Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
അത്താഴം വൈകിയാല്‍
രാത്രി വൈകി അത്താഴം കഴിക്കുന്നത് പൊണ്ണത്തടിയ്ക്ക് കാരണമാകുമെന്ന് നമ്മളില്‍ ഏറെപേരും വിശ്വസിക്കുന്നുണ്ട്. എന്ത് കഴിക്കുന്നു എന്നതാണ് ഭാരം കൂടുന്നതിന് പ്രധാന കാരണം.
എന്നാല്‍, കലോറി കൂടിയ ആഹാരങ്ങള്‍ രാത്രിയില്‍ കഴിച്ചിട്ട് ഉടന്‍ തന്നെ കിടന്നുറങ്ങുന്നത് ശരീര ഭാരം കൂടാന്‍ കാരണമാകും. അതിനാല്‍ രാത്രി വൈകി അത്താഴം കഴിക്കുന്നത് ഒഴിവാക്കുക. ആരോഗ്യകരമായി പാല് കുടിയ്ക്കാം
അത്താഴം വൈകിയാലുള്ള ചില പ്രശ്നങ്ങള്‍

ഉറക്കത്തിന് തടസ്സം
രാത്രി വൈകി ഭക്ഷണം കഴിച്ചിട്ട് ഉറങ്ങുന്നത് നിങ്ങളുടെ ഉറക്ക രീതിയെ തകരാറിലാക്കും . പ്രത്യേകിച്ച് എരിവുള്ള ഭക്ഷണങ്ങളാണ് കഴിച്ചതെങ്കില്‍. നിങ്ങള്‍ക്ക് ശരിക്കും വിശക്കുന്നുണ്ടെങ്കില്‍ വളരെ ലളിതമായിട്ട് എന്തെങ്കിലും കഴിക്കുക. കഫീനും മദ്യവും ഒഴിവാക്കുക. ഇവ രണ്ടും ഉറക്കത്തിന് തടസ്സമുണ്ടാക്കുന്നവയാണ്.

ലഘുഭക്ഷണം
ലഘുഭക്ഷണങ്ങള്‍ അനാവശ്യമായി കലോറി ഉയര്‍ത്തുകയും ശരീര ഭാരം കൂട്ടുകയും ചെയ്യും. സമയത്തിന് ഉറങ്ങാന്‍ കഴിയുന്നില്ല എങ്കില്‍ എന്തെങ്കിലും ചവയ്ക്കാനുളള തോന്നലുണ്ടാവും. രാത്രി വൈകിയുള്ള ലഘുഭക്ഷണം ഒഴിവാക്കുക . ശരീര ഭാരം കൂടാന്‍ ഇത് കാരണമാകും.

മൂത്രം ഒഴിക്കാനുള്ള തോന്നല്‍
രാത്രി വൈകി ആഹാരം കഴിക്കുന്നത് മൂലം രാത്രിയില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നല്‍ ഉണ്ടാക്കും. ഇതിനായി ഇടയ്ക്കിടെ ഉണരുന്നത് ഉറക്കത്തിന് തടസ്സമുണ്ടാക്കും.

അസിഡിറ്റി
രാത്രി വൈകി ആഹാരം കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകാറുണ്ട്. അസിഡിക് ആയിട്ടുള്ള ആഹാരങ്ങള്‍ കഴിച്ചിട്ട് പെട്ടെന്ന് ഉറങ്ങാന്‍ കിടന്നാല്‍ അസിഡിറ്റി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഉറങ്ങാന്‍ കിടക്കുന്നതിനും വളരെ നേരത്തെ ആഹാരം കഴിച്ച് ശീലിക്കുക.



Click it and Unblock the Notifications
