Latest Updates
-
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം
ബോളിവുഡിലെ മസില്‍ രഹസ്യങ്ങള്‍
മസിലുകള്‍ പുരുഷകേസരികളുടെ ഒരു സ്വപ്‌നമാണ്. മസിലുള്ളവരെ സ്ത്രീകള്‍ ആരാധിക്കുന്നുവെന്നതാണ് ഇതിന് ഒരു കാരണം.
മസിലുകളില്‍ മുന്‍പര്‍ ബോളിവുഡ് താരങ്ങള്‍ തന്നെയാണ്. മസിലില്ലെങ്കില്‍ ബോളിവുഡില്‍ സ്ഥാനമില്ലെന്ന നിലയിലേക്കെത്തിയിരിക്കുന്നു കാര്യങ്ങള്‍.
ബോളിവുഡ് താരങ്ങളുടെ മസില്‍ രഹസ്യം അറിയണമെന്നില്ലേ.

ബോളിവുഡിലെ മസില്‍ രഹസ്യങ്ങള്‍
മസില്‍മാന്‍മാരില്‍ എടുത്തു പറയേണ്ട പേര് ഹൃത്വിക് റോഷന്റേതു തന്നെയാണ്. മറ്റുള്ള ഖാന്‍മാരും മാന്‍മാരും മസിലില്‍ പണിതു തുടങ്ങിയപ്പോഴേ തരക്കേടില്ലാത്ത ഒരു മസില്‍ ഹൃത്വിക് സ്വന്തമാക്കിയിരുന്നു. ഇപ്പോഴും കാര്യമായ കേടുപാടില്ലാതെ ഹൃത്വികിന്റെ മസില്‍ നില നില്‍ക്കുന്നുമുണ്ട്.

ബോളിവുഡിലെ മസില്‍ രഹസ്യങ്ങള്‍
ദിവസവും ജിമ്മില്‍ പോയി അധ്വാനിക്കുന്ന രീതിയൊന്നും ഇദ്ദേഹത്തിനില്ല. ആഴ്ചയില്‍ നാലഞ്ചു ദിവസം മാത്രം. അതും രാവിലെയും വൈകീട്ടുമായാണ് വ്യായാമം ചെയ്യുക. അധികവും കാര്‍ഡിയോ വ്യായാമങ്ങള്‍. രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന വ്യായാമ മുറകളില്‍ കാര്‍ഡിയോക്കു പുറമെ ബൈസെപ്‌സ് വ്യായാമങ്ങളും ഹൃത്വിക് ചെയ്യും.

ബോളിവുഡിലെ മസില്‍ രഹസ്യങ്ങള്‍
ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിയ്ക്കും. * വ്യായാമത്തിന് മുക്കാല്‍ മണിക്കൂറിന് ശേഷം മാത്രം ഭക്ഷണം കഴിയ്ക്കും. * ഉപ്പ്, എരിവ് തുടങ്ങിയവ ഭക്ഷണത്തില്‍ നിന്നും കഴിവതും ഒഴിവാക്കും. * വറുത്ത ഭക്ഷണം, പാലുല്‍പന്നങ്ങള്‍ എന്നിവയും ഹൃത്വിക് ഉപയോഗിക്കാറില്ല. * ഭക്ഷണം കഴിയ്ക്കുമ്പോള്‍ വയര്‍ നിറയെ കഴിയ്ക്കില്ല. 30 ശതമാനമെങ്കിലും വയറ്റില്‍ ബാക്കി സ്ഥലം കാണും. * പുകവലി, മദ്യപാനശീലങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന നടന്‍ കൂടിയാണ് ഹൃത്വിക്. *

ബോളിവുഡിലെ മസില്‍ രഹസ്യങ്ങള്‍
മറ്റുള്ളവരെപ്പോലെയല്ല, മാസത്തില്‍ നാലോ അഞ്ചോ ദിവസം മാത്രമാണ് അമീര്‍ ജിംനേഷ്യത്തില്‍ പരിശീലനം നേടാറ്. അതും രണ്ടു മണിക്കൂര്‍ മാത്രം. ഒരു മണിക്കൂര്‍ നേരം കാര്‍ഡിയോ വ്യായാമങ്ങള്‍ക്കായി അമീര്‍ ഖാന്‍ മാറ്റി വച്ചിരിക്കുന്നു. ബാക്കി സമയം ട്രൈസെപ്‌സ്, ബൈസെപ്‌സ്, പുള്‍ അപ്, ക്രഞ്ചസ് എന്നിവയു ചെയ്യും.

