകുന്നു. എട്ടോ പത്തോ ഗ്ലാസ് വെള്ളം ദിവസവും കുടിക്കണം. ലിപ് ബാം ചുണ്ടില്‍ പുരട്ടാം. കുക്കുമ്പറില്‍ 90 ശതമാനം ജലാംശം അടങ്ങിയതിനാല്‍ ഇവ ചെറുതായി മുറിച്ച് ചുണ്ടില്‍ വെക്കുന്നതും നല്ലതാണ്.

വരണ്ട ചര്‍മം
തണുപ്പില്‍ നിന്നും ചൂടിലേക്ക് മാറുമ്പോള്‍ ചര്‍മത്തിന് പല പ്രശ്നങ്ങളും ഉണ്ടാകുന്നു. സൗന്ദര്യത്തെ കാത്തുസൂക്ഷിക്കുന്നവരുടെ പ്രധാന പ്രശ്ന ഇതാണ്. അവോക്കാഡോ എന്ന പഴവും ധാന്യത്തിന്റെ പേസ്റ്റും തേനും ചേര്‍ത്തുള്ള മിശ്രിതം ശരീരത്തില്‍ പുരട്ടാം. വരണ്ട ചര്‍മത്തെ ഇതുകൊണ്ട് സംരക്ഷിക്കാം.

ക്ഷീണം
വിഷാദരോഗങ്ങളും മടിയും എല്ലാവര്ക്കും ഉണ്ടാകും. നല്ല ക്ഷീണവും ഉണ്ടാകും. ധാരാളം പഴവര്‍ഗങ്ങള്‍ കഴിക്കുന്നതാണ് ഇതിന് പരിഹാരം. ആപ്പിള്‍, ആപ്രികോട്ട്, മുന്തിരി, ഓറഞ്ച് തുടങ്ങിയവ കഴിക്കുക. നിങ്ങളുടെ ശരീരത്തിന് നല്ല തണുപ്പ് നല്‍കും ഇവയൊക്കെ.

ചൊറിച്ചല്
കാല് വിരലുകളിലൊക്കെ ഒരു തരം ചൊറിച്ചല് ഈ സമയത്ത് അനുഭവപ്പെടാം. ഉപ്പ് ഇട്ട ചൂടുവെള്ളത്തില്‍ കാല് മുക്കിവെക്കാം. അതിനുശേഷം ഒലിവ് ഓയിലോ വെളിച്ചെണ്ണയോ തടവാം.



Click it and Unblock the Notifications