Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഈ ക്യാന്‍സറൊക്കെ എന്നാ ഉണ്ടായേ?
ക്യാന്‍സര്‍ എന്ന വിഷവിത്തിന്റെ കീഴിലാണ് ഇന്ന് നാം ഓരോരുത്തരും ജീവിയ്ക്കുന്നത്. ഇതിനെല്ലാം കാരണക്കാര്‍ നമ്മള് തന്നെയാണ് എന്നതും ശ്രദ്ധേയമാണ്. നമ്മുടെ അശ്രദ്ധയും ജീവിത രീതിയുമാണ് പലപ്പോഴും ക്യാന്‍സറിനെ നമ്മളോട് കൂടുതല്‍ അടുപ്പിക്കുന്നത്. ക്യാന്‍സര്‍ മാത്രമല്ല മാരകമായ പല രോഗങ്ങളും നമ്മളില്‍ അരങ്ങ് വാഴാന്‍ കാരണം നമ്മള് തന്നെയാണ് എന്നതാണ് സത്യം. ഈ ക്യാന്‍സറൊക്കെ ഇത്രേ ഉള്ളൂ....
ക്യാന്‍സര്‍ വിവിധ തരത്തിലുണ്ട് വിവിധ അവയവങ്ങളെ ക്യാന്‍സര്‍ ബാധിയ്ക്കാം. എന്നാല്‍ വയറിലെ ക്യാന്‍സറിനെ തുരത്താന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാം. പലപ്പോഴും നമ്മള് വേണ്ടെന്നു പറഞ്ഞു കളയുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കായിരിക്കും ഇത്തരത്തില്‍ ക്യാന്‍സര്‍ ചെറുക്കാനുള്ള കഴിവ് കൂടുതല്‍.
വയറിലുണ്ടാകുന്ന ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ എന്തൊക്കെയാണ് നമ്മള് ചെയ്യേണ്ടതെന്നു നോക്കാം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കണമെന്നു നോക്കാം. ക്യാന്‍സറിനെതിരെ കഞ്ചാവ്!!

ഉരുളക്കിഴങ്ങ് നിസ്സാരനല്ല
ഉരുളക്കിഴങ്ങ് നമ്മളില്‍ പലര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ പലപ്പോഴും ഉരുളക്കിഴങ്ങിനെ ഭക്ഷണത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ നമ്മള് ചില ന്യായങ്ങള്‍ പറയാറുണ്ട്. എന്നാല്‍ ഇനി വയറ്റിലുണ്ടാകുന്ന ക്യാന്‍സറിനെ ചെറുക്കാന്‍ ഉരുളക്കിഴങ്ങ് ശീലമാക്കിക്കോളൂ.

കാബേജ് തൊട്ടു പിറകെ
തൊട്ടു പിറകേ തന്നെ ക്യാബേജും ഉണ്ട്. ഇതിനു കാരണമാകട്ടെ ക്യാബേജില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ തന്നെ ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു. പ്രത്യേകിച്ചും വയറിലുണ്ടാകുന്ന ക്യാന്‍സറിന് പരിഹാരമാണ് ക്യാബേജ്.

വിദേശിയെങ്കിലും കോളിഫഌര്‍
വിദേശിയാണെങ്കിലും ക്യാന്‍സറിന്റെ കാര്യത്തില്‍ വിദേശിയെന്നോ സ്വദേശിയെന്നോ ഇല്ല. അതുകൊണ്ട് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ഇത്രയും പറ്റിയ ഒരു പച്ചക്കറി വേറെ ഇല്ലെന്നു തന്നെ പറയാം.

വിറ്റാമിന്‍ സി
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പച്ചക്കറികളും പഴങ്ങളും ക്യാന്‍സറിനെ ചെറുക്കുന്നു. നെല്ലിക്ക ധാരാളം കഴിയ്ക്കുന്നത് വയറ്റിലെ ക്യാന്‍സറിന്റെ പൊടി പോലും പിന്നീട് നിലനിര്‍ത്തില്ല.

ആല്‍ക്കഹോള്‍ നിര്‍ത്താം
മദ്യപിക്കുന്നത് ക്യാന്‍സറിനു കാരണമാകും എന്ന് ഏത് കൊച്ചു കുട്ടിയ്ക്കും അറിയാം. എന്നാലും പലപ്പോഴും ആ ശീലം ഉപേക്ഷിക്കാന്‍ നമ്മള് തയ്യാറാവില്ല. വയറ്റിലെ ക്യാന്‍സറിന് പ്രധാന കാരണവും മദ്യപാനം തന്നെ.

ഉപ്പിന്റെ അംശം കുറച്ച്
ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ കൊടുത്താല്‍ ക്യാന്‍സറൊക്കെ എത്രയോ ചെറുത് എന്നു തോന്നാം. ഉപ്പിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ മതി വയറ്റിലെ ക്യാന്‍സറിനെ നമുക്ക് നിസ്സാരമായി തടുക്കാം.



Click it and Unblock the Notifications