ബോളിവുഡിലെ മസില്‍ രഹസ്യങ്ങള്‍
സമയം കിട്ടുമ്പോള്‍ ബാഡ്മിന്റണ്‍ കളിയ്ക്കുക, സൈക്കിള്‍ ചവിട്ടുക തുടങ്ങിയ വ്യായാമങ്ങള്‍ക്കും അമീര്‍ഖാന്‍ സമയം കണ്ടെത്താറുണ്ട്. സ്റ്റിറോയ്ഡുകളോ കൊഴുപ്പു കളയാനുള്ള മറ്റ് കൃത്രിമ വഴികളോ ഈ നടന്‍ ഉപയോഗിക്കാറുമില്ല.
ഭക്ഷണകാര്യത്തിലും അമീര്‍ ഖാന് ചിട്ടകളുണ്ട്.

ബോളിവുഡിലെ മസില്‍ രഹസ്യങ്ങള്‍
നെയ്യ്, വെണ്ണ തുടങ്ങിയ ഭക്ഷണങ്ങളൊന്നും തന്നെ അമീര്‍ഖാന്‍ കഴിയ്ക്കാറില്ല. പാലുല്‍പന്നങ്ങള്‍ ഒഴിവാക്കുമെങ്കിലും ചോക്ലേറ്റ് മില്‍ക് ഷേയ്ക്ക് കുടിയ്ക്കം. ശരീരത്തിന് ഊര്‍ദജം ലഭിക്കാനാണ് ഇത്. ദിവസവും എട്ടു പത്ത് മുട്ട വെള്ളയും ഈ നടന്റെ ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുന്നു. ഗോതമ്പരിയാണ് അമീര്‍ ഖാന്‍ ഉച്ചഭക്ഷണമായി ഉപയോഗിക്കുന്നത്.

ബോളിവുഡിലെ മസില്‍ രഹസ്യങ്ങള്‍
ആഷിക് ആവാരയില്‍ ചോക്ലേറ്റ് ഇമേജിലെത്തിയ സെയ്ഫ് അലി റേസിലെത്തിയപ്പോഴേക്കും മസില്‍മാനായി മാറിക്കഴിഞ്ഞു. ഈ മസിലിനു പിന്നിലുള്ള അധ്വാനവും ചിട്ടകളും ചില്ലറയൊന്നുമല്ല. സത്യജിത് ചൗരസ്യ എന്ന ഫിസിക്കല്‍ ട്രെയിനറുടെ കീഴിലെ പരിശീലനമാണ് പ്രധാന കാര്യം.

ബോളിവുഡിലെ മസില്‍ രഹസ്യങ്ങള്‍
വാം അപ്പോടെ തുടങ്ങുന്ന വ്യായാമം സ്‌ട്രെച്ചിംഗ്, കിക്ക് ബോക്‌സിംഗ്, സ്‌കിപ്പിംഗ്, എന്നിവയിലെത്തും. ബോക്‌സര്‍മാര്‍ ചെയ്യുന്ന ഷാഡോ ട്രെയിനിംഗും സെയ്ഫിന്റെ വ്യായാമമുറയില്‍ പെടുന്നു.

ബോളിവുഡിലെ മസില്‍ രഹസ്യങ്ങള്‍
ഡയറ്റിന്റെ കാര്യത്തിലും ചിട്ട പാലിക്കുന്നയാളാണ് ഛോട്ടാ നവാബ്. നോണ്‍വെജിറ്റേറിയനാണെങ്കിലും ശരീരത്തിനു വേണ്ടി ചിലപ്പോള്‍ പൂര്‍ണവെജിറ്റേറിയനായും സെയ്ഫ് ചിട്ട പാലിക്കും.

