Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
നടക്കുന്നതിന്റെ ചില ഗുണങ്ങളറിയൂ
ഏറ്റവും ലളിതവും അതേ സമയം ഏറ്റവും ഫലപ്രദവുമായ ഒരു വ്യായാമമാണ് നടക്കുകയെന്നത്. ജിമ്മില്‍ പോകാന്‍ പണമില്ലെന്നും സമയമില്ലെന്നും സന്ദര്ഭമില്ലെന്നുമെല്ലാം വിലപിയ്ക്കുന്നവര്ക്കുമുള്ള ഏറ്റവും നല്ലൊരു വ്യായാമം.
എന്നാല്‍ പലരും നടക്കുന്നതിനെ നല്ലൊരു വ്യായാമത്തിന്റെ ഗണത്തില്‍ പെടുത്തിയിട്ടില്ലെന്നതാണ് വാസ്തവം. ഭക്ഷണം കഴിച്ചാല്‍ ദഹിയ്ക്കാന്‍, അല്ലെങ്കില്‍ വയറിന്റെ കനം കുറയ്ക്കാന്‍ എന്നിങ്ങനെ മാത്രമാണ് നടപ്പിനെ പലരും കാണുന്നത്.
നടക്കുന്നതു കൊണ്ടു പലതരം ഗുണങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

തടി കുറയും
ഏറ്റവും നല്ല ഗുണം നടപ്പ് ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുമെന്നതാണ്. അതായത് തടിയും വയറുമെല്ലാം കുറയും.

ഗ്ലൈസമിക് ഇന്‍ഡെക്സ്
ഗ്ലൈസമിക് ഇന്‍ഡെക്സ് നിയന്ത്രിയ്ക്കും. അതായത് പ്രമേഹം തടയും.

ബിപി
ശരീരത്തിലെ ട്രൈഗ്ലിസറൈഡ് തോത് കുറയ്ക്കാനും ഇതുവഴി ബിപി കുറയ്ക്കാനും നടപ്പിനു കഴിയും.

ആയുസ്
നടക്കുന്നത് ആയുസു വര്ദ്ധിപ്പിയ്ക്കുമെന്നു് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വാതം
വാതരോഗത്തിനുള്ള നല്ലൊരു പ്രതിവിധിയാണിത്.

ഓര്‍മശക്തി
കൂടുതല്‍ നടക്കുന്നവര്‍ക്ക് കൂടുതല്‍ ഓര്മശക്തിയുണ്ടാകുമെന്നും ലോജിക്കല്‍ ടെസ്റ്റുകള്‍ ചെയ്യാനാകുമെന്നും പഠനങ്ങള്‍ പറയുന്നു. നടപ്പ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നതാണ് കാരണം.

സ്ട്രെസ്
സ്ട്രെസ് കുറയ്ക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗമാണ് നടക്കുകയെന്നത്.

ബാലന്‍സ്
ശരീരത്തിന്റെ ബാലന്‍സ് വര്‍ദ്ധിപ്പിയ്ക്കാന്‍ നടപ്പിനു കഴിയും.

ചിന്തിയ്ക്കാനുള്ള അവസരം
നിങ്ങള്‍ക്ക് കൂടുതല്‍ ചിന്തിയ്ക്കാനുള്ള അവസരമാണ് നടക്കുന്നതിലൂടെ ലഭിയ്ക്കുന്നത്.

മെഡിറ്റേഷന്‍ ഗുണം
ഏകാന്തമായി, ഏകാഗ്രമായുള്ള നടപ്പ് നല്ലൊരു മെഡിറ്റേഷന്റെ ഗുണമാണു നല്‍കുന്നത്,

ഏകാഗ്രത
നടപ്പ് നിങ്ങളുടെ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കും.

ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യത്തിന് നടക്കുന്നത് നല്ലതാണ്.

ഊര്‍ജം, പ്രസരിപ്പ്
പ്രകൃതിയോടിണങ്ങിച്ചേര്‍ന്നുള്ള നടപ്പ് നിങ്ങള്‍ക്ക് ഉന്മേഷവും ഊര്‍ജവും പ്രസരിപ്പുമെല്ലാം നല്‍കും. ബോളിവുഡിലെ മസില് രഹസ്യങ്ങള്‍



Click it and Unblock the Notifications
