Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കുടവയര്‍ ഒരു പ്രശ്നമേ അല്ല
കുടവയര്‍ എല്ലാവരുടേയും പ്രശ്നമാണ്. പാരമ്പര്യമായി വരെ കുടവയര്‍ കിട്ടുന്നവരുണ്ട്. അവരുടെ കാര്യമാണ് മഹാ കഷ്ടം. എന്നാല്‍ പലപ്പോഴും പലര്‍ക്കും കുടവയര്‍ സൃഷ്ടിക്കുന്ന പ്രശ്നം കുറച്ചൊന്നുമല്ല. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വയര്‍ കുറയാത്തത് മഹാകഷ്ടമല്ലേ. വെറുതേ വേണ്ട, തടി കുറയില്ല!!
എന്നാല്‍ കുടവയറന്മാര് അധികം വിഷമിക്കേണ്ട, നമ്മള് നിത്യ ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങളില്‍ അല്പമൊന്ന് ശ്രദ്ധ കൊടുത്താല്‍ മതി. തടി കുറഞ്ഞാലും കൂടിയാലും കുടവയര്‍ നമ്മുടെ സന്ദര്യത്തേയും എന്തിനേറെ ജീവിതത്തേയും വരെ ബാധിക്കുന്നു എന്നതാണ് സത്യം. ആരോഗ്യകരമെന്നു കരുതും, പക്ഷേ അല്ല....
എന്നാല്‍ കുടവയര്‍ കുറയ്കാകന്‍ ഇതാ ചില എളുപ്പവഴികള്‍. എന്നാല്‍ ഇതൊരിക്കലും എളുപ്പവഴിയല്ല. നമ്മള് സ്ഥിരം ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് എന്നുള്ളതാണ് സത്യം. ഇതില്‍ അത്യാവശ്യം വേണ്ടത് അല്പം ശ്രദ്ധ മാത്രമാണ്.

നേരെ നില്ക്കാന് പഠിക്കുക
നില്ക്കുമ്പോള് നേരെ നില്ക്കാന് പഠിക്കുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടുന്ന കാര്യം. വളഞ്ഞോ തിരിഞ്ഞോ കുഴഞ്ഞോ നില്‍ക്കുന്നത് നമ്മുടെ വയര്‍ ചാടാന്‍ മാത്രമേ ഉപകരിക്കൂ എന്നുള്ളതാണ് സത്യം. നിവര്‍ന്നു നില്‍ക്കുന്നത് നിങ്ങളുടെ നട്ടെല്ലിനെ ബലപ്പെടുത്തും എന്നുള്ളതും സത്യമാണ്.

ഇരുത്തം ശ്രദ്ധിക്കുക
ഇരിക്കുമ്പോഴും അല്പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. എന്നാല്‍ മണിക്കൂറുകളോളം ഉള്ള ഇരുത്തം നമ്മുടെ വയര്‍ ചാടാന്‍ പ്രധാന കാരണമാകുമെന്നും ശ്രദ്ധിക്കുക. വളഞ്ഞ് തിരിഞ്ഞ് ഇരിക്കാതെ അല്പം ശ്രദ്ധിച്ച് നടു നിവര്‍ത്തി ഇരുന്നാല്‍ ഒരുപരിധി വരെ നമുക്ക് വയര്‍ ചാടുന്നതില്‍ നിന്ന് മുക്തി നേടാം.

വയറനുസരിച്ച് ഫാഷന്‍ സെന്‍സ്
അല്പം വയര്‍ കൂടിയാലും അതനുസരിച്ച് വസ്ത്രം ധരിക്കുന്നത് നന്നായിരിക്കും. എന്നാല്‍ പലപ്പോഴും നമ്മുടെ ഡ്രസ്സിംഗ് തന്നെ നമുക്ക് പാരയായി വരുന്നുണ്ടെന്നതാണ് മറ്റൊരു സത്യം. കുടവയറുള്ളവര്‍ അല്‍പ്പം കടുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതായിരിക്കും ഉത്തമം. ഇത് നമ്മുടെ കുടവയര്‍ വെളിവാക്കുകയില്ല എന്നതാണ് സത്യം.

അടുത്ത ദിവസത്തേക്കു കൂടി വേണ്ട
ഭക്ഷണം എന്തായാലും ഒരു പ്രധാന ഘടകമാണെന്നത് നമുക്കറിയാ അതുകൊണ്ടു തന്നെ വിശപ്പ് മാറാന്‍ പാകത്തിന് മാത്രം ഭക്ഷണം കഴിക്കുക. അതായത് വയര്‍ നിറഞ്ഞ് ഉറങ്ങാന്‍ പോലും പറ്റാത്ത വിധത്തില്‍ വേണ്ട എന്നതാണ് സത്യം.

വെള്ളത്തിനു പകരം സോഡയായാലോ
പച്ചവെള്ളത്തിനു പകരം ഇടയ്ക്ക് സോഡ കഴിച്ചു നോക്കൂ. ഇത് നിങ്ങളുടെ കുടവയര്‍ കുറയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.ഇടയ്ക്കിടയ്ക്ക് ഇനി മുതല്‍ സോഡ കുടിച്ചോളൂ.

ധാന്യങ്ങള്‍ നല്ലതിന്
മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുന്നത് കുടവയര്‍ കുറയാന്‍ നല്ലതാണ്. കൂടാതെ ഇതിലൂടെ ധാരാളം പ്രോട്ടീനും ലഭിക്കും എന്നുള്ളതാണ് സത്യം. ഇത് ശരീരത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തനം കുറയ്ക്കുകയും കുടവയറിന് കടിഞ്ഞാണിടുകയും ചെയ്യും.

ഡെസ്സേര്ട്ടിന് തണ്ണിമത്തന്
തണ്ണിമത്തന് ഒരു ഡെസ്സേര്ട്ടാി ഉപയോഗിക്കുന്നതും നല്ലതാണ്. എന്തുകൊണ്ടെന്നാല്‍ തണ്ണിമത്തന് കുടവയര്‍ മാത്രമല്ല കുറയ്ക്കുന്നത് ഇത് തടി കൂടെ കുറയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആരോഗ്യകരമായ ഡയറ്റിന് തുടക്കമിടുക
ഇന്ന് മുതല്‍ വയര്‍ കുറയ്ക്കും എന്ന് പ്രതിഞ്ജയെടുത്ത് ഡയറ്റ് തുടങ്ങുക. ഇത് നിത്യേന പാലിച്ചു പോന്നാല്‍ തന്നെ നിങ്ങളുടെ കുടവയര്‍ കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട.

അരിഭക്ഷണം പതുക്കെ കുറയ്ക്കുക
അരിഭക്ഷണം പതുക്കെ പതുക്കെ കുറയ്ക്കുക. പകരം ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഇതിലൂടെ എന്തായാലും കുടവയറിന്റെ കാര്യത്തില്‍ തീരുമാനമാകുമെന്നാണ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.



Click it and Unblock the Notifications
