Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
നാല് ഭക്ഷണം, രണ്ട് വ്യായാമം, കുടവയര്‍ പോയി
വയറിന്റെ കാര്യത്തില്‍ പൊടിക്കൈകള്‍ എത്ര ചെയ്തിട്ടും യാതൊരു കാര്യവുമില്ല. അതുകൊണ്ടൊന്നും തന്നെ കുടവയര്‍ കുറയുന്നില്ലെന്ന പരാതി മാത്രം ബാക്കി. എന്നാല്‍ ഇന്‍ ഇതും കൂടിയൊന്നു പരീക്ഷിച്ചു നോക്കൂ. അധികമൊന്നും ഇല്ല, നാലു തരം ഭക്ഷണം, രണ്ടു തരം വ്യായാമം, ഏത് കുറയാത്ത വയറും കുറയും എന്നത് സത്യം. കുടവയറിനെ നിലയ്ക്കു നിര്‍ത്തും ജ്യൂസ്
എന്നാല്‍ വയര്‍ കുറയ്ക്കാന്‍ ഏതൊക്കെ ഭക്ഷണം എന്നതാണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്. അതായത് കണ്ണിക്കണ്ടതൊക്കെ വലിച്ചു വാരി തിന്നുന്ന കാര്യത്തില്‍ അല്പം നിയന്ത്രണം വെച്ചെ മതിയാവൂ. എന്തൊക്കെയാണ് വയര്‍ കുറയ്ക്കുന്ന അത്ഭുത ഭക്ഷണങ്ങള്‍ എന്നു നോക്കാം, അത് കഴിഞ്ഞു ചെയ്യേണ്ട വ്യായാമവും. തടി പ്രശ്നമെങ്കില്‍ രാത്രി ഇവ കഴിയ്ക്കരുത്

പ്രോട്ടീന്‍ സമ്പുഷ്ടം ഭക്ഷണം
മുട്ട, ചിക്കന്‍ തുടങ്ങിയവ കഴിക്കണം, കഴിച്ചേ മതിയാവൂ, എന്നാല്‍ പലപ്പോഴും കഴിക്കുന്നതിന്റെ അളവിന്റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകണമെന്നു മാത്രം. പ്രത്യേകിച്ച് കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രമിക്കുക.

ക്രിയാറ്റിന്‍ ഉള്‍പ്പെടുത്തുക
ക്രിയാറ്റിന്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിയ്ക്കുക. ഇത് മസിലിനെ ബലപ്പെടുത്തുകയും അമിനോ ആസിഡിന്റെ പ്രവര്‍ത്തനം നല്ല രീതിയിലാക്കുകയും ചെയ്യും. മത്സ്യം ഇത്തരത്തില്‍ ക്രിയാറ്റിന്‍ ധാരാളം അടങ്ങിയ ഒന്നാണ്.

തുവരപ്പരിപ്പ്
തുവരപ്പരിപ്പും പരിപ്പു വര്‍ഗ്ഗങ്ങളും കുടവയര്‍ കുറയ്ക്കുന്ന ഭക്ഷണമാണ്. കുറച്ചു ദിവസം തുവരപ്പരിപ്പ് കഴിച്ചാല്‍ അതുണ്ടാക്കുന്ന മാറ്റം ശരീരത്തില്‍ പ്രകടമാകുന്നതാണ്. തുവരപ്പരിപ്പ് മാത്രമല്ല പയര്‍ വര്‍ഗ്ഗത്തില്‍ പെട്ട ഭക്ഷണങ്ങളെല്ലാം തടി കുറയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ തടി കുറയ്ക്കുന്നതിന് ബെസ്റ്റാണെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ പലപ്പോഴും ഗ്രീന്‍ ടീ കുടിയ്ക്കേണ്ട രീതിയില്‍ കുടിച്ചാലേ ഫലമുള്ളൂ. രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നതാണ് ഉത്തമം ഇതിനോടൊപ്പം അല്പം തേനും കൂടി ചേര്‍ത്താല്‍ ഉഷാറാവും.

പുഷ് അപ്
ദിവസേന ഇരുന്നുള്ള പണി ചെയ്യുന്നവരില്‍ കുടവയര്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഇത്തരത്തിലുള്ളവരാണ് പുഷ്അപ് ചെയ്യേണ്ടത്. ഇത് അമിതവണ്ണം കുറയ്ക്കുകയും കുടവയര്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

ബര്‍പീസ്
ബര്‍പീസ് ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയാന്‍ ഏറ്റവും നല്ലതാണ്. എന്നാല്‍ ഇതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ഈ വ്യായാമം ശീലമാക്കുന്നതിലൂടെ ശരീരത്തിലെ കലോറിയുടെ അളവ് കുറയുന്നു. ഇത് കുടയവര്‍ എന്ന ഭീകരനെ തുടച്ചു നീക്കുന്നു.



Click it and Unblock the Notifications
