Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പീച്ചിങ്ങയുടെ ആരോഗ്യഗുണങ്ങള്‍
പീച്ചിങ്ങ നമ്മുടെ നാട്ടില്‍ വളരെ സുലഭമായി ലഭിക്കുന്ന ഒരു പച്ചക്കറിയാണ്. എന്നാല്‍ പലപ്പോഴും അതിന്റെ ആരോഗ്യഗുണത്തെക്കുറിച്ച് നാം അജ്ഞരാണ് എന്നുള്ളതാണ് സത്യം. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷ്യവസ്തുവാണ് പീച്ചിങ്ങ. ഭക്ഷണശേഷം ഇതെല്ലാം തടി കൂട്ടും!!
നിരവധി പേരുകളിലാണ് പീച്ചിങ്ങ അറിയപ്പെടുന്നത് എന്നത് സത്യം. എന്നാല്‍ മെലിഞ്ഞിരിക്കുന്ന ആ സുന്ദരിയുടെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തവയാണ് എന്നതാണ് സത്യം. മധുരത്തോടുള്ള താല്പര്യം കുറയ്ക്കാം......
ആരോഗ്യസംരക്ഷണത്തിനു മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും പീച്ചിങ്ങയുടെ പങ്ക് വളരെ വലുതാണ്. നിര്‍ബന്ധമായും നാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പീച്ചിങ്ങ. എന്തൊക്കെയാണ് പീച്ചിങ്ങയുടെ ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം.

ഉഷ്ണം കുറയ്ക്കുന്നു
പീച്ചിങ്ങ മാത്രമല്ല പീച്ചിങ്ങയുടെ ഇലയും ധാരാളം ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്. അതുകൊണ്ടു തന്നെ ശരീരത്തിലുണ്ടാകുന്ന അമിത ഉഷ്ണത്തിന് പരിഹാരമാണ് പീച്ചിങ്ങയും പീച്ചിങ്ങയുടെ ഇലയും.

തടി കുറയ്ക്കുന്നു
നാരുകളാല്‍ സമ്പുഷ്ടമാണ് പീച്ചിങ്ങ. ഇത് ശരീരത്തിലെ അമിത കലോറി എരിച്ചു കളയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. അതുകൊണ്ടു തന്നെ അമിത ഭാരമുള്ളവര്‍ പീച്ചിങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

പ്രമേഹത്തെ നിയന്ത്രിക്കുന്നു
പ്രമേഹത്തെ നിയന്ത്രിക്കാനുള്ള കഴിവ് പീച്ചിങ്ങയ്ക്കുണ്ട്. ഡയബറ്റിക് ഡയറ്റ് ഫോളോ ചെയ്യുന്നവര്‍ക്ക് പീച്ചിങ്ങ നല്ലൊരു മരുന്നാണ് എന്നതാണ് സത്യം.

കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നു
കൊളസ്ട്രോള്‍ നിന്ത്രിക്കുന്നതില്‍ പീച്ചിങ്ങ വഹിക്കുന്ന പങ്ക് അത്ഭുതാവഹമാണ്. എന്തുകൊണ്ടെന്നാല്‍ പീച്ചിങ്ങയില്‍ അടങ്ങിയിട്ടുള്ള സെല്ലുലോസിന്റെ പ്രവര്‍ത്തനം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

അകാല നരയെ തടയുന്നു
പീച്ചിങ്ങ ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയില്‍ മിക്സ് ചെയ്ത് തേച്ചാല്‍ മതി അകാല നരയും മുടി കൊഴിച്ചിലും മാറും എന്നുള്ളതാണ് സത്യം. കൂടാതെ മുടിയുടെ വേരുകളെ ബലമുള്ളതാക്കാനും സഹായിക്കുന്നു ഈ മിശ്രിതം.

ചര്‍മ്മരോഗങ്ങളെ ചെറുക്കുന്നു
ചര്‍മ്മരോഗങ്ങളെ ചെറുക്കുന്നതില്‍ പീച്ചിങ്ങയ്ക്ക് അതിപ്രധാനമായ പങ്കുണ്ട്. ത്വക്കിലുണ്ടാകുന്ന പല രോഗങ്ങളും പരിഹരിക്കുന്നതിന് പീച്ചിങ്ങയ്ക്കു കഴിയും എന്നതാണ് സത്യം.

രക്തശുദ്ധീകരണം നടത്തുന്നു
ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവും പീച്ചിങ്ങയ്ക്കുണ്ട്. അതുകൊണ്ടു തന്നെ പീച്ചിങ്ങ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ പീച്ചിങ്ങയ്ക്കുള്ള പങ്ക് അത്ഭുതാവഹമാണ്. എന്ത് രോഗത്തിനും പ്രതിവിധിയായി പീച്ചിങ്ങ ഉപയോഗിക്കാം എന്നുള്ളതാണ് സത്യം.

കരളിന്റെ ആരോഗ്യം സംരക്ഷിക്കും
കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ പീച്ചിങ്ങ മുന്‍പന്തിയിലാണ്. അതുകൊണ്ടു തന്നെ പീച്ചിങ്ങ എന്നും കഴിക്കുന്നത് കരളിനെ പൊന്നു പോലെ സംരക്ഷിക്കാന്‍ ഇടവരുത്തും.

അള്‍സറിന് പ്രതിവിധി
പീച്ചിങ്ങ കഴിക്കുന്നത് അള്‍സറിനെ പ്രതിരോധിക്കും. മാത്രമല്ല ഇത് ശരീരത്തെ തണുപ്പിക്കുകയും ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുകയും ചെയ്യും.



Click it and Unblock the Notifications