ബോളിവുഡിലെ മസില്‍ രഹസ്യങ്ങള്‍
ഇക്കാര്യത്തില്‍ എടുത്തു പറയേണ്ടത് അക്ഷയ് കുമാറിനെയാണ്. കാരണം മസിലും കൊണ്ട് ആദ്യം വന്നത് ഇദ്ദേഹം തന്നെ.മാര്‍ഷ്യല്‍ ആട്‌സ്, ബോക്‌സിംഗ്, യോഗ, നീന്തല്‍ തുടങ്ങിയവ അക്ഷയിന്റെ വ്യായാമ ക്രമത്തില്‍ പെടുന്നു. മകനൊപ്പം ഇടയ്ക്കിടെ ട്രക്കിംഗിനും പോകുവാനും അക്ഷയ് സമയം കണ്ടെത്തുന്നു.

ബോളിവുഡിലെ മസില്‍ രഹസ്യങ്ങള്‍
സമയമില്ലെന്ന കാരണം പറഞ്ഞ് വ്യായാമം അക്ഷയ് മുടക്കാറില്ല. ഷൂട്ടിംഗ് തിരക്കിനിടയിലും രാവിലെയോ രാത്രിയോ ഇദ്ദേഹം ജിമ്മില്‍ സമയം ചെലവഴിക്കും. ഇടയ്ക്ക് ബാസ്‌കറ്റ് ബോളും കളിക്കും.

ബോളിവുഡിലെ മസില്‍ രഹസ്യങ്ങള്‍
വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് തന്റെ ആരോഗ്യരഹസ്യമെന്നും അക്ഷയ് വെളിപ്പെടുത്തു. വലിച്ചു വാരി കഴിയ്ക്കാറില്ല. മാത്രമല്ലാ, ചായയും കാപ്പിയുമൊന്നും കുടിയ്ക്കാറുമില്ല. മദ്യപാനം, പുകവലി ശീലങ്ങളുമില്ല. ഉറക്കത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ചക്ക് അദ്ദേഹം തയ്യാറല്ല. നേരെത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുക എന്നതാണ് ശീലം. ഷൂട്ടിംഗില്ലെങ്കില്‍ രാത്രി 7.30ന് കിടക്കും. രാവിലെ 4.30ന് ഉണരുകയും ചെയ്യും.

ബോളിവുഡിലെ മസില്‍ രഹസ്യങ്ങള്‍
ബോളിവുഡിലെ ഫിറ്റ് ശരീരം കാത്തുസൂക്ഷിക്കുന്നവരില്‍ സഞ്ജയ് ദത്തിന് പ്രധാന സ്ഥാനമുണ്ട്. ഇദ്ദേഹത്തിന്റെ ഡയറ്റ് രഹസ്യങ്ങള്‍ അറിയണമെന്നില്ലേ,

ബോളിവുഡിലെ മസില്‍ രഹസ്യങ്ങള്‍
ആല്‍ക്കഹോളും ഉപ്പുമില്ലാത്ത ഡയറ്റാണ് സഞ്ജയ് ദത്ത് പിന്‍തുടരുന്നത്. ചിക്കന്‍ ബ്രെസ്റ്റ്, പച്ചക്കറികള്‍, മുട്ട വെള്ള, മത്സ്യം, പച്ചക്കറികള്‍ എന്നിവയടങ്ങിയ ഭക്ഷണക്രമമാണ് സഞ്ജു ബാബയുടേത്. സ്‌നാക്‌സായി കഴിയ്ക്കുന്നത് നട്‌സും ഫ്രൂട്‌സും. വ്യായാമവും ഇദ്ദേഹത്തിന് വളരെ പ്രധാനം.

ബോളിവുഡിലെ മസില്‍ രഹസ്യങ്ങള്‍
ഞായറാഴ്ച ഒഴികെ ബാക്കിയെല്ലാ ദിവസങ്ങളിലും രാവിലെയും വൈകീട്ടും സഞ്ജയ് ദത്ത് വ്യായാമം ചെയ്യും. വണ്ണം വര്‍ദ്ധിച്ചപ്പോള്‍ മിക്‌സ്ഡ് മാര്‍ഷ്യല്‍ ആട്‌സും ഇദ്ദേഹം പരിശീലിക്കുമായിരുന്നു. കാര്‍ഡിയോ വാസ്‌കുലാര്‍ വ്യായാമം, സ്പിന്നിംഗ്, ഏറോബിക്‌സ്, ഡംമ്പെല്‍സ് തുടങ്ങിയവയും സഞ്ജയ് ദത്തിന്റെ വ്യായാമമുറകളില്‍ പെടുന്നു.

