Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ജിം ഇല്ലാതെയും ബീച്ച് ബോഡി!!
വേനല്‍ക്കാലം എത്തിയാല്‍ ബീച്ചുകളോടുള്ള പ്രിയം കൂടും. എന്നാല്‍, സൂര്യപ്രകാശം ഏറ്റ് ബീച്ചിലെ കളികള്‍ ആസ്വദിക്കുന്നതിന് ശരീരത്തെ തയ്യാറാക്കി എടുക്കേണ്ടതുണ്ട്. അതിന് വേണ്ടി ജിമ്മില്‍ പോകാന്‍ പലരും ഇഷ്ടപ്പെട്ടുവെന്ന് വരില്ല. ഏയ്, ബ്രേക്ഫാസ്റ്റ് കഴിച്ചില്ലേ....
ജിമ്മില്‍ പോകാതെ തന്നെ ശരീരവടിവ് നേടിയെടുക്കാന്‍ സഹായിക്കുന്ന വഴികളാണിവിടെ പറയുന്നത്.

എയറോബിക്സ്
പാര്‍ക്കുകളിലും മറ്റും വച്ച് നടത്തുന്ന എയറോബിക്സ് ക്ലാസ്സുകള്‍ നിങ്ങള്‍ക്കെവിടെയും കണ്ടെത്താന്‍ കഴിയും. ജിമ്മോ സ്ററുഡിയോയോ അവശ്യമില്ലാതെ ചെയ്യാവുന്ന സുംബാ നൃത്തം, യോഗ പോലുള്ള അടിസ്ഥാനപരമായ എയറോബിക്സ് വ്യായാമ മുറകള്‍ പരിശീലകര്‍ പഠിപ്പിക്കും.

റോക്ക് ക്ലൈമ്പിംഗ്
ഉടലിന് കുറച്ചു കൂടി വടിവ് ആഗ്രഹിക്കുന്നു എങ്കില്‍ കയറില്‍ തൂങ്ങി പാറകളില്‍ കറുന്നത് നല്ലതാണ്. ശരീരത്തിന്റെ മുകള്‍ ഭാഗത്തിന് ബലം നല്‍കുന്നതിനൊപ്പം മണിക്കൂറില്‍ 500 മുതല്‍ 900 വരെ കലോറി കുറയ്ക്കാന്‍ ഇത് സഹായിക്കും. ശരീരത്തിന്റെ പുറക് ഭാഗത്തിന്റെ ഭംഗി നല്‍കുന്നതിനൊപ്പം വയര്‍ കുറയ്ക്കാനും ഇത് സഹായിക്കും.

മൗണ്ടന്‍ ബൗക്കിങ്
ഓട്ടത്തില്‍ നിങ്ങള്‍ക്ക് താല്പര്യം ഇല്ല എങ്കില്‍ മൗണ്ടന്‍ ബൈക്കിങ് തിരഞ്ഞെടുക്കാം. യാത്ര വളരെ രസകരമായിരിക്കും എന്ന് മാത്രമല്ല ഓരോ മണിക്കൂറിലും 500 ലേറെ കലോറി നഷ്ടമാവാനും ഇത് സഹായിക്കും.

നീന്തല്‍
പുറത്ത് തണുപ്പാണെങ്കില്‍ വീടിനകത്തുള്ള നീന്തല്‍ കുളങ്ങള്‍ തിരഞ്ഞെടുക്കാം. പേശികള്‍ക്ക് ബലം നല്‍കാനും കലോറി കുറയ്ക്കാനും നീന്തല്‍ വളരെ നല്ല മാര്‍ഗ്ഗമാണ്. കടല്‍ വെള്ളത്തില്‍ കളിക്കാനുള്ള ഒരു പരിശീലനം കൂടിയാകും ഇത്. നീന്തുന്നതിലൂടെ മണിക്കൂറില്‍ 400 മുതല്‍ 900 വരെ കലോറി കുറയ്ക്കാന്‍ കഴിയും. സന്ധികളുടെ ചലനം ആയാസ രഹിതമാക്കാന്‍ സഹായിക്കും എന്നതിനാല്‍ ഏത് പ്രയത്തിലും ചെയ്യാവുന്ന വ്യായാമങ്ങളില്‍ ഒന്നാണിത്.

ബോക്സിങ്
ശരീര ഭാരം കുറയ്ക്കാനും ആകാരവടിവ് നല്‍കാനും മാത്രമല്ല ബോക്സിങ് സഹായിക്കുക എങ്ങനെ എതിരാളികളെ എതിരിടണം എന്നും ഇത് പഠിപ്പിക്കും. ഇതിനായി വിവിധ തരത്തിലുള്ള ക്ലാസ്സുകള്‍ തിരഞ്ഞെടുക്കാം. സമ്പൂര്‍ണ ബോക്സിങ് ജിം ക്ലാസ്സില്‍ ചേര്‍ന്ന് യഥാര്‍ത്ഥ മാച്ചില്‍ ചെയ്യുന്നത് പോലെ ഇടിക്കുന്നതും തടയുന്നതും എങ്ങനെ എന്ന പഠിക്കാം. അത് അല്ലെങ്കില്‍ കാര്‍ഡി ബോക്സിങ് തിരഞ്ഞെടുക്കാം. ഏത് മാര്‍ഗ്ഗമായാലും മണിക്കൂറില്‍ 400 മുതല്‍ 700 വരെ കലോറി കുറയ്ക്കാന്‍ കഴിയും.

സ്കീയിങ്
ശൈത്യകാലത്ത് മഞ്ഞിനെ പരമാവധി ഉപയോഗപ്പെടുത്താം. സ്കീയിങ്ങിലൂടെ മണിക്കൂറില്‍ 500 കലോറി വരെ ദഹിപ്പിക്കാന്‍ കഴിയും. അടുത്തായി മഞ്ഞ് മലകള്‍ ഇല്ലെങ്കില്‍ സ്കീയിങ് ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. മഞ്ഞ് കോരികൂട്ടിയും ശ്രമിച്ച് നോക്കാം.

നടത്തം
ക്ഷതങ്ങള്‍ കാരണം പല തരം കായിക അഭ്യാസങ്ങളില്‍ പലര്‍ക്കും ഏര്‍പ്പെടാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ നടത്തം എല്ലാവര്ക്കും ചെയ്യാവുന്ന ഒന്നാണ്. ഇതിന് അധികം ആയാസം ആവശ്യമില്ല. നടക്കുന്നതിലൂടെ ഓരോരുത്തരുടെയും വലുപ്പവും വേഗതയും ആശ്രയിച്ച് മണിക്കൂറില്‍ 200 മുതല്‍ 500 വരെ കലോറിയുടെ കുറവ് വരുത്താന്‍ കഴിയും . പരമാവധി സ്ഥലങ്ങളില്‍ കാര്‍ ഉപേക്ഷിച്ച് നടന്ന് ചെല്ലാന്‍ ശ്രമിക്കുക.



Click it and Unblock the Notifications
