Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
തീര്‍ച്ചയായും വയര്‍ കുറയും
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വയര്‍ കുറയുന്നില്ലേ. എന്നാല്‍ ഇനി അധികം കഷ്ടപ്പെടാതെ തന്നെ ആ അപവാദം നമുക്ക് മാറ്റിയെടുക്കാം. എന്നാല്‍ ദൈനം ദിന കാര്യങ്ങളില്‍ അല്പം ശ്രദ്ധ നല്‍കണമെന്നു മാത്രം. എരിവ് കഴിച്ചാല്‍ തടി കുറയും?
നമ്മുടെ തിരക്കു പിടിച്ച ജീവിതശൈലിയും ഭക്ഷണ രീതിയും നല്കുന്ന ഒരു സമ്മാനമാണ് കുടവയര്‍. ഇത് ബാഹ്യ സൗന്ദര്യത്തെ മാത്രമല്ല നമ്മുടെ ആരോഗ്യത്തേയും കാര്യമായി തന്നെ ബാധിക്കും. എന്നാല്‍ ഇനി വയര്‍ കുറയാന്‍ ചില ആയുര്‍വ്വെദ പൊടിക്കൈകള്‍ ഉണ്ട്. അവ എന്തെന്നു നോക്കാം.

നാരങ്ങാവെള്ളം കുടിയ്ക്കുക
രാവിലെ തന്നെ അല്പം നാരങ്ങാവെള്ളത്തില്‍ ഉപ്പിട്ട് ദിവസവും കഴിക്കുക. ഇത് ശരീരത്തില്‍ അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കും.

വെള്ള അരി ഒഴിവാക്കുക
വെള്ള അരി കഴിക്കുന്നത് നിര്‍ത്തുക. ഇത് വയറില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകും.

വെള്ളം കുടി ശീലമാക്കുക
ദിവസവും ധാരാളം വെള്ളം കുടിയ്ക്കുന്നത് ശീലമാക്കുക. ഇത് ശരീരത്തിലെ ദഹനവ്യവസ്ഥയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

വെളുത്തുള്ളി കഴിക്കുക
ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും വെളുത്തുള്ളി ഒരു നല്ല പദാര്‍ത്ഥമാണ്. ദിവസവും നാലോ അഞ്ചോ വെളുത്തുള്ളി വെറും വയറ്റില്‍ കഴിക്കുക. ഇത് വണ്ണം കുറയ്ക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണ്.

മധുര പലഹാരങ്ങള്‍ ഉപേക്ഷിക്കുക
മധുര പലഹാരങ്ങള്‍ കഴിവതും ഒഴിവാക്കേണ്ടത് അത്യവശ്യമാണ്. എന്നാല്‍ പലപ്പോഴും ഇതിനു മുന്നില്‍ നമ്മുടെ നിയന്ത്രണം വിട്ടു പോകുന്നതും സാധാരണയാണ്.

സുഗന്ധദ്രവ്യങ്ങള്‍ പാചകത്തില്‍
സുഗന്ധദ്രവ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും.കറുവപ്പട്ട, ഇഞ്ചി, കുരുമുളക് തുടങ്ങിയവയാണ് ഉള്‍പ്പെടുത്തേണ്ടവ.

നോണ്‍വെജ് ഉപേക്ഷിക്കുക
നോണ്‍വെജ് ഭക്ഷണങ്ങള്‍ നമ്മുടെ ശരീരത്തില്‍ അമിത കലോറി ഉണ്ടാക്കുന്നു. അതുകൊണ്ടു തന്നെ നോണ്‍വെജ് ഉപേക്ഷിച്ചാല്‍ അത് വയര്‍ കുറയ്ക്കാന്‍ ഏറ്റവും ഫലപ്രദമായിരിക്കും.



Click it and Unblock the Notifications