ബോളിവുഡിലെ മസില്‍ രഹസ്യങ്ങള്‍
അഞ്ചടി എട്ടിഞ്ച് ഉയരവും 74 കിലോ തൂക്കവുമുള്ള സല്‍മാന്‍ ഖാന്‍ 1000 പുഷ്അപ് വരെ വ്യായാമം ചെയ്യുമ്പോള്‍ ആവര്‍ത്തിക്കാറുമുണ്ട്. നെഞ്ചിലേയും കൈകളിലേയും മസിലുകളെ കേന്ദ്രീകരിച്ചുള്ള വ്യായാമങ്ങളാണ് സല്ലു ഭായ് കൂടുതല്‍ ചെയ്യുന്നത്.

ബോളിവുഡിലെ മസില്‍ രഹസ്യങ്ങള്‍
സൈക്കിള്‍ ചവിട്ടിയാണ് സല്‍മാന്‍ വ്യായാമം തുടങ്ങുന്നത്. ഇത് വ്യായാമം മാത്രമല്ലാ, ഒരു വിനോദം കൂടിയാണ് ഇദ്ദേഹത്തിന്. ആഴ്ചയില്‍ ആറു ദിവസം രണ്ടു മണിക്കൂറെങ്കിലും വ്യായാമം ചെയ്യും. പുഷ് അപിനു പുറമെ 2000ളം സിറ്റ് അപ്, 500 ക്രഞ്ചസ് എന്നിവയും വ്യായാമമുറകളില്‍ പെടും. കാര്‍ഡിയോ വാസ്‌കുലാന്‍ വ്യായാമങ്ങളും ഇതില്‍ പെടുന്നു. ദിവസവും 15 മിനിറ്റ് ട്രെഡ് മില്‍ ഉപയോഗിക്കുകയും ചെയ്യും.

ബോളിവുഡിലെ മസില്‍ രഹസ്യങ്ങള്‍
സിക്‌സ് പാക്‌സ് സ്വന്തമാക്കാന്‍ മറ്റേതു നടന്മാരെപ്പോലെയും ഷാറൂഖിനുമുണ്ട്, ഡയറ്റ്-ഫിറ്റ്‌നസ് തന്ത്രങ്ങള്‍. 100 പുഷ്അപ്, 60 പുള്‍അപ് എന്നിവ വീതം ദിവസേന ചെയ്യാറുണ്ടായിരുന്നുവെന്നാണ് കിംഗ് ഖാന്റെ സാക്ഷ്യപ്പെടുത്തല്‍.

ബോളിവുഡിലെ മസില്‍ രഹസ്യങ്ങള്‍
ഇപ്പോഴും ആഴ്ചയില്‍ നാലു ദിവസം വ്യായാമം ചെയ്യുവാന്‍ ഈ താരം ശ്രദ്ധിക്കുന്നു. ഇതില്‍ അര മണിക്കൂര്‍ വെയ്റ്റ് ലിഫ്റ്റിംഗിനാണ് ഉപയോഗിക്കാറ്.

ബോളിവുഡിലെ മസില്‍ രഹസ്യങ്ങള്‍
വ്യായാമത്തിനു പുറമെ ഭക്ഷണകാര്യത്തിലും ഷാറൂഖ് ഏറെ ശ്രദ്ധിക്കുന്നുണ്ട്. ചോറോ ചപ്പാത്തിയോ കഴിയ്ക്കുന്ന ഇദ്ദേഹം ധാരാളം വെള്ളവും ഉപയോഗിക്കും. വറുത്തതിനു പകരം ഗ്രില്‍ ഫുഡാണ് ഷാറൂഖ് ഉപയോഗിക്കുന്നത്. ഡെസെര്‍ട്ട് പോലുള്ളവ തടി കൂട്ടുമെന്നതു കൊണ്ടുതന്നെ ഒഴിവാക്കുകയും ചെയ്യും.



Click it and Unblock the Notifications











