Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇരുപതാണെങ്കിലും മുപ്പതാണെങ്കിലും ശ്രദ്ധിക്കുക
ആണായാലും പെണ്ണായാലും ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട സമയത്ത് ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് അതുണ്ടാക്കുന്ന പ്രശ്നം ഒരിക്കലും പരിഹരിക്കാന്‍ പറ്റാത്തതായിരിക്കും. ഇതിന്റെ പ്രധാന കാരണം എന്നു വെച്ചാല്‍ ഈ പ്രായത്തില്‍ നമ്മള് നമ്മുടെ ഇഷ്ടത്തിനായിരിക്കും ജീവിക്കാന്‍ ആരംഭിക്കുക.
ഉറക്കമില്ലാതാകുമ്പോള്‍....
അതുകൊണ്ടു തന്നെ പല ഇഷ്ടങ്ങള്‍ക്കും നാം നമ്മുടെ ആരോഗ്യത്തേക്കാള്‍ പ്രാധാന്യം നല്‍കും. സാധാരണയായി ഈ പ്രായത്തിലുള്ളവര്‍ വരുത്തുന്ന ആരോഗ്യത്തിന് ഹാനീകരമായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആവശ്യത്തിന് ഉറങ്ങാതിരിക്കുക
സോഷ്യല്‍ മീഡിയയുടെ കടന്നു കയറ്റം ആരോഗ്യത്തേക്കാള്‍ കൂടുതല്‍ അനാരോഗ്യത്തിനായിരിക്കും വഴിവെയ്ക്കുക എന്ന കാര്യം സംശയമില്ലാത്തതാണ്. എന്നാല്‍ ഇത് ഉറക്കത്തിനുണ്ടാക്കുന്ന വിഘ്നം എത്രയെന്നും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അതിലൂടെ ആരോഗ്യം അനാരോഗ്യത്തിന് വഴിമാറും.

ആവശ്യത്തിനു വെള്ളം കുടിയ്ക്കാതിരിക്കുക
ആവശ്യത്തിന് വെള്ളം കുടിയ്ക്കാതിരിക്കുന്നതും ഈ പ്രായത്തിലാണ്. അതുകൊണ്ടു തന്നെ ഇതുണ്ടാക്കുന്ന പ്രശ്നം പിന്നീട് ഭാവിയില്‍ ഗുരുതരമായി തീരും.

മോശം ബന്ധങ്ങള്‍ക്ക് സമയം കളയുക
നിങ്ങളുടെ മാനസിക സന്തോഷം മാത്രം കണക്കിലെടുത്ത് മോശം ബന്ധങ്ങള്‍ക്കായി സമയം കളയുന്നതും നല്ലതല്ല. ഈ സമയം നമ്മുടെ ആരോഗ്യപരമായ കാര്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടി നീക്കി വെയ്ക്കുകയാണ് ചെയ്യേണ്ടത്.

ഭക്ഷണം കഴിക്കാതിരിക്കുക
ഭക്ഷണം കഴിക്കാതിരുന്നാല്‍ ഏത് പ്രായക്കാരും പിന്നീട് നല്കേണ്ടുന്ന വില വളരെ വലുതായിരിക്കും. എന്നാല്‍ യൗവ്വനാരംഭത്തില്‍ തന്നെ കാല്‍സ്യം ഉള്‍പ്പെടെയുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.

മോശം ശീലങ്ങള്‍ക്ക് തുടക്കം
മോശം ശീലങ്ങള്‍ക്ക് തുടക്കമിടുന്നതും ഈ പ്രായത്തിലാണ്. എന്നാല്‍ പലരും ഇത് ഒരു പ്രായം കഴിഞ്ഞാല്‍ ഉപേക്ഷിക്കുമെങ്കിലും അതുവരെ ഉപയോഗിച്ചതിന്റെ ക്ഷീണം അറിയുന്നതും പിന്നീടായിരിക്കും.

പഴങ്ങളും പച്ചക്കറികളും ഉപേക്ഷിക്കുക
പഴങ്ങളും പച്ചക്കറികളും ഉപേക്ഷിക്കുന്ന പ്രവണത ഈ കാലഘട്ടത്തില്‍ അല്പം കൂടുതലാണ്. അതുകൊണ്ടു തന്നെ ഇതില്‍ നിന്നും ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കാത്തത് ശാരീരികമായും മാനസികമായും നമ്മളെ തളര്‍ത്തും.

പുറമേ നിന്നുള്ള ഭക്ഷണത്തിന് പ്രാധാന്യം
ഈ പ്രായത്തിലുള്ള കൂട്ടുകെട്ടുകളില്‍ നിന്നുമുള്ള പ്രവണത പലപ്പോഴും പുറമേ നിന്ന് ഭക്ഷണം കഴിക്കുന്നതിന് നിങ്ങളെ പ്രോത്സാഹിപ്പിച്ചു കണ്ടിരിക്കും. എന്നാല്‍ ഇതുണ്ടാക്കുന്ന പ്രശ്നം അല്പം കൂടി എത്തുമ്പോള്‍ നമുക്ക് മനസ്സിലാകും.

ഡയറ്റ് എന്ന വില്ലന്‍
പലര്‍ക്കും തടി കുറയ്ക്കാനുള്ള പ്രവണത ഈ പ്രായത്തിലായിരിക്കും കണ്ടു വരുന്നത്. അവരെപ്പോലെയാകണം ഇവരെപ്പോലെയാകണം എന്നുള്ള ചിന്ത ഡയറ്റിലായിരിക്കും അവസാനിക്കുക. എന്നാല്‍ ഡയറ്റ് ആവട്ടെ പലപ്പോഴും അനാരോഗ്യത്തോടു കൂടിയുള്ളതുമായിരിക്കും.

വ്യായാമ കാര്യങ്ങളിലെ അശ്രദ്ധ
പലപ്പോഴും വ്യായാമ കാര്യങ്ങളില്‍ നമ്മളില്‍ വലിയൊരു വിഭാഗവും അശ്രദ്ധ ചെലുത്തുന്നവരാണ്. ഈ പ്രായത്തിലുള്ള മടി പലപ്പോഴും നമ്മുടെ ഭാവി തന്നെ നശിപ്പിക്കും എന്നതാണ് സത്യം.

ഉച്ചഭക്ഷണം കഴിക്കാതിരിക്കുക
ഉച്ചഭക്ഷണത്തില്‍ നിന്നും പലരും ഒഴിഞ്ഞു മാറുന്നതും ഈ പ്രായത്തില്‍ തന്നെയാണ്. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഒരിക്കലും ഒഴിവാക്കരുതെന്ന് തിരിച്ചറിയുമ്പോഴേക്കും സമയം വൈകിയിരിക്കും.



Click it and Unblock the Notifications
